ദോഹ∙ ഖത്തർ-ഇന്ത്യ വ്യാപാര ബന്ധത്തിൽ ഗണ്യമായ വളർച്ച. 2021-2022 കാലയളവിലുള്ള വ്യാപാരത്തോത് 1,720 കോടി ഡോളർ. ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും 2021-2022 കാലയളവിൽ 33 ശതമാനമാണ് വ്യാപാര തോതിലെ വർധനയെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ കാര്യ വിഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തർ-ഇന്ത്യ വ്യാപാര ബന്ധത്തിൽ ഗണ്യമായ വളർച്ച. 2021-2022 കാലയളവിലുള്ള വ്യാപാരത്തോത് 1,720 കോടി ഡോളർ.

ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും 2021-2022 കാലയളവിൽ 33 ശതമാനമാണ് വ്യാപാര തോതിലെ വർധനയെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ കാര്യ വിഭാഗം അസി.അണ്ടർസെക്രട്ടറി സലേഹ് ബിൻ മജിദ് അൽ ഖുലൈഫി വ്യക്തമാക്കി. 2021, 2022 വർഷങ്ങളിലെ വ്യാപാരത്തിന്റെ അളവ് 1,720 കോടി ഡോളറിലെത്തിയെന്നും അദ്ദേഹം വിശദമാക്കി. 

ADVERTISEMENT

ന്യൂഡൽഹിയിൽ സമാപിച്ച 6-ാമത് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തിലാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വളർച്ച വിശദമാക്കിയത്. 

സമ്മേളനത്തിലെ ഖത്തറിന്റെ പങ്കാളിത്തം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അൽ ഖുലൈഫി വ്യക്തമാക്കി. അറബ്, ഏഷ്യൻ വിപണികളിൽ രാജ്യങ്ങൾക്ക് ഗുണകരമാകുന്ന തരത്തിൽ ഒരുമിച്ചു ചേർന്നുള്ള നിക്ഷേപ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ചും അൽ ഖുലൈഫി ചൂണ്ടിക്കാട്ടി.   അറബ്-ഇന്ത്യൻ വ്യവസായ പ്രമുഖർ തമ്മിലുള്ള കൂടിക്കാഴ്ചകൾക്കും സമ്മേളനം വേദിയൊരുക്കി. ന്യൂഡൽഹി പ്രഖ്യാപനത്തിന് തുടക്കമിട്ടാണ് സമ്മേളനം സമാപിച്ചത്. ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള  വ്യാപാരവും സഹകരണം ശക്തിപ്പെടുത്താൻ 2018 ലാണ് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനത്തിന് തുടക്കമിട്ടത്. 

ADVERTISEMENT

ഭക്ഷ്യ സാധനങ്ങൾ, പച്ചക്കറി, മരുന്ന്, ഊർജം, കെട്ടിട നിർമാണ സാമഗ്രികൾ  ഉൾപ്പെടെ വിവിധ മേഖലകളിലാണ് ഇന്ത്യ-ഖത്തർ വ്യാപാരം പുരോഗമിക്കുന്നത്. ഊർജ മേഖലയിലാണ് വ്യാപാര ബന്ധം മുന്നിട്ടുനിൽക്കുന്നത്.

English Summary: India is Qatar’s second largest trading partner,says MoCI