ശസ്ത്രക്രിയയ്ക്ക് വിധേയരായ സയാമീസ് ഇരട്ടകളിൽ ഒരു കുട്ടി മരിച്ചു
റിയാദ് ∙ കഴിഞ്ഞ വ്യാഴാഴ്ച സൗദിയിൽ നടത്തിയ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ സിറിയൻ സയാമീസ് ഇരട്ടകളിൽ ഇഹ്സാൻ മരിച്ചതായി

റിയാദ് ∙ കഴിഞ്ഞ വ്യാഴാഴ്ച സൗദിയിൽ നടത്തിയ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ സിറിയൻ സയാമീസ് ഇരട്ടകളിൽ ഇഹ്സാൻ മരിച്ചതായി ശസ്ത്രക്രിയ സംഘം തലവനും റോയൽ കോർട്ട് ഉപദേഷ്ടാവുമായ ഡോ. അബ്ദുല്ല റബീഅ അറിയിച്ചു. ബസാമിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ജൂലൈ ആറിനായിരുന്നു സിറിയൻ സയാമീസ് ഇരട്ടകളായ ബസാമിനെയും ഇഹ്സാനെയും ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയത്. ബസാം പൂർണ ആരോഗ്യവാനായി തുടരുന്നുവെന്നും എന്നാൽ ഇഹ്സാൻ മരിച്ചുവെന്നും ഡോ. അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി. മരിച്ച ഇഹ്സാന്റെ ആരോഗ്യ നിലയിൽ നേരത്തെ തന്നെ ആശങ്കയുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് തന്നെ കുട്ടികളുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നു
ബസാം സാധാരണ നിലയിലേക്ക് മടങ്ങി വരുന്നുണ്ടെന്നും ആശ്വാസകരമായ ആരോഗ്യാവസ്ഥയാണ് ഉള്ളതെന്നും അൽ റബീഅ വിശദീകരിച്ചു. കൃത്രിമ ശ്വാസോച്ഛ്വാസ സംവിധാനങ്ങൾ നീക്കം ചെയ്തു. സാധാരണ പോലെ കുട്ടി മാതാപിതാക്കളുമായി ഇടപഴകാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
English Summary: One among the conjoined twins died after surgery in Saudi