അബുദാബി ∙ 'ചങ്ക് ദോസ്തു'മാരുമായി റിയൂണിയൻ നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തന്റെ മുൻ സഹപാഠികളുമായും അവരുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി. വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച്, അദ്ദേഹം അവരുമായി സംഭാഷണത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ 'ചങ്ക് ദോസ്തു'മാരുമായി റിയൂണിയൻ നടത്തി യുഎഇ പ്രസിഡന്റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തന്റെ മുൻ സഹപാഠികളുമായും അവരുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി.

വീണ്ടും കണ്ടുമുട്ടിയതിലുള്ള സന്തോഷം പ്രകടിപ്പിച്ച്, അദ്ദേഹം അവരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു. ഏറെ നേരം എല്ലാവരുമായി ഒന്നിച്ച് സമയം ചെലവഴിച്ചു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതിയുടെ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും അപൂർവസുന്ദര സംഗമത്തിൽ സംബന്ധിച്ചു. പ്രസിഡന്റിന്റെയും രാജ്യത്തിന്റെയും ക്ഷേമത്തിനും സന്തോഷത്തിനും െഎശ്വര്യത്തിനും  വേണ്ടി എല്ലാവരും ഭാവുകങ്ങൾ നേർന്നു.

ADVERTISEMENT

സംഗമത്തെ തുടർന്ന് നടന്ന ഉച്ചഭക്ഷണത്തിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവരും പങ്കെടുത്തു. സന്തോഷത്തിന്റെ നിമിഷങ്ങൾ നിറഞ്ഞ സംഗമത്തിൽ പോയ കാലത്തെ ഒാർമകൾ പങ്കിട്ടും തമാശകൾ പറഞ്ഞും എല്ലാവരും ആഹ്ലാദിച്ചു. തങ്ങളുടെ പ്രിയ സതീർഥ്യനായ പ്രസിഡന്റിനെ അരികിൽ ലഭിച്ചതിന്റെ നിർവൃതി കൂട്ടുകാരുടെ മുഖത്ത് പ്രകടമായിരുന്നു. വീണ്ടും കാണാം എന്ന ഉറപ്പിലാണ് എല്ലാവരും പിരിഞ്ഞത്.

English Summary: UAE President Sheikh Mohamed reunites with classmates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT