മനാമ∙ ബഹ്‌റൈനിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ, അവിടെയെല്ലാം ഒരു വടകരക്കാരന്റെ കോൾഡ് സ്റ്റോർ (ബഹ്‌റൈനിൽ പലചരക്ക് കടകൾ കോൾഡ് സ്റ്റോർ എന്നാണ് അറിയപ്പെടുന്നത് )ഉണ്ട് എന്നാണ് ഇവിടുത്തെ പഴമക്കാരുടെ ഇടയിലെ പറച്ചിൽ. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ പ്രവാസികൾ കോഴിക്കോട് ജില്ലക്കാരാണെന്നും അവരിൽ അധികവും

മനാമ∙ ബഹ്‌റൈനിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ, അവിടെയെല്ലാം ഒരു വടകരക്കാരന്റെ കോൾഡ് സ്റ്റോർ (ബഹ്‌റൈനിൽ പലചരക്ക് കടകൾ കോൾഡ് സ്റ്റോർ എന്നാണ് അറിയപ്പെടുന്നത് )ഉണ്ട് എന്നാണ് ഇവിടുത്തെ പഴമക്കാരുടെ ഇടയിലെ പറച്ചിൽ. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ പ്രവാസികൾ കോഴിക്കോട് ജില്ലക്കാരാണെന്നും അവരിൽ അധികവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈനിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ, അവിടെയെല്ലാം ഒരു വടകരക്കാരന്റെ കോൾഡ് സ്റ്റോർ (ബഹ്‌റൈനിൽ പലചരക്ക് കടകൾ കോൾഡ് സ്റ്റോർ എന്നാണ് അറിയപ്പെടുന്നത് )ഉണ്ട് എന്നാണ് ഇവിടുത്തെ പഴമക്കാരുടെ ഇടയിലെ പറച്ചിൽ. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ പ്രവാസികൾ കോഴിക്കോട് ജില്ലക്കാരാണെന്നും അവരിൽ അധികവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ ബഹ്‌റൈനിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ, അവിടെയെല്ലാം  ഒരു വടകരക്കാരന്റെ കോൾഡ് സ്റ്റോർ (ബഹ്‌റൈനിൽ പലചരക്ക് കടകൾ കോൾഡ് സ്റ്റോർ എന്നാണ് അറിയപ്പെടുന്നത് )ഉണ്ട് എന്നാണ് ഇവിടുത്തെ പഴമക്കാരുടെ ഇടയിലെ പറച്ചിൽ. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ പ്രവാസികൾ കോഴിക്കോട് ജില്ലക്കാരാണെന്നും അവരിൽ അധികവും വടകരക്കാരാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറിയ ചെറിയ സ്റ്റേഷനറി കടകൾ മുതൽ മൂന്നോ നാലോ ഷട്ടറുകൾ വരെയുള്ള കടമുറികൾ വരെയുള്ള സൂപ്പർ മാർക്കറ്റുകളിൽ  ഭൂരിഭാഗവും വടകരക്കാരുടേതായിരുന്നു. 

 

ADVERTISEMENT

∙ ജോലി അന്വേഷിച്ചെത്തുന്ന വടകരക്കാർക്ക് തണൽ

 

ബഹ്റൈനിലെ വടകക്കാരുടെ കോൾഡ് സ്റ്റോർ. ചിത്രം: രാജീവ് വെള്ളിക്കോത്ത്

വടകരയിൽ നിന്ന് ജോലി അന്വേഷിച്ച് ബഹ്റൈനിലേയ്ക്ക് എത്തുന്നവർക്ക്, നേരത്തെ ഇവിടെയെത്തിയ ആ നാട്ടുകാരുടെ നേതൃത്വത്തിൽ ജോലി കണ്ടെത്തിക്കൊടുക്കാനും താമസ സൗകര്യവും തരപ്പെടുത്തിക്കൊണ്ടുക്കാനുള്ള ശ്രമവും നടന്നിരുന്നു. തുടക്കക്കാരെ കോൾഡ് സ്റ്റോറുകളിൽ സഹായിയായും  സൈക്കിൾ ഡെലിവറിക്കും വേണ്ടി നിയമിച്ചു. പിന്നീട് അവരെ ഏതെങ്കിലും നല്ല പ്രദേശത്ത് കടമുറി തരപ്പെടുമ്പോൾ ബിസിനസ് നടത്താൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വടകരക്കാരുടെ ഈ സഹായമനസ്കത തന്നെ ആയിരിക്കണം പിൽക്കാലത്ത് ഈ രംഗത്ത് ഇത്രയധികം ആളുകൾ കടന്നുവരാൻ സാധ്യത ആയതെന്ന് ഒരു പഴയകാല കോൾഡ് സ്റ്റോർ ഉടമ പറഞ്ഞു. 

ബഹ്റൈനിലെ വടകക്കാരുടെ കോൾഡ് സ്റ്റോർ. ചിത്രം: രാജീവ് വെള്ളിക്കോത്ത്

Read also: പല്ല് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മലയാളി യുവതി മരിച്ചു; ഞെട്ടലിൽ യുകെ മലയാളികൾ

ADVERTISEMENT

വടകരക്കാർ ഇന്നും ഈ രംഗത്തുണ്ടെങ്കിലും ഭൂരിഭാഗം പേരും ഈ  ബിസിനസിൽ നിന്ന് വഴി മാറുകയോ കടകൾ തന്നെ വിറ്റു പോവുകയോ ചെയ്തിരിക്കുന്നു. പലരും ഇത്തരം കടകൾ കിട്ടിയ വിലയ്ക്ക് ബംഗ്ലാദേശികൾക്കും മറ്റും കൈമാറുകയോ ബിസിനസിൽ താല്പര്യമുള്ള മറ്റു ജില്ലക്കാർക്ക് കൈമാറുകയോ ചെയ്തിട്ടുണ്ട്. ചെറിയ കടകളിൽ ബിസിനസ് കുറഞ്ഞതും പുതിയ തലമുറയിൽപ്പെട്ടവർക്ക് പലർക്കും ഈ രംഗത്തേയ്ക്ക് വരാൻ താൽപര്യം ഇല്ലാത്തതുമാണ് ഈ രംഗം കൈയ്യൊഴിയാനുള്ള  കാരണങ്ങളിൽ ഒന്ന്. 50 വർഷം പഴക്കമുള്ള കടകൾവരെ ഉള്ളതിൽ ഇപ്പോഴും പ്രവർത്തിക്കുന്നതിൽ ഭൂരിഭാഗവും വടകരക്കാരുടേത് ആയിരിക്കും.

 

ആദ്യകാലങ്ങളിൽ കട നടത്തിയവർ പ്രായമാകുമ്പോൾ മക്കളെയോ ബന്ധുക്കളെയോ തലമുറ കൈമാറി നാട്ടിലേയ്ക്ക് മടങ്ങുന്നവർ ആയിരുന്നു അധികവും. കാലം മാറിയപ്പോൾ  പല പ്രവാസികളുടെയും ചിന്താഗതികൾ മാറിത്തുടങ്ങി. മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി അവർക്ക് നാട്ടിലോ അല്ലെങ്കിൽ വിദേശത്തോ ഉയർന്ന ജോലി ലഭ്യമാക്കാനാണ്  ഈ രംഗത്തുള്ളവർ ശ്രമിക്കുന്നത്.

 

ADVERTISEMENT

ദീർഘകാലം ഇത്തരം സ്‌ഥാപനങ്ങൾ നടത്തിയിട്ടും കുടുംബത്തോടൊപ്പം നല്ല കാലം ജീവിക്കാൻ കഴിയാത്ത സങ്കടം ഇത്തരം ബിസിനസ് നടത്തിയ പ്രായമായവർ പങ്കിടുന്നു. കോൾഡ് സ്റ്റോർ ബിസിനസ് നടത്തിയവരിൽ ഏറെക്കുറെ ആളുകളും സ്വദേശികളുടെ ലൈസൻസ് എടുത്തു നടത്തിയവർ ആയിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തെ കൂടെ കൊണ്ടുവരാനോ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാനോ കഴിഞ്ഞില്ലെന്നതും യാഥാർഥ്യമാണ്. വളരെ ചുരുങ്ങിയ ആളുകൾ പിന്നീട് സൂപ്പർമാർക്കറ്റുകളും റസ്റ്ററന്റ് രംഗത്തേയ്ക്കും കടന്നു വന്ന് ബിസിനിസ് വിപുലീകരിച്ചിട്ടുണ്ട്. 

 

ബഹ്റൈനിലെ വടകക്കാരുടെ കോൾഡ് സ്റ്റോർ. ചിത്രം: രാജീവ് വെള്ളിക്കോത്ത്

∙ സൂപ്പർമാർക്കറ്റുകൾ 'പണി' നൽകി

 

കൂണുകൾ പോലെ മുളച്ചു പൊങ്ങിയ സൂപ്പർമാർക്കറ്റുകളാണ് ചെറുകിട കോൾഡ് സ്റ്റോർ ഉടമകൾക്ക് തിരിച്ചടിയായതിന് കാരണമെന്ന് വ്യാപാരിയായ വടകര സ്വദേശി ഹനീഫ പറഞ്ഞു. ഒരു കിലോമീറ്റർ ചുറ്റളവിൽ ഇപ്പോൾ സൂപ്പർ മാർക്കറ്റുകളോ ഹൈപ്പർ മാർക്കറ്റുകളോ ഉണ്ട്. ആഴ്ചയിലെ ഓഫറുകളും പ്രമോഷനുകളും കണ്ടു കണ്ണ് തള്ളിയ മലയാളികൾ ഭൂരിഭാഗവും  അവയെ ആശ്രയിക്കാൻ തുടങ്ങി. അതോടെ സമീപ പ്രദേശങ്ങളിലെ കോൾഡ് സ്റ്റോറുകൾ പലതും പൂട്ടേണ്ടി വന്നു. മനാമ, ഗുദൈബിയ പ്രദേശങ്ങളിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പൂട്ടിയത് 10 മുതൽ 15 വരെ  കോൾഡ് സ്റ്റോറുകൾ .

 

∙ പറ്റുകാർക്ക് പ്രിയം കോൾഡ് സ്റ്റോറുകൾ തന്നെ 

 

പണ്ട് മുതൽ തന്നെ തുച്ഛ ശമ്പളം ലഭിക്കുന്നവരുടെ ആശ്രയ കേന്ദ്രമായിരുന്നു കോൾഡ് സ്റ്റോറുകൾ. വീട്ടിലേക്ക് വേണ്ടുന്ന സാധനങ്ങൾ വാങ്ങി ശമ്പളം കിട്ടുമ്പോൾ പറ്റു തീർത്ത് കൊടുക്കുന്ന സമ്പ്രദായമായിരുന്നു  സാധാരണ തൊഴിലാകളികൾ അടക്കമുള്ളവർ ചെയ്തു പോന്നിരുന്നത്. കോൾഡ് സ്റ്റോറുകൾ പലതും ഇല്ലാതായതോടെ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നതും ഇത്തരം തൊഴിലാളികളാണ്. കട നടത്തിപ്പുകാരും തൊഴിലാളികളും തമ്മിലുള്ള ഒരു വിശ്വാസവും സൗഹൃദവുമായിരുന്നു ഇത്തരം  തൊഴിലാളികളുടെ പറ്റു പുസ്തകങ്ങൾ. ഒരു പാട് പേർ പണം നൽകാതെ കടന്നു കളഞ്ഞിട്ടും ഇന്നും ഇത്തരത്തിൽ  കടം കൊടുക്കേണ്ടി വരുന്നുണ്ടെന്ന്  സിത്രയിലെ  ലേബർ ക്യാംപിനടുത്തെ  ഒരു കോൾഡ് സ്റ്റോർ ഉടമ പറഞ്ഞു.

 

∙ ഫിലിപ്പീനികളും ബംഗ്ലാദേശികളും കൈയ്യടക്കുന്നു 

 

മലയാളികൾ കൈയൊഴിയുന്ന കോൾഡ് സ്റ്റോറുകളിൽ വലിയൊരു ശതമാനവും ഇപ്പോൾ ബംഗ്ലേദേശ്, ഫിലിപ്പീൻ സ്വദേശികളാണ് ഏറ്റെടുത്ത് നടത്തുന്നത്.  ഈ രണ്ടു രാജ്യക്കാരും  കടകളിൽ അവരുടെതായ ഭക്ഷ്യവസ്തുക്കൾക്കും സാധന സാമഗ്രികൾക്കും മുൻഗണന നൽകിക്കൊണ്ട് ഇത്തരം കടകളെ  മാറ്റിയെടുക്കുകയും  പരസ്പര ധാരണയോടെ തന്നെ അവരുടെ കച്ചവടത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കുന്ന രീതിയുമാണ് കണ്ടുവരുന്നത്.

അത് കൊണ്ട് തന്നെ ബംഗ്ലാദേശികൾക്കും ഫിലിപ്പിനോകൾക്കും സ്‌ഥാപനങ്ങൾ എളുപ്പത്തിൽ ലാഭത്തിൽ എത്തിക്കാൻ കഴിയുന്നുണ്ട് എന്നാണ് ഈ രംഗത്തെ മലയാളി ബിസിനസുകാർ പറയുന്നത്. ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും ഇപ്പോൾ മലയാളികൾ നടത്തിയിരുന്ന ചെറുകിട കച്ചവടങ്ങൾ എല്ലാം തന്നെ ബംഗ്ലാദേശി, ഫിലിപ്പിനോ പേരുകളിലേക്ക് മാറിയതായി കാണാം.

 

English Summary: Filipinos and Bangladeshis take over the cold store market