അബുദാബി ബാപ്സ് ക്ഷേത്ര സമർപ്പണം ഫെബ്രുവരി 14ന്
അബുദാബി∙ മധ്യപൂർവ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ അബുദാബി ബാപ്സ് ക്ഷേത്രം (ബോച്ചസന്വാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രം) അടുത്ത വർഷം ഫെബ്രുവരി 14ന് ഭക്തർക്കായി സമർപ്പിക്കും. ..

അബുദാബി∙ മധ്യപൂർവ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ അബുദാബി ബാപ്സ് ക്ഷേത്രം (ബോച്ചസന്വാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രം) അടുത്ത വർഷം ഫെബ്രുവരി 14ന് ഭക്തർക്കായി സമർപ്പിക്കും. ക്ഷേത്ര സമർപ്പണം സാഹോദര്യത്തിന്റെ ഉൽസവമായി ആഘോഷിക്കാനാണ് ഭരണസമിതി ആലോചിക്കുന്നത്.
അബു മുറെയ്ഖയിലെ 27 ഏക്കർ സ്ഥലത്ത് ക്ഷേത്ര നിർമാണം അന്തിമ ഘട്ടത്തിലാണ്. സമർപ്പണ പൂജകൾക്ക് തന്ത്രി മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നൽകും.
ഫെബ്രുവരി 14നു നടക്കുന്ന സമർപ്പണ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായിരിക്കും പ്രവേശനം..15ന് എല്ലാവർക്കും പങ്കെടുക്കാവുന്ന ചടങ്ങും നടക്കും. എന്നാൽ, മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.ഫെബ്രുവരി 18 മുതൽ പൂജകൾക്കായി പൂർണ രൂപത്തിൽ തുറക്കും. അതുവരെ പ്രവേശനം നിയന്ത്രിക്കും.
2015 ഓഗസ്റ്റിലാണ് ക്ഷേത്രത്തിനായി യുഎഇ ഭരണകൂടം സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സമ്മാനമായാണ് സ്ഥലം ലഭിച്ചത്. 2018 ഫെബ്രുവരിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പിങ്ക് ശിലയിൽ നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിന് 1000 വർഷത്തെ ആയുസ്സാണു പറയുന്നത്.
English Summary: Abu Dhabi BAPS temple will be inaugurated on February 14, 2024,