വിടപറയുന്നത് കലാപഭൂമിയിൽ നിന്ന് നഴ്സുമാരെ തിരികയെത്തിച്ച ഭരണാധികാരി
ഉമ്മൻ ചാണ്ടിയെന്ന, പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് ഓർമകളിലേക്കു മായുമ്പോൾ പ്രവാസ ലോകത്തിനും തീരാവേദനയാണത്. പ്രവാസികളുടെ ജീവിതത്തിലും അദ്ദേഹം കരുതലിന്‍റെ ശോഭ പകർന്നു നൽകിയിട്ടുണ്ട്. നിരന്തരം ജനക്കൂട്ടത്തിനൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടി പ്രവാസികളുടെ വേദനകൾക്കു പരിഹാരം കാണാൻ ശ്രദ്ധ

ഉമ്മൻ ചാണ്ടിയെന്ന, പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് ഓർമകളിലേക്കു മായുമ്പോൾ പ്രവാസ ലോകത്തിനും തീരാവേദനയാണത്. പ്രവാസികളുടെ ജീവിതത്തിലും അദ്ദേഹം കരുതലിന്‍റെ ശോഭ പകർന്നു നൽകിയിട്ടുണ്ട്. നിരന്തരം ജനക്കൂട്ടത്തിനൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടി പ്രവാസികളുടെ വേദനകൾക്കു പരിഹാരം കാണാൻ ശ്രദ്ധ പുലർത്തിയിരുന്നു.
Read also: ദുബായിൽ വന്നാൽ പുഷ്പാകരന്റെ വീട്ടിലേക്ക്; ഉമ്മൻ ചാണ്ടിയുടെ ദുബായിലെ 'പുതുപ്പള്ളി ഹൗസ്'...
അത്തരത്തിൽ, ഉമ്മൻചാണ്ടിയുടെ ഭരണമികവിന്‍റെയും കരുതലിന്‍റെയും കൊടിയടയാളമായി പ്രകീർത്തിക്കപ്പെടുന്ന സംഭവങ്ങളിലൊന്നാണ് ആഭ്യന്തര കലാപം നടക്കുന്ന കാലത്ത് ലിബിയയില്‍നിന്നും തുനീസിയയില്‍നിന്നും മലയാളി നഴ്സുമാരെ തിരികെ എത്തിച്ചത്. കലാപബാധിത മേഖലയിൽ അകപ്പെട്ട മലാളി നഴ്സുമാരെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തെഴുതി. അതോടെ കേന്ദ്രം വിഷയത്തിൽ ഇടപെട്ടു.
‘‘ഇതൊരു മാനുഷിക വിഷയമാണ്. നഴ്‌സുമാരെ തിരികെ എത്തിക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്‌നമാണ്’’– ഉമ്മൻ ചാണ്ടി അക്കാലത്ത് പറഞ്ഞ ഈ വാക്കുകൾ നഴ്സുമാരുടെ കുടുംബങ്ങൾക്ക് നൽകിയ ആശ്വാസം ചെറുതല്ല.
നഴ്സുമാർ സുരക്ഷിതരായി നാട്ടിലെത്തുന്നതുവരെ അവരുടെ കാര്യങ്ങൾ അന്വേഷിച്ചും വേണ്ടതു ചെയ്തും അദ്ദേഹം കരുതലോടെ നിന്നു.
English Summary: Oommen chandy is the ruler who brought the nurses back from the land of riots