തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേർന്നില്ലെങ്കിൽ വ്യക്തിക്ക് പിഴ 400 ദിർഹം; തൊഴിൽ നഷ്ടപ്പെട്ടാൽ വേതനത്തിന്റെ 60 ശതമാനം
ദുബായ്∙ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസിന്റെ പൂർണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്.......
ദുബായ്∙ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസിന്റെ പൂർണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്.......
ദുബായ്∙ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസിന്റെ പൂർണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്.......
ദുബായ്∙ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാത്തവരുടെ പിഴ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ലെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. ഇൻഷുറൻസിന്റെ പൂർണ ഉത്തരവാദിത്തം വ്യക്തിക്കുള്ളതാണ്. എല്ലാ സ്വകാര്യ, സർക്കാർ ജീവനക്കാരും ഇൻഷുറൻസ് എടുക്കാൻ ബാധ്യസ്ഥരുമാണ്.
പദ്ധതിയിൽ ചേരാത്തവർക്ക് ഒക്ടോബർ 1നു ശേഷം 400 ദിർഹം പിഴയീടാക്കും. ഇൻഷുറൻസ് എടുക്കണമെന്ന നിർദേശം തൊഴിലാളി പാലിക്കാത്തതിനു തൊഴിൽ സ്ഥാപനങ്ങളോ സ്പോൺസറോ ഉത്തരവാദികളല്ല.
ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. ജൂൺ 30ന് അവസാനിക്കേണ്ട പദ്ധതി, കൂടുതൽ സാവകാശം വേണമെന്ന ആവശ്യത്തെ തുടർന്നാണ് രണ്ടു മാസത്തേക്കു ദീർഘിപ്പിച്ചത്. ഈ കാലയളവിനുള്ളിൽ പദ്ധതിയിൽ ചേർന്നില്ലെങ്കിൽ 400 ദിർഹം പിഴയൊടുക്കേണ്ടി വരും.
46 ലക്ഷം പേർ ചേർന്നു
ഈ മാസം അവസാനിക്കുമ്പോഴേക്കും ഇൻഷുറൻസിൽ ചേർന്നവരുടെ എണ്ണം 46 ലക്ഷമാകുമെന്നു മന്ത്രാലയം അറിയിച്ചു. www.iloe.ae വെബ്സൈറ്റ് വഴിയാണു പദ്ധതിയിൽ അംഗമാകേണ്ടത്. ഇതിൽ ഇൻഷുറൻസ് റജിസ്ട്രേഷനു പ്രത്യേക പേജുണ്ട്. ഏതു വിഭാഗത്തിൽ പെടുന്ന തൊഴിലാളിയാണെന്നതു തിരഞ്ഞെടുത്ത ശേഷം എമിറേറ്റ്സ് ഐഡിയുടെ വിവരങ്ങൾ നൽകണം. മൊബൈൽ ഫോൺ നമ്പർ നൽകുന്നതോടെ റജിസ്ട്രേഷൻ വിവരങ്ങൾ സന്ദേശമായി ലഭിക്കും.
പ്രതിമാസം, വാർഷികം, ദ്വൈവാർഷികം, അർധ വാർഷികം, മൂന്ന് മാസം എന്നിങ്ങനെ ഏതു രീതിയിലും പണമടയ്ക്കാം. അപേക്ഷകന്റെ ഇ-മെയിൽ വിലാസം നൽകി പണമടയ്ക്കുന്നതോടെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമെന്നു മന്ത്രാലയം വ്യക്തമാക്കി. iloe ആപ് വഴിയും റജിസ്റ്റർ ചെയ്യാം.
കൂടാതെ ധനവിനിമയ സ്ഥാപനങ്ങളിലും എടിഎം വഴിയും റജിസ്ട്രേഷനു സൗകര്യമുണ്ട്. താൽക്കാലിക കരാറിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇൻഷുറൻസ് പദ്ധതിയിൽ ഭാഗമായവർ പണം തട്ടുന്നതിനായി വഞ്ചനയോ തിരിമറിയോ നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.
ഇൻഷുറൻസ് നടപടികൾ സുതാര്യം
കർശനമായ വ്യവസ്ഥകളോടെയാണ് ഇൻഷുറൻസ് തുക വിതരണം ചെയ്യുക. തൊഴിൽ നഷ്ടപ്പെട്ടെന്നു കാണിച്ചു, തുക തട്ടിയെടുക്കാൻ ശ്രമിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പു നൽകുന്നു.തുടർച്ചയായി 3 മാസം തൊഴിലാളി പദ്ധതിയുടെ ഭാഗമായിരിക്കണം. ജോലി രാജിവച്ചവർക്ക് തുക ലഭിക്കില്ല. തൊഴിൽ ഉപേക്ഷിച്ചതല്ലെന്ന് തെളിയിക്കുന്ന രേഖ തൊഴിലാളി സമർപ്പിച്ചിരിക്കണം. 90 ദിവസം അടവ് തെറ്റിച്ചാൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് റദ്ദാകും.
3 മാസം വേതനത്തിന്റെ 60% ലഭിക്കും
തൊഴിൽ നഷ്ടപ്പെട്ടാൽ വേതനത്തിന്റെ 60% 3 മാസം വരെ നഷ്ടപരിഹാരമായി ലഭിക്കും. 16,000 ദിർഹമോ അതിൽ കുറവോ മാസ വേതനമുള്ള ഒരാൾക്ക് 10,000 ദിർഹമായിരിക്കും ഇൻഷുറൻസ് ഇനത്തിൽ ലഭിക്കുന്ന പരമാവധി തുക. പ്രതിവർഷം 60 ദിർഹമാണ് ഇതിനായി അടയ്ക്കേണ്ട പ്രീമിയം. 16,000നു മുകളിൽ വേതനമുള്ള ഒരാൾക്ക് 20,000 ദിർഹം വരെ പ്രതിമാസം ഇൻഷുറൻസായി ലഭിക്കും. പ്രതിവർഷം 120 ദിർഹമാണ് ഇതിന്റെ പ്രീമിയം. രാജ്യം വിടുകയോ പുതിയ ജോലിയിൽ നിയമിതനാവുകയോ ചെയ്താൽ നഷ്ടപരിഹാരം നഷ്ടമാകും.
സംരംഭകനായ തൊഴിലുടമ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക ജീവനക്കാർ, 18 വയസ്സ് തികയാത്ത കൗമാര ജീവനക്കാർ, ജോലിയിൽ നിന്നു വിരമിച്ചു പെൻഷൻ ലഭിക്കുന്ന വ്യക്തി എന്നിവർക്ക് ഇൻഷുറൻസ് ബാധകമല്ല. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പരിമിതമായ കാലത്തേക്ക് ആശ്വാസമാകുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഇതിൽ ഭാഗമാകുന്ന തീയതി മുതൽ ഒരു വർഷം കഴിഞ്ഞായിരിക്കും ആദ്യ ഗഡു വിതരണം ചെയ്യുക. വ്യാജ കമ്പനിയുടെ പേരിൽ ഇൻഷുറൻസിൽ ചേർന്നാൽ നഷ്ടപരിഹാരം ലഭിക്കില്ല.
പണിമുടക്ക്, പ്രതിഷേധം തുടങ്ങിയ കാരണങ്ങളാൽ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇൻഷുറൻസ് തുകയ്ക്ക് അവകാശമുണ്ടാകില്ല. അപേക്ഷകർ നിയമപരമായി രാജ്യത്ത് തങ്ങുന്നവരായിരിക്കണം എന്നതും വ്യവസ്ഥയാണ്. അതേസമയം, രാജ്യത്ത് അടിയന്തരാവസ്ഥ ഉണ്ടാകുന്ന സാഹചര്യത്തിലും പണം ലഭിക്കില്ല.
English Summary: Employer should not bear the fine of those who are not part of the unemployment insurance scheme.