അബുദാബി∙ യുഎഇയിൽ 79,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് വിദഗ്ധ ജോലികളിൽ ഒരു ശതമാനം സ്വദേശിവത്കരണ വളർച്ച കൈവരിക്കാനുള്ള സമയപരിധി ഈ മാസം ഏഴിന് അവസാനിച്ചിരുന്നു. യുഎഇ സ്വകാര്യ മേഖലയിൽ

അബുദാബി∙ യുഎഇയിൽ 79,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് വിദഗ്ധ ജോലികളിൽ ഒരു ശതമാനം സ്വദേശിവത്കരണ വളർച്ച കൈവരിക്കാനുള്ള സമയപരിധി ഈ മാസം ഏഴിന് അവസാനിച്ചിരുന്നു. യുഎഇ സ്വകാര്യ മേഖലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ 79,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് വിദഗ്ധ ജോലികളിൽ ഒരു ശതമാനം സ്വദേശിവത്കരണ വളർച്ച കൈവരിക്കാനുള്ള സമയപരിധി ഈ മാസം ഏഴിന് അവസാനിച്ചിരുന്നു. യുഎഇ സ്വകാര്യ മേഖലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ 79,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം. 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് വിദഗ്ധ ജോലികളിൽ ഒരു ശതമാനം സ്വദേശിവത്കരണ വളർച്ച കൈവരിക്കാനുള്ള സമയപരിധി ഈ മാസം ഏഴിന് അവസാനിച്ചിരുന്നു. 

Read also: കോഴിക്കോടും സൗദി വീസാ സ്റ്റാംപിങ് കേന്ദ്രം; മലബാർ മേഖലയിലുള്ളവർക്ക് ഏറെ സഹായകമാകും

ADVERTISEMENT

യുഎഇ സ്വകാര്യ മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ള എക്കാലത്തെയും ഉയർന്ന സ്വദേശിവത്കരണ നിരക്കാണ് ഈ സംഖ്യകൾ പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. 2022 അവസാനത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 57 ശതമാനം വർധന രേഖപ്പെടുത്തുന്നു.  ഈ മാസം ഏഴ് വരെ  50,228 യുഎഇ പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ഏകദേശം 17,000 സ്വകാര്യ മേഖലാ കമ്പനികൾ യുഎഇ പൗരന്മാർക്ക് ജോലി നൽകുന്നു. എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ചയുണ്ടായതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ പറഞ്ഞു. 

 

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി പൗരന്മാർ ഈ വർഷം മുതൽ അർധവാർഷിക അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന എമിറേറ്റൈസേഷൻ നയങ്ങളുടെ ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നു. ഈ ശ്രമങ്ങൾ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പുരോഗതി ത്വരിതപ്പെടുത്തുകയും വർഷം മുഴുവനും തുടർച്ചയായ റിക്രൂട്ട്‌മെന്റ് ഉറപ്പാക്കുകയും ചെയ്തു. യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളോടെയും യുഎഇ വൈസ് പ്രസിഡന്റ്, ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി മന്ത്രി, എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ് കൗൺസിൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലുമാണ് ഈ നടപടികൾ പൂർത്തിയാക്കിയത്. സ്വദേശിവത്കരണ പ്രക്രിയയിൽ യുഎഇ ഗവൺമെന്റിന്റെ പങ്കാളിയെന്ന നിലയിൽ സ്വകാര്യമേഖലയുടെ അവബോധവും ഉത്തരവാദിത്തങ്ങളോടുള്ള പ്രതിബദ്ധതയും ഈ വളർച്ച പ്രകടമാക്കുന്നു.

 

  • സ്വകാര്യമേഖലയിൽ അഭിവൃദ്ധിക്ക് സ്വദേശികളെ പ്രാപ്തരാക്കുന്നു
ADVERTISEMENT

 

 

സ്വകാര്യമേഖലയിൽ അഭിവൃദ്ധി പ്രാപിക്കാൻ സ്വദേശികളെ പ്രാപ്തരാക്കുക, അവരുടെ മത്സരശേഷി വർദ്ധിപ്പിക്കുക, സ്വകാര്യമേഖല നിർണായകവും പ്രേരകവുമായ പങ്ക് വഹിക്കുന്ന  രാജ്യത്തിന്റെ സാമ്പത്തികവും മൊത്തത്തിലുള്ളതുമായ വികസനത്തിൽ സജീവമായി പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. സ്വദേശിവത്കരണ ലക്ഷ്യങ്ങൾ നിറവേറ്റുന്നത് തുടരാനുള്ള സ്വകാര്യ മേഖലയുടെ കഴിവിൽ അൽ അവാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രത്യേകിച്ചും മന്ത്രാലയവും നഫീസ് പ്രോഗ്രാമും നൽകുന്ന പിന്തുണയോടെ കമ്പനികളെ അവരുടെ ബാധ്യതകൾ നിറവേറ്റാൻ കഴിവുള്ളവരാക്കുന്നു. 

 

ADVERTISEMENT

തൗതീൻ പാർട്ണേഴ്സ് ക്ലബ്(Tawteen Partners Club) മുഖേന എമിറേറ്റൈസേഷൻ പ്ലാനുകളിലും പ്രോഗ്രാമുകളിലും സജീവമായി ഇടപെടുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകാനുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത. സേവന ഫീസിൽ അംഗങ്ങൾക്ക് 80 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുവെന്ന് മന്ത്രാലയത്തിലെ എമിറേറ്റൈസേഷൻ കാര്യങ്ങളുടെ ആക്ടിങ് അണ്ടർസെക്രട്ടറിയും തൊഴിൽ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുമായ ഹർ എക്സലൻസി ഐഷ ബെൽഹാർഫിയ പറഞ്ഞു. എമിറാത്തി പ്രതിഭകൾക്ക് തൊഴിൽ വിപണി പ്രാപ്യമാക്കുന്നതിനും ലോകമെമ്പാടുമുള്ള യോഗ്യരായ പ്രഫഷണലുകൾക്ക് ആകർഷകമാക്കുന്നതിനുമുള്ള കാഴ്ചപ്പാട് കൈവരിക്കുന്നതിന് സംയോജിത നിയമനിർമ്മാണങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും മന്ത്രാലയം അതിന്റെ പങ്കാളികളുമായി പ്രവർത്തിക്കുന്നു.

 

 2021 സെപ്റ്റംബറിൽ നഫീസ് പ്രോഗ്രാം ആരംഭിച്ചതിനുശേഷം 50,000-ത്തിലേറെ എമിറാത്തികൾ സ്വകാര്യമേഖലയിൽ ചേർന്നതായി എമിറാത്തി ടാലന്റ് കോംപറ്റീറ്റീവ് കൗൺസിൽ സെക്രട്ടറി ജനറൽ ഗന്നം അൽ മസ്‌റൂയി പറഞ്ഞു. സ്വകാര്യ മേഖലയിലെ എമിറാത്തി പൗരന്മാരുടെ എണ്ണത്തിലുണ്ടായ മൊത്തത്തിലുള്ള വളർച്ച നാഫിസ് പ്രോഗ്രാമിന്റെ വിജയമാണ്. ഇത് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി സഹകരിച്ച് യോഗ്യരായ ഇമറാത്തി പ്രതിഭകൾക്ക് ശരിയായ തസ്തികകള്‍ നൽകുന്നതിന് രൂപകൽപന ചെയ്ത പദ്ധതികളും പ്രോഗ്രാമുകളും നടപ്പിലാക്കുന്നു. കമ്പനികളെ അവരുടെ എമിറേറ്റൈസേഷൻ പ്രതിബദ്ധതകൾ നിറവേറ്റാൻ സഹായിക്കുകയും പ്രാപ്‌തമാക്കുകയും ചെയ്യുന്നു.  2023-ന്റെ രണ്ടാം പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ അനുസരിച്ച് അമ്പതോ അതിലേറെയോ  ജോലിക്കാരുള്ള സ്വകാര്യമേഖലാ കമ്പനികൾക്ക് അവരുടെ ജീവനക്കാർക്കിടയിൽ വൈദഗ്ധ്യമുള്ള ജോലികളിൽ പ്രവർത്തിക്കുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തിൽ ഒരു ശതമാനം അധിക വളർച്ച കൈവരിക്കേണ്ടതുണ്ട്. അതായത് വർഷാവസാനം ആകെ 2 ശതമാനം വളർച്ച കൈവരിക്കുക.

 

English Summary: Indigenization; The number of UAE nationals working in the private sector has increased sharply

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT