ദുബായിൽ വന്നാൽ പുഷ്പാകരന്റെ വീട്ടിലേക്ക്; ഉമ്മൻ ചാണ്ടിയുടെ ദുബായിലെ 'പുതുപ്പള്ളി ഹൗസ്'
ദുബായ്∙ അരനൂറ്റാണ്ടിലേറെ നീളുന്നതാണു പ്രവാസ ലോകവുമായി ഉമ്മൻ ചാണ്ടിക്കുള്ള ബന്ധം. ദുബായിൽ വന്നാൽ വലിയ ഹോട്ടലുകളിലേക്കല്ല, എം.ജി. പുഷ്പാകരൻ എന്ന പഴയ സഹപ്രവർത്തകന്റെ വീട്ടിലേക്കാണ് ഉമ്മൻ ചാണ്ടി പോവുക. മകൾ അച്ചു വിവാഹം കഴിഞ്ഞു ദുബായിൽ താമസം തുടങ്ങും വരെ പുഷ്പന്റെ വീടായിരുന്നു ഉമ്മൻ ചാണ്ടിയുടെ

ദുബായ്∙ അരനൂറ്റാണ്ടിലേറെ നീളുന്നതാണു പ്രവാസ ലോകവുമായി ഉമ്മൻ ചാണ്ടിക്കുള്ള ബന്ധം. ദുബായിൽ വന്നാൽ വലിയ ഹോട്ടലുകളിലേക്കല്ല, എം.ജി. പുഷ്പാകരൻ എന്ന പഴയ സഹപ്രവർത്തകന്റെ വീട്ടിലേക്കാണ് ഉമ്മൻ ചാണ്ടി പോവുക.
മകൾ അച്ചു വിവാഹം കഴിഞ്ഞു ദുബായിൽ താമസം തുടങ്ങും വരെ പുഷ്പന്റെ വീടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ദുബായിലെ പുതുപ്പള്ളി ഹൗസ്. നാട്ടിലെ പോലെ തന്നെ ആൾക്കൂട്ടമായിരിക്കും ദുബായിലും. ഏതു വിഷയത്തിലും ഉമ്മൻ ചാണ്ടി കൈവയ്ക്കും. കോവിഡ് കാലത്ത് എത്ര പേരെ അദ്ദേഹം ഇടപെട്ട് ടിക്കറ്റ് എടുത്തു നാട്ടിലേക്ക് അയച്ചു.
ഒരിക്കൽ ജുമൈറ ഭാഗത്ത് നിന്നൊരാൾക്കു വേണ്ടി ഉമ്മൻ ചാണ്ടിയുടെ വിളി വന്നത് പുഷ്പാകരൻ ഓർക്കുന്നു. ആളെ ഉമ്മൻ ചാണ്ടിക്ക് നേരിട്ട് അറിയില്ല, എങ്കിലും സഹായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹായം ആവശ്യപ്പെട്ടയാളെ പുഷ്പാകരൻ ബന്ധപ്പെട്ടു. എങ്ങനെയാണ് ഉമ്മൻ ചാണ്ടിയെ ബന്ധപ്പെട്ടതെന്നു ചോദിച്ചു. നാട്ടിലേക്കു പോകാൻ ഒരു മാർഗവുമില്ലാതെ ഇരിക്കുകയായിരുന്നു, അപ്പോൾ മനസിൽ തോന്നി ഉമ്മൻ ചാണ്ടിയെ വിവരം അറിയിച്ചാൽ സഹായിക്കുമെന്ന്. അങ്ങനെ ഒരാളു വഴി ഉമ്മൻ ചാണ്ടിയെ വിളിച്ചതാണ്. എന്തായാലും ആ തോന്നലിനു ഫലമുണ്ടായി. അദ്ദേഹം നാട്ടിലെത്തി. അങ്ങനെ എത്ര പ്രശ്നങ്ങൾക്ക് ഉമ്മൻ ചാണ്ടി പരിഹാരം കാണുന്നതിന് പുഷ്പാകരൻ സാക്ഷിയാണ്.
യുഎഇയിൽ സഹായം അഭ്യർഥിച്ചു വിളിച്ചവരുടെ കാര്യങ്ങൾ നോക്കാൻ പുഷ്പാകരനെയാണ് ഏൽപ്പിച്ചത്. ഇതിനിടെ, അടുത്ത വിളി വന്നു, അസർബൈജാനിൽ കുറച്ചാളുകൾ കുടുങ്ങിയിട്ടുണ്ട്, അവരെ രക്ഷിക്കണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആവശ്യം. ഇവിടെയുള്ളവരുടെ കാര്യം കഴിഞ്ഞിട്ടു പോരേയെന്ന് പുഷ്പൻ ചോദിച്ചപ്പോൾ രണ്ടു പേരുടെ കാര്യവും നോക്കണമെന്നായിരുന്നു മറുപടി. ലേബർ ക്യാംപിലെ പ്രശ്നങ്ങൾ, ജനസമ്പർക്ക പരിപാടി, സ്മാർട് സിറ്റി കരാർ ഒപ്പിടൽ അങ്ങനെ എത്രയെത്ര വിഷയങ്ങളിൽ ഇക്കാലങ്ങളിൽ ഉമ്മൻ ചാണ്ടി ഇടപെട്ടിരിക്കുന്നു. കഴിഞ്ഞ ഏപ്രിലിലും പുഷ്പൻ ബെംഗളൂരുവിൽ പോയി ഉമ്മൻ ചാണ്ടിയെ കണ്ടിരുന്നു. സംസ്കാര ശുശ്രൂഷകൾക്കായി നാട്ടിലേക്കു പോവുകയാണ് കോട്ടയം സ്വദേശി കൂടിയായ പുഷ്പാകരൻ. ഫീനിക്സ് ട്രേഡിങ് കമ്പനിയുടെ ഉടമയാണ് എം.ജി. പുഷ്പാകരൻ.