അബുദാബി∙ കാർബൺ മലിനീകരണം 7 വർഷത്തിനകം 40% കുറയ്ക്കണമെന്ന് യുഎഇ. വ്യവസായം, കൃഷി, ഊർജ, ജലോൽപാദനം, ഗതാഗതം എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കാണ് കർശന നിർദേശം നൽകിയത്.....

അബുദാബി∙ കാർബൺ മലിനീകരണം 7 വർഷത്തിനകം 40% കുറയ്ക്കണമെന്ന് യുഎഇ. വ്യവസായം, കൃഷി, ഊർജ, ജലോൽപാദനം, ഗതാഗതം എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കാണ് കർശന നിർദേശം നൽകിയത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ കാർബൺ മലിനീകരണം 7 വർഷത്തിനകം 40% കുറയ്ക്കണമെന്ന് യുഎഇ. വ്യവസായം, കൃഷി, ഊർജ, ജലോൽപാദനം, ഗതാഗതം എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കാണ് കർശന നിർദേശം നൽകിയത്.

ADVERTISEMENT

കാർബൺ രഹിത യുഎഇ (നെറ്റ് സീറോ 2050) എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലയുടെ സഹകരണം ത്വരിതപ്പെടുത്താൻ പ്രത്യേക റോ‍ഡ് മാപ്പും തയാറാക്കി. കാലാവസ്ഥാ ഉച്ചകോടിക്ക് യുഎഇ ആതിഥ്യം വഹിക്കാനിരിക്കെ പ്രഖ്യാപിച്ച പുതിയ റോഡ് മാപ്പിനു പ്രസക്തിയുണ്ടെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽമഹൈരി പറഞ്ഞു.

ADVERTISEMENT

സുസ്ഥിര വർഷത്തിൽതന്നെ (2023) കാലാവസ്ഥ ഉച്ചകോടിക്ക് രാജ്യം ആതിഥ്യം വഹിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. ഇതു പരിസ്ഥിതിക്കും ഭാവി തലമുറയ്ക്കും മാത്രമല്ല സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക അഭിവൃദ്ധിക്കും കൂടിയാണെന്നും പറഞ്ഞു. സമയ ബന്ധിതമായി പദ്ധതി നടപ്പാക്കാൻ ഫെഡറൽ, എമിറേറ്റ്, സിറ്റി, മുനിസിപ്പാലിറ്റി തലങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും റോഡ് മാപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

ആഗോളതാപനം 2 ഡിഗ്രിയിൽ താഴെയായി പരിമിതപ്പെടുത്തുക എന്ന പാരിസ് ഉടമ്പടിയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിലാണ് യുഎഇ. 7 വർഷത്തിനകം പുനരുപയോഗ ഊർജ മേഖലയിലെ നിക്ഷേപം മൂന്നിരട്ടിയാക്കും. ഹൈഡ്രജൻ മേഖലയ്ക്കായി പ്രത്യേക ദേശീയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാനും രാജ്യം ലക്ഷ്യമിടുന്നു.

English Summary: UAE to achieve 40% cut in carbon emissions by 2030.