അബുദാബി∙ സാധാരണക്കാരായ രണ്ട് ഏഷ്യൻ യുവാക്കളെ നെഞ്ചോടു ചേർത്ത് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിനയവും എളിമയും കലർന്ന യഥാർത്ഥ നേതൃത്വത്തിന്റെ സത്ത പ്രകടപ്പിച്ച ഈ കാഴ്ചയുടെ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി. യുഎഇ പൗരനായ മുഹമ്മദ് അൽ കത്തീരിയെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ സാധാരണക്കാരായ രണ്ട് ഏഷ്യൻ യുവാക്കളെ നെഞ്ചോടു ചേർത്ത് യുഎഇ പ്രസിഡന്‍റ്  ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിനയവും എളിമയും കലർന്ന യഥാർത്ഥ നേതൃത്വത്തിന്റെ സത്ത പ്രകടപ്പിച്ച ഈ കാഴ്ചയുടെ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി. 

Read also: പാരിസിലെത്തി മോഹൻലാൽ; ഒപ്പം കൂടി മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ്‌ പിഷാരടി എന്നിവരും...

ADVERTISEMENT

യുഎഇ പൗരനായ മുഹമ്മദ് അൽ കത്തീരിയെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ ഷെയ്ഖ് മുഹമ്മദ് അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെയാണ് ഈ സംഭവം. വീട്ടിൽ നിന്ന് തിരിച്ചു പോകുന്നതിനായി വാഹനത്തിൽ കയറുന്നതിനിടെ രണ്ട് ഏഷ്യൻ യുവാക്കൾ തന്നോടൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിക്കുന്നത് ഷെയ്ഖ് മുഹമ്മദ് ശ്രദ്ധിച്ചു. ഇതുകണ്ട് അദ്ദേഹം യുവാക്കളെ  അരികിലേയ്ക്ക് കൈ കൊണ്ട് മാടിവിളിച്ചു. യുവാക്കൾക്ക് ആദ്യം അത് വിശ്വിസിക്കാൻ സാധിച്ചില്ല. പിന്നീട് മടിച്ചുമടിച്ചാണെങ്കിലും അരികിലെത്തിയ ഇരുവരെയും ചേർത്ത് നിർത്തി ഷെയ്ഖ് മുഹമ്മദ് സെൽഫിയെടുത്തു. 

ADVERTISEMENT

ലോകത്തിന് മുന്നിൽ ഷെയ്ഖ് മുഹമ്മദിന്റെ എളിമയെ സാക്ഷ്യപ്പെടുത്താൻ വേണ്ടി ഉണ്ടാക്കിയ ഒരു രംഗമായിരുന്നില്ല ഇത്. യാദൃച്ഛികമായി സംഭവിച്ച, ഷെയ്ഖ് മുഹമ്മദിന്റെ വിനയത്തിന്റെയും സൗഹാർദ്ദപരമായ സ്വഭാവത്തിന്റെയും തെളിവായിരുന്നു. ഒട്ടേറെ സമൂഹ മാധ്യമ ഉപയോക്താക്കൾ ഷെയ്ഖ് മുഹമ്മദിന്റെ പ്രവൃത്തിയെ പ്രശംസിക്കുകയും വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

ADVERTISEMENT

English Summary: Sheikh Muhammad's selfie with common people, viral video