ജിദ്ദ/ഓന്റാരിയോ ∙ ജനഹൃദയങ്ങളിൽ ഉമ്മന്‍ ചാണ്ടി ഹരിതാഭമാർന്ന ഓർമയായി ജീവിക്കുമ്പോഴും സൗദിയിലെയും കാനഡയിലെയും മലയാളികൾ തങ്ങളുടെ ജനനായകന്റെ അപരന്മാരെ തിരയുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മുഖച്ഛായയും രൂപഭാവങ്ങളുമുള്ള സൗദി പൗരൻ ജീസാൻ സ്വദേശി ഹസൻ അല്‍ അസീരിയെയാണ് മലയാളികൾ തിരയുന്നത്. ഇദ്ദേഹത്തിന്‍റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ/ഓന്റാരിയോ ∙ ജനഹൃദയങ്ങളിൽ ഉമ്മന്‍ ചാണ്ടി ഹരിതാഭമാർന്ന ഓർമയായി ജീവിക്കുമ്പോഴും സൗദിയിലെയും കാനഡയിലെയും മലയാളികൾ തങ്ങളുടെ ജനനായകന്റെ അപരന്മാരെ തിരയുകയാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മുഖച്ഛായയും രൂപഭാവങ്ങളുമുള്ള സൗദി പൗരൻ ജീസാൻ സ്വദേശി ഹസൻ അല്‍ അസീരിയെയാണ് മലയാളികൾ തിരയുന്നത്. ഇദ്ദേഹത്തിന്‍റെ ഈ സാദൃശ്യം വർഷങ്ങൾ മുൻപ് മലയാളം മാധ്യമങ്ങളിൽ വാർത്തയായിരുന്നെങ്കിലും  പിന്നീട് യാതൊരു വിവരവും ഇല്ലായിരുന്നു.  ഉമ്മൻ ചാണ്ടിയുടെ വിയോഗം സൗദി പ്രവാസികൾ അറിഞ്ഞതുമുതൽ പലരും അപരനെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ലെന്നാണ് വിവരം. 

Read also: കുടിയേറ്റ നിയമങ്ങളെ ദുരുപയോഗം ചെയ്യൽ; അഞ്ച് കോമണ്‍വെല്‍ത്ത് രാജ്യങ്ങൾക്ക് വീസ നല്‍കുന്നതില്‍ യുകെയിൽ...

ADVERTISEMENT

 തെക്കുപടിഞ്ഞാറൻ സൗദിയിലെ പ്രദേശമാണ് ജിസാൻ. ഇവിടെ ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും പലവഴിക്കും അന്വേഷണം നടത്തിവരുന്നുണ്ട്. വൈകാതെ കണ്ടെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. 2015ലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായി അത്ഭുതപ്പെടുത്തുന്ന സാദൃശ്യമുള്ള ഹസൻ അല്‍ അസീറിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. തന്റെ അതേ രൂപഭാവത്തിലുള്ള ഉമ്മൻ ചാണ്ടിയുടെ ചിത്രം കണ്ട് ഹസൻ അല്‍ അസീറി അത്ഭുതം പ്രകടിപ്പിച്ചിരുന്നു. വൈകാതെ കേരളത്തില്‍ പോയി ഉമ്മൻ ചാണ്ടിയെ നേരിട്ട് കാണുമെന്ന് അന്ന് മലയാളികളോട് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. 

ഉമ്മൻചാണ്ടിയുടെ സൗദിയിലെ അപരൻ ഹസൻ അല്‍ അസീറി(ഫയൽചിത്രം)
ഉമ്മൻചാണ്ടിയുടെ സൗദിയിലെ അപരൻ ഹസൻ അല്‍ അസീറി(ഫയൽചിത്രം)

∙ കാനഡയിലെ ഉമ്മൻ ചാണ്ടിയെക്കുറിച്ചും വിവരമില്ല

ADVERTISEMENT

കാനഡ ഒന്റാരിയോ എന്ന സ്ഥലത്തായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറ്റൊരു അപരനെ കണ്ടെത്തിയത്. നേരത്തെ ദുബായിൽ മാധ്യമപ്രവർത്തകനായിരുന്ന വിനോദ് ജോണായിരുന്നു അദ്ദേഹത്തെ കണ്ടപ്പോൾ പിന്നാലെ ചെന്ന് ചിത്രങ്ങൾ പകർത്തിയത്. പിന്നീട് തനിക്കൊരിക്കലും അദ്ദേഹത്തെ കാണ്ടെത്താൻ സാധിച്ചില്ലെന്ന് വിനോദ് ജോൺ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

2015 ൽ തന്നെയായിരുന്നു ഫോട്ടോഗ്രഫിയിൽ തത്പരനായ വിനോദ് ജോൺ അഫ്ഗാനിസ്ഥാൻ സ്വദേശിയെന്ന് കരുതുന്ന അപരനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഒന്റാരിയോ പ്രവിശ്യയിലൂടെ കാറില്‍ പോകുമ്പോഴായിരുന്നു അത്. പിന്നെ ഒന്നും ആലോചിച്ചി്‌ല്ല, എന്നും കൈവശമുണ്ടാകാറുള്ള ക്യാമറ തുടരെത്തുടരെ മിന്നി.  അപരന്‍റെ കുറേ ചിത്രങ്ങൾ ക്യാമറയിലാക്കി. വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ അവര്‍ ഉറപ്പിച്ച് പറഞ്ഞു, ഇത് ഉമ്മന്‍ ചാണ്ടി തന്നെ എന്ന്. തുടർന്ന് ചിത്രങ്ങളും കുറിപ്പും വിനോദ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ വൈറലാവുകയും ചെയ്തു. ഇപ്പോൾ എവിടെ ചെല്ലുമ്പോഴും വിനോദിന്‍റെ കണ്ണുകൾ ഇദ്ദേഹത്തെ തിരയുന്നു.

ADVERTISEMENT

English Summary: Oommen Chandy's lookalike in Saudi and Canada; the search of expatriate Malayalees continues in the memories of former chief minister

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT