ജനാധിപത്യം എല്ലാ അർഥത്തിലും നടപ്പാക്കിയ പൊതുപ്രവർത്തകൻ; ഉമ്മൻ ചാണ്ടി അനുസ്മരണവുമായി പ്രവാസികൾ
അബുദാബി∙ മലയാളി സമാജം, ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ, ഐഎസ്‌സി, കെഎസ്‌സി, ഇൻകാസ്, കെഎംസിസി എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.....
അബുദാബി∙ മലയാളി സമാജം, ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ, ഐഎസ്‌സി, കെഎസ്‌സി, ഇൻകാസ്, കെഎംസിസി എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.....
അബുദാബി∙ മലയാളി സമാജം, ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ, ഐഎസ്‌സി, കെഎസ്‌സി, ഇൻകാസ്, കെഎംസിസി എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി.....
അബുദാബി∙ മലയാളി സമാജം, ഇന്ത്യൻ ഇസ്‍ലാമിക് സെന്റർ, ഐഎസ്‌സി, കെഎസ്‌സി, ഇൻകാസ്, കെഎംസിസി എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഉമ്മൻ ചാണ്ടിയെന്നു യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
ജനാധിപത്യം അതിന്റെ എല്ലാ അർഥത്തിലും നടപ്പിലാക്കാൻ കഴിയുമെന്ന് തെളിയിച്ച ഒരു പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. മുന്നിലെത്തുന്ന അവസാനത്തെ വ്യക്തിക്കും നീതി ഉറപ്പാക്കിയിട്ടേ അദ്ദേഹം വിശ്രമിച്ചിരുന്നുള്ളൂ. ഭരണാധികാരികളും ജനങ്ങളും തമ്മിൽ മറയില്ലാതെ ഇടപഴകാൻ കഴയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും എല്ലാ പൊതുപ്രവർത്തകർക്കും ഇത് മാതൃകയാണെന്നും യോഗം വിലയിരുത്തി.
മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ അധ്യക്ഷനായി. ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഐഎസ്‌സി പ്രസിഡന്റ് ജോൺ പി. വർഗീസ്, കെഎസ്‌സി പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, സമാജം ജനറൽ സെക്രട്ടറി എം.യു ഇർഷാദ്, ഇൻകാസ് പ്രസിഡന്റ് ബി.യേശുശീലൻ, മാർത്തോമ്മാ പള്ളി വികാരി റവ. ജിജു ജോസഫ്, കെഎംസിസി വർക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, കെഎംസിസി അബുദാബി പ്രസിഡന്റ് ഷുക്കൂർ അലി കല്ലിങ്ങൽ, മലയാളം മിഷൻ ചെയർമാൻ സൂരജ് പ്രഭാകർ, അഷറഫ് പൊന്നാനി, വിവിധ സംഘടനകളെ പ്രതിനിധികരിച്ച് കബീർ ഹുദവി (സുന്നി സെൻറ്റർ ) എൻ.പി.മുഹമ്മദ് അലി (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), കെ.എച്ച്. താഹിർ (ഒഐസിസി ഗ്ലോബൽ സെക്രട്ടറി), എം.പി.എം.അബ്ദുൽ റഷീദ്, വി.പി.കെ അബ്ദുല്ല, സഫറുള്ള പാലപ്പെട്ടി (ശക്തി തീയേറ്റേഴ്സ്), മനു കൈനകരി (യുവകലാ സാഹിതി), സമാജം മുൻ ജനറൽ സെക്രട്ടറിമാരായ എ.എം അൻസാർ, സുരേഷ് പയ്യന്നൂർ. പ്രസാദ് (സേവനം), ഫാറൂഖ് (ഐഎംസിസി) എന്നിവർ പ്രസംഗിച്ചു.
സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക
റാസൽഖൈമ∙ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. സെക്രട്ടറി സജി വർഗീസ് അനുശോചന സന്ദേശം വായിച്ചു. വികാരി ഫാ. സിറിൽ വർഗീസ് വടക്കേടത്ത് അധ്യക്ഷനായി. ട്രസ്റ്റി ജെറി ജോൺ, സഭാ മാനേജിങ് കമ്മിറ്റി അംഗം ബേബി തങ്കച്ചൻ, സ്റ്റാൻലി തോംസൺ, സജി പൗലോസ്, അജി പി. സക്കറിയ, ഡോ. റെജി കെ. ജേക്കബ്, അലക്സ് തരകൻ എന്നിവർ പ്രസംഗിച്ചു.