ദുബായ്∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് കലാകാരന്മാർ ഒത്തുചേർന്ന് ജൂലൈ പ്ലാസ്റ്റിക് രഹിത മാസാചരണം. ദുബായിലെ മൾട്ടി കൾച്ചറൽ പ്ലാറ്റ്‌ഫോമായ ആർട്4യു ഗാലറിയിലാണ് ഈ മാസം മുഴുവൻ ആസൂത്രണം ചെയ്ത പരിപാടികളോ‌‌ടെ പ്ലാസ്റ്റിക് രഹിത മാസം ആചരിക്കുന്നത്. ഈ പ്രത്യേക സംരംഭത്തിനായി 50-ലേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡസൻ കണക്കിന് കലാകാരന്മാർ ഒത്തുചേർന്ന് ജൂലൈയിൽ നടത്തുന്ന പ്ലാസ്റ്റിക് രഹിത മാസാചരണം പുരോഗമിക്കുകയാണ്. ദുബായിലെ മൾട്ടി കൾച്ചറൽ പ്ലാറ്റ്‌ഫോമായ ആർട്4യു ഗാലറിയിലാണ് ഈ മാസം മുഴുവൻ ആസൂത്രണം ചെയ്ത പരിപാടികളോ‌‌ടെ പ്ലാസ്റ്റിക് രഹിത മാസം ആചരിക്കുന്നത്.

Read also:  പരിസ്ഥിതി പ്രവർത്തനം ലക്ഷ്യമിട്ട് ഒ!; ഗെയിമിലൂടെ കോടീശ്വരനാകാം...

ADVERTISEMENT

ഈ പ്രത്യേക സംരംഭത്തിനായി 50-ലേറെ പ്രമുഖരും വളർന്നുവരുന്ന പ്രാദേശിക, രാജ്യാന്തര കലാകാരന്മാരും സംഗമിക്കുന്നു. പ്ലാസ്റ്റിക് രഹിത മാസ സംരംഭം എന്നെന്നേക്കുമായി തുടരാൻ കഴിയുന്ന മികച്ച ക്യാംപെയിനാണെന്ന്  ഗാലറിയുടെ സഹസ്ഥാപകനായ ജെസ്‌നോ ജാക്‌സൺ പറഞ്ഞു.  2023-ൽ ഈ ക്യാംപെയിനിനായി ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് ഫ്രീ ജൂലൈ ഫൗണ്ടേഷനിൽ റജിസ്റ്റർ ചെയ്തിട്ടുള്ള യുഎഇയിൽ നിന്നുള്ള ഒരേയൊരു കലാ കൂട്ടായ്മയാണ് ആർട്4യു. 

ജൂലൈ പ്ലാസ്റ്റിക് രഹിത മാസാചരണ'ത്തിൽ നിന്ന് (photo: supplied)

#plasticfreejuly എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് കലാ പ്രദർശനം, തത്സമയ ആർട്ട് സെഷൻ, സംഭാഷണം, പാനൽ ചർച്ച, സോഷ്യൽ മീഡിയ ക്യാംപെയിൻ എന്നിവ ഈ സംരംഭത്തിൽ ഉൾപ്പെടുന്നു.  ജൂലൈ എട്ടിന് ഹരിത വിപ്ലവത്തിൽ നടന്ന ‘പരിസ്ഥിതി സൗഹൃദ ലൈവ് ആർട്ട്’ സെഷനോടെയാണ് പരിപാടി ആരംഭിച്ചത്.

ജൂലൈ പ്ലാസ്റ്റിക് രഹിത മാസാചരണ'ത്തിൽ നിന്ന് (photo: supplied)
ADVERTISEMENT

11 രാജ്യങ്ങളിൽ നിന്നുള്ള 15  കലാകാരന്മാർ ‘കലയിലൂടെ പ്ലാസ്റ്റിക്കിനെ തോൽപ്പിക്കുക’ എന്ന വിഷയത്തിൽ പരിസ്ഥിതി സൗഹൃദ ലൈവ് ആർട്ട് വരച്ചു. ഹരിതവിപ്ലവം സ്ഥാപകയും സുസ്ഥിര ഉപദേശകയുമായ ഭൂമിക മണിയാരുടെ മേൽനോട്ടത്തിൽ അവരുടെ ബിസിനസ് ബേയിലെ ഗാർഡൻ ബോട്ടിക്കിലാണ് പരിപാടി.  

ADVERTISEMENT

ഗായ അൽ അഹ്‌ബാബി, യുഎഇ, ലെൻ പീറ്റേഴ്‌സ്, ദക്ഷിണാഫ്രിക്ക, ടെറ്റിയാന യാറ്റ്‌ലോ, മാലെക് എൽസക്ക, ഉക്രെയ്ൻ, നിർമീൻ ഹാഷിം, ഈജിപ്ത്, മീതു ഗാർഗ്, കുമാർ ചടയമംഗലം, ജെസ്‌നോ ജാക്‌സൺ, മഞ്ജരി വൈഭവ, തൗഹീദ തമീൻ, റീം തമീൻ, ഇന്ത്യ, റീം അൽസക്ക എന്നിവർ പങ്കെടുത്തു. സൗദി അറേബ്യ, ദിമ അൽബിറ്റാർ, സിറിയ, ആലിയ അമിൻ, പാകിസ്ഥാൻ, ലബീബ ഫെർഹത്ത്, അൾജീരിയ, യൂലിയ സോളോമെന്നയ, ബെലാറസ്, ഫാത്തിമ ഘണ്ടൂർ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് അണിനിരക്കുന്നത്.

English Summary: Dozens of artists from across the UAE have come together to observe plastic free July.