കോഴിക്കോടും സൗദി വീസാ സ്റ്റാംപിങ് കേന്ദ്രം; മലബാർ മേഖലയിലുള്ളവർക്ക് ഏറെ സഹായകമാകും
റിയാദ്∙ സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി. കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് നാളെ മുതലുള്ള
റിയാദ്∙ സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി. കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് നാളെ മുതലുള്ള
റിയാദ്∙ സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി. കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് നാളെ മുതലുള്ള
റിയാദ്∙ സൗദിയിലേയ്ക്കുള്ള വിഎഫ്എസ് വീസ സ്റ്റാംപിങ് കേന്ദ്രം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചത് മലബാർ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമായി. കോഴിക്കോട് പുതിയറയിൽ മിനിബൈപ്പാസ് റോഡിലുള്ള സെൻട്രൽ ആർകേഡിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുന്നത്. അപേക്ഷകർക്ക് കോഴിക്കോട് കേന്ദ്രത്തിലേയ്ക്ക് നാളെ മുതലുള്ള അപ്പോയ്മെന്റുകൾ https://vc.tasheer.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാകും.
Read also: ബേസിൽ ചിത്രത്തിൽ സഞ്ജു അതിഥി വേഷത്തിലോ? അഭ്യൂഹങ്ങൾ ശക്തം...
വിഎഫ്എസ് കേന്ദ്രത്തിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- സ്റ്റാംപ് ചെയ്യേണ്ട വീസയിൽ പേരുള്ള അപേക്ഷകൻ/അപേക്ഷകർക്ക് മാത്രമാണ് വിഎഫ്എസ് കേന്ദ്രത്തിനുള്ളിലേയ്ക്ക് പ്രവേശനം അനുവദിക്കു.
- കൈക്കുഞ്ഞ് ഉള്ളവർക്ക് ഒരാൾക്കുകൂടി ഒപ്പം അകത്തേയ്ക്ക് പ്രവേശനം നൽകും.
- സന്ദർശക വീസയ്ക്കുള്ള അപേക്ഷയാണെങ്കിൽ സൗദിയിലെ വീസ സ്പോൺസറുടെ ഇഖാമ കോപ്പി, പാസ്‌പോർട്ട് കോപ്പി, വീസയിൽ പേരുള്ളവരുടെ പാസ്‌പോർട്ട് കോപ്പി എന്നിവയും പഴയ പാസ്പോർട്ടുകളും സമർപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ തള്ളപ്പെടും
- രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ (2/2 സൈസിൽ വെളുത്ത പശ്ചാത്തലം), ഒറിജിനൽ പാസ്‌പോർട്ട്, അപ്പോയ്മെന്റ് പ്രിന്റ്, വീസ പ്രിന്റ് എന്നിവ കരുതേണ്ടതാണ്.
താഴെപറയുന്ന കാര്യങ്ങൾ പ്രത്യേകം ഓർമ്മിക്കുക
- ഒരു തവണ അപേക്ഷ തള്ളപ്പെട്ടാൽ വീണ്ടും അപ്പോയ്മെന്റ് ഒരാഴ്ച കഴിഞ്ഞു മാത്രമേ ലഭ്യമാകൂ.
- അപ്പോയിൻമെന്റിൽ കാണിച്ചിരിക്കുന്ന, ഒടുക്കേണ്ടുന്ന ഫീസ് പൂർണമായി കൈവശം കരുതിയില്ലെങ്കിൽ അപേക്ഷ സ്വീകരിക്കില്ല.
- അപ്പോയിൻമെന്റിൽ പറഞ്ഞിരിക്കുന്ന തുകയേക്കാൾ കൂടുതൽ കയ്യിൽ കരുതണം.(ഇൻഷുറൻസ്, സർവീസ് ചാർജ് എന്നിവയ്ക്കായി അധിക ചാർജ് നൽകേണ്ടിവന്നേക്കാം.)
- ഒരാൾക്ക് കുറഞ്ഞ തുകയായി സാധാരണ മൊത്തം ചാർജ് ഏകദേശം 13,000 രൂപയോടടുത്ത് വരും.
- ചെറിയ കുട്ടികൾക്കും പ്രായമായവർക്കും ഏകദേശ തുക 19,000 രൂപയോളം വരും.
- ബയോമെട്രിക് (വിരലടയാളം) എടുത്ത് പണമടച്ചാൽ റസീറ്റും ഇൻഷുറൻസ് കോപ്പിയും നൽകും.
- വീസയിലെയും പാസ്‌പോർട്ടിലെയും പേരിൽ അക്ഷരങ്ങളുടെ വ്യത്യാസമുണ്ടാകരുത്.
- ഭർത്താവിന്റെ പാസ്‌പോർട്ടിൽ ഭാര്യയുടെ പേരില്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ടിവരും. മറ്റ് ബന്ധുക്കളാണെങ്കിൽ ബന്ധം തെളിയിക്കുന്ന ആധികാരിക രേഖകൾ കാണിക്കേണ്ടി വരും
- 15 ദിവസം കഴിഞ്ഞാൽ പാസ്‌പോർട്ടുകൾ വിഎഫ്എസ് കേന്ദ്രത്തിൽ പോയി കൈപ്പറ്റാവുന്നതാണ്.
- പാസ്പോർട്ട് തിരികെ വാങ്ങുന്നതിന് എത്തുന്നതിനായി മൊബൈലിൽ മെസേജ് വരും. ആധാർ കാർഡ് കോപ്പിയും രസീതും കയ്യിൽ കരുതേണ്ടതാണ്
- വീസയിൽ പേരില്ലാത്തവരാണ് വാങ്ങുവാൻ പോകുന്നതെങ്കിൽ അവരുടെ ആധാർ കോപ്പിയും ഓതറൈസേഷൻ ലെറ്ററും (ചുമതലപ്പെടുത്തിയ രേഖ) ഒപ്പം കരുതണം.
- 15 മിനുട്ടിന് മുമ്പ് മാത്രമേ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.
കേരളത്തിൽ കൊച്ചിയിൽ മാത്രമായിരുന്നു ഏക വിഎഫ്എസ് കേന്ദ്രമുണ്ടായിരുന്നത്. സൗദിയിലെ പുതിയ വീസ നിയമങ്ങളനുസരിച്ച് സന്ദർശക, ഫാമിലി തൊഴിൽ അടക്കമുള്ള വീസകൾക്കായി അപേക്ഷിക്കുന്നവർ വിഎഫ്എസ് കേന്ദ്രത്തിൽ നേരിട്ടെത്തി അദ്യഘട്ടത്തിൽ തന്നെ വിരലടയാളമടക്കമുള്ള രേഖകൾ നൽകണമെന്നുമുണ്ടായിരുന്നു. ഏക കേന്ദ്രമായ കൊച്ചിയിൽ ഇത് കൂടുതൽ തിരക്കുണ്ടാക്കുന്നതു മൂലം അപ്പോയ്മെന്റ് കിട്ടുന്നത് അടക്കം കാലതാമസം നേരിടുന്നതായി പരക്കെ പരാതിയുയർന്നിട്ടുമുണ്ട്. മലബാർ മേഖലയിലുള്ള പല പ്രവാസി സംഘടനകളും വിവിധ രാഷ്ട്രീയ സംഘടനകളും ഇത് മുൻനിർത്തി ആവശ്യമുന്നയിച്ചിരുന്നു. ഏറ്റവും കൂടുതൽ സൌദി പ്രവാസികളുള്ള മലബാർ മേഖലയിലുള്ളവർക്ക് കൊച്ചിയിലേക്കുള്ള ദീർഘദൂര യാത്രാദുരിതത്തിനാണ് ഇതൊടെ അറുതി വന്നിരിക്കുന്നത്.
English Summary: Saudi Visa Stamping Center at Kozhikode; It will be very helpful for those in Malabar region