ദോഹ∙ ഖത്തറിലെ വൃക്കയിൽ അർബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് 60 ശതമാനമായി ഉയർന്നു.......

ദോഹ∙ ഖത്തറിലെ വൃക്കയിൽ അർബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് 60 ശതമാനമായി ഉയർന്നു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിലെ വൃക്കയിൽ അർബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് 60 ശതമാനമായി ഉയർന്നു.......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഖത്തറിലെ വൃക്കയിൽ അർബുദം ബാധിച്ചവരുടെ അതിജീവന നിരക്ക് 60 ശതമാനമായി ഉയർന്നു. പരിശോധനകളും ചികിത്സാ രീതികളുമാണ് ഇതിനു കാരണം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിലെ അതിജീവന നിരക്ക് ഉയർന്നെന്ന് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) ദേശീയ അർബുദ പരിചരണ-ഗവേഷണ കേന്ദ്രം സീനിയർ കൺസൽറ്റന്റ് ഡോ.അബ്ദുൽ റഹ്‌മാൻ സർ ഗുൽ വ്യക്തമാക്കി.

 

ADVERTISEMENT

ഖത്തറിൽ വൃക്കാർബുദ രോഗികൾ വർധിക്കുകയാണ്. അർബുദവുമായി ബന്ധപ്പെട്ട രാജ്യത്തെ മരണങ്ങളിൽ പ്രധാനം വൃക്ക അർബുദമാണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണം കുറവാണ്. രാജ്യത്ത് ഒട്ടേറെ പേർ കൃത്യമായ പരിശോധനയിലൂടെയും മികച്ച ചികിത്സയിലൂടെയും രോഗത്തെ അതിജീവിച്ച് ആരോഗ്യകരമായ ജീവിതം നയിക്കുന്നുണ്ടെന്ന് ഡോ.സർ ഗുൽ വിശദമാക്കി. ദേശീയ അർബുദ റജിസ്ട്രിയുടെ കണക്ക് പ്രകാരം രാജ്യത്തെ പുരുഷന്മാരിൽ ഏറ്റവുമധികം കാണപ്പെടുന്ന അർബുദങ്ങളിൽ ഏഴാമത്തേതും സ്ത്രീകളിൽ 11-ാമത്തെയുമാണ് വൃക്കാർബുദം.

 

ADVERTISEMENT

2011– 2015നും ഇടയിൽ നിരക്ക് 1,00,000 പേരിൽ 5.6 കേസുകളാണ്. യുഎസ് പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഈ നിരക്ക് വളരെ കുറവാണ്. വൃക്കാർബുദം പ്രതിരോധിക്കാൻ ജനങ്ങൾ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെന്നും പുകവലി ഒഴിവാക്കണമെന്നും ഡോ.സർ ഗുൽ ഓർമപ്പെടുത്തി.

English Summary: High kidney cancer survival rate recorded in Qatar.