400 മീറ്റർ നീളം 61 മീറ്റർ വീതി; വലിയ കണ്ടെയ്‌നർ കപ്പലിനെ സ്വീകരിച്ച് ഹമദ്
ദോഹ∙ പ്രവർത്തനം തുടങ്ങിയതിനു ശേഷമെത്തിയ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലിനെ സ്വീകരിച്ച് ഹമദ് തുറമുഖം. തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇത്ര വലിയ കണ്ടെയ്‌നർ കപ്പൽ എത്തുന്നത്....

ദോഹ∙ പ്രവർത്തനം തുടങ്ങിയതിനു ശേഷമെത്തിയ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലിനെ സ്വീകരിച്ച് ഹമദ് തുറമുഖം. തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇത്ര വലിയ കണ്ടെയ്‌നർ കപ്പൽ എത്തുന്നത്.
ജർമൻ ഷിപ്പിങ് കമ്പനിയായ ഹപാഗ് ലോയിഡിന്റെ എംവി ബെർലിൻ എക്‌സ്പ്രസ് എന്ന കപ്പലാണ് തുറമുഖത്ത് എത്തിയത്. കപ്പലിന് 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട്. 23,664 ടിഇയു കാർഗോ ശേഷിയുണ്ട്. കണ്ടെയ്‌നറുകളുടെ വരവിൽ ഓരോ വർഷവും ഗണ്യമായ വർധനയുണ്ട്.
2016 ഡിസംബറിൽ ഹമദ് തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങിയെങ്കിലും 2017 സെപ്റ്റംബർ 5നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മധ്യപൂർവദേശത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഹമദ്.
English Summary: Hamad Port receives largest container vessel since start of operations.