ദുബായ്∙ കൂനിക്കൂനി നടന്നുപോകുന്ന ഈ മനുഷ്യൻ കാണുന്നവരുടെയെല്ലാം ഹൃദയത്തെ ഒന്നു കൊത്തിവലിക്കും. ദരിദ്രമായ കുടുംബത്തിൽ പിറന്നു. അഞ്ചാണും നാല് പെണ്ണുമടക്കം ആകെ ഒൻപത് മക്കളായിരുന്നു. കുടിലിൽ തീ പുകയ്ക്കാൻ അകലെ നിന്ന് വിറകു ചുമന്ന് ചുമന്ന് മുതുക് നിവർത്താൻ വയ്യാതായി. പിന്നീട്, ആ കൂന് ജീവിതത്തെ മുഴുവൻ

ദുബായ്∙ കൂനിക്കൂനി നടന്നുപോകുന്ന ഈ മനുഷ്യൻ കാണുന്നവരുടെയെല്ലാം ഹൃദയത്തെ ഒന്നു കൊത്തിവലിക്കും. ദരിദ്രമായ കുടുംബത്തിൽ പിറന്നു. അഞ്ചാണും നാല് പെണ്ണുമടക്കം ആകെ ഒൻപത് മക്കളായിരുന്നു. കുടിലിൽ തീ പുകയ്ക്കാൻ അകലെ നിന്ന് വിറകു ചുമന്ന് ചുമന്ന് മുതുക് നിവർത്താൻ വയ്യാതായി. പിന്നീട്, ആ കൂന് ജീവിതത്തെ മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കൂനിക്കൂനി നടന്നുപോകുന്ന ഈ മനുഷ്യൻ കാണുന്നവരുടെയെല്ലാം ഹൃദയത്തെ ഒന്നു കൊത്തിവലിക്കും. ദരിദ്രമായ കുടുംബത്തിൽ പിറന്നു. അഞ്ചാണും നാല് പെണ്ണുമടക്കം ആകെ ഒൻപത് മക്കളായിരുന്നു. കുടിലിൽ തീ പുകയ്ക്കാൻ അകലെ നിന്ന് വിറകു ചുമന്ന് ചുമന്ന് മുതുക് നിവർത്താൻ വയ്യാതായി. പിന്നീട്, ആ കൂന് ജീവിതത്തെ മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കൂനിക്കൂനി നടന്നുപോകുന്ന ഈ മനുഷ്യൻ കാണുന്നവരുടെയെല്ലാം ഹൃദയത്തെ ഒന്നു കൊത്തിവലിക്കും. ദരിദ്രമായ കുടുംബത്തിൽ പിറന്നു. അഞ്ചാണും നാല് പെണ്ണുമടക്കം ആകെ ഒൻപത് മക്കളായിരുന്നു. കുടിലിൽ തീ പുകയ്ക്കാൻ അകലെ നിന്ന് വിറകു ചുമന്ന് ചുമന്ന് മുതുക് നിവർത്താൻ വയ്യാതായി. പിന്നീട്, ആ കൂന് ജീവിതത്തെ മുഴുവൻ പിന്തുടർന്നു. അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് സ്വയം വിശ്വസിച്ച് പ്രവാസ ലോകത്ത് കഠിനമായി അധ്വാനിക്കുകയാണ് 55കാരൻ. കണ്ണഞ്ചിക്കുന്ന ഗൾഫ് ജീവിതത്തിനിടയിൽ നിന്ന് ഇങ്ങനെയും ചില ജീവിതങ്ങളുണ്ടെന്ന് നമ്മെ ഓർമിപ്പിക്കുന്നത് കണ്ണൂർ കൂത്തുപ്പറമ്പ് ദാവാരിവീട്ടിൽ സെയ്തു തങ്ങൾ. ദുബായിലെ ഒരു റസ്റ്ററന്‍റിലെ അടുക്കളയിൽ പാത്രങ്ങൾ കഴുകലാണ് ജോലി. 

Read also: ബഹ്റൈനിൽ ട്രെൻഡായിരുന്ന 'വടകരക്കാരന്റെ പലചരക്ക് കട'; വിപണി 'സൂപ്പറായതോടെ' കാണ്മാനില്ല

സെയ്തു തങ്ങൾ. ചിത്രം: മനോരമ
ADVERTISEMENT

 

സെയ്തു തങ്ങൾ. ചിത്രം: മനോരമ

 

2008 മുതൽ യുഎഇയിലുള്ള സെയ്തു തങ്ങൾ മലയാളി ഗ്രൂപ്പിന്‍റെ വിവിധ റസ്റ്ററന്‍റുകളിലാണ് ഇതുവരെയും ജോലി ചെയ്തത്. അതും അടുക്കളയിൽ പാത്രം കഴുകുന്ന ജോലി. മണിക്കൂറുകളോളം കുനിഞ്ഞിരുന്ന് ചെയ്യേണ്ട ജോലിയായതിനാൽ ചെറുപ്പത്തിൽ പിടികൂടിയ കൂന് കൂടിക്കൂടി വരികയും ചെയ്തു. ഇപ്പോൾ നടക്കുമ്പോൾ പോലും മുതുക് നിവർത്താൻ വയ്യ.

 

സെയ്തു തങ്ങൾ. ചിത്രം: മനോരമ
ADVERTISEMENT

പതിനഞ്ച് വർഷത്തിനിടയിൽ നാട്ടിലേക്ക് പോയിരിക്കുക ആകെ നാല് പ്രാവശ്യം മാത്രം. അടുത്ത മാസം വീസാ കാലാവധി തീരുമെന്നതിനാൽ പ്രിയപ്പെട്ടവരുടെ അരികിലേയ്ക്ക് ഓടിയണയാനാഗ്രഹിക്കുന്നു. പക്ഷേ, അങ്ങനെ കൈയും വീശി പോകാൻ പറ്റാത്ത ഒരു കാര്യം ഇദ്ദേഹത്തെ വലയ്ക്കുന്നുണ്ട്. കൂത്തുപറമ്പിലെ വീട്ടിൽ കഴിയുന്നു 30 വയസ്സുകാരിയായ സഹോദരിയുടെ വിവാഹത്തിന് സമ്മാനിക്കാൻ രണ്ട് പവന്‍റെ ഒരു സ്വർണമാല കൊണ്ടുപോകണം. അതിന് സാധിക്കുമോ എന്നതാണ് തന്നെ ഇപ്പോൾ ഏറെ ആശങ്കപ്പെടുത്തുന്നതെന്ന് ഖേദകരമായ തന്‍റെ ജീവിത കഥ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുമ്പോൾ സെയ്തു തങ്ങൾ പറഞ്ഞു.

 

ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇദ്ദേഹം ഒരു വർഷത്തോളം കാസർകോട് കാഞ്ഞങ്ങാട്ടെ ഒരു റസ്റ്ററന്‍റിൽ ജോലി ചെയ്ത ശേഷം നേരെ ചെന്നത് അന്നത്തെ ബോംബെയിലേയ്ക്കായിരുന്നു. റസ്റ്ററന്‍റിലും ലോഡ്ജിലും മറ്റും ജോലി ചെയ്തു. വിടി സ്റ്റേഷനടുത്തെ ഒരു മസാലക്കടയിൽ വർഷങ്ങളോളം പണിയെടുത്തു. പിന്നീട്, സഹോദരി ഭർത്താവിന്‍റെ പിന്തുണയോടെ ദുബായ് ജബൽ അലിയിലെ ഒരു റസ്റ്ററന്‍റിൽ ജോലി ശരിയായി. തൊഴിൽ വീസയും ലഭിച്ചു, നേരെ യുഎഇയിലേയ്ക്ക് വിമാനം കയറി.

സെയ്തു തങ്ങൾ. ചിത്രം: മനോരമ

 

ADVERTISEMENT

 ഉള്ളതു ഉള്ളതുപോലെ പറയണമല്ലോ, ഇവിടെയെത്തിയ ശേഷം ജീവിതം കുറച്ചൊക്കെ പച്ച പിടിച്ചു. സഹോദരിമാരുടെ കാര്യത്തിൽ കുറേ സഹായം ചെയ്യാൻ സാധിച്ചു. ജ്യേഷ്ഠന്മാരാരും വിവാഹിതരല്ലെങ്കിലും സെയ്തു മുഹമ്മദ് കോഴിക്കോട് പയ്യോളിക്കടുത്ത് നിന്ന് വിവാഹം കഴിച്ചു. അന്തിയുറങ്ങാൻ ഒരു വീട് എന്നതായിരുന്നു ഭാര്യയുടെ ഏക ആഗ്രഹം. അതു സാധിച്ചുകൊടുക്കാൻ കടുത്ത ചൂടിലും ആത്മാർഥമായി പരിശ്രമിച്ചു. ഓരോ ദിർഹവും നിധിപോലെ സൂക്ഷിച്ചുവച്ചു. വീട്  യാഥാർഥ്യമായതിൽ അതീവ സംതൃപ്തിയുണ്ട്. നാട്ടിലേയ്ക്ക് രണ്ട് വർഷത്തിലൊരിക്കലേ പോകാറുള്ളൂ. അതും പലപ്പോഴും വേണ്ടെന്ന് വച്ചാണ് കുടുംബത്തിന്‍റെ അത്താണിയായത്. 

 

സെയ്തു തങ്ങൾ. ചിത്രം: മനോരമ

∙ മരിക്കുന്നതിന് മുൻപ് ഉമ്മ പറഞ്ഞു; സഹോദരിയെ കൈവെടിയരുതേ..

 

രാവിലെ ആറ് മുതൽ രാത്രി ആറ് വരെയാണ് സെയ്തു തങ്ങൾക്ക് ഇപ്പോൾ ജോലി.  ഓരോ പാത്രവും കഴുകി വെളുപ്പിക്കുമ്പോൾ തന്‍റെ ജീവിതവും ഇതുപോലെ ഒരിക്കൽ തെളിഞ്ഞു, പ്രകാശിക്കുമെന്ന് ഇദ്ദേഹം പ്രതീക്ഷിക്കുന്നു. 1,400 ദിർഹമാണ് പ്രതിമാസ ശമ്പളം. മാസത്തിൽ രണ്ട് ദിവസം അവധി. ഭർത്താവ് മരിച്ചുപോയ സഹോദരിക്ക് ശമ്പളത്തിൽ നിന്ന്  ചെലവിന് അയക്കണം. മരിക്കുമ്പോൾ സ്വന്തം മാതാവ് സെയ്തു തങ്ങളോട് ആവശ്യപ്പെട്ട ഏക കാര്യമായിരുന്നു അത്. അതു നിറവേറ്റിക്കൊണ്ടിരിക്കുന്നു, പ്രവാസത്തിന്‍റെ ഈ രണ്ടാം ദശകത്തിലും. സഹോദരിക്കുള്ളതും സ്വന്തം ഭാര്യക്കുള്ളതും പങ്കുവച്ച് അയക്കുമ്പോൾ ശമ്പളം തീരും. 

 

ഇതുവരെ സന്താന സൗഭാഗ്യമുണ്ടായിട്ടില്ല. ഒരു സഹോദരി മരിച്ചുപോയി. രണ്ട് സഹോദരിമാർ വിവാഹിതരായി അവരവരുടെ ജീവിതം നയിക്കുന്നു. നാലാമത്തെ മകനാണ് സെയ്തു തങ്ങൾ. ജ്യേഷ്ഠന്മാരും അനുജനും വിവാഹിതരായിട്ടില്ല. വിധവയായ സഹോദരിക്ക് താങ്ങും തണലുമാകുന്നതിലപ്പുറം മറ്റൊരു സന്തോഷം ഇദ്ദേഹത്തിനില്ല. നാല് ദിവസം അടുപ്പിച്ച് അവധി കിട്ടുമ്പോൾ നാട്ടിലേയ്ക്ക് പറക്കുന്ന പ്രവാസി മലയാളികളുള്ള ലോകത്ത്, രണ്ടു വർഷത്തിലൊരിക്കലെങ്കിലും ഭർത്താവ് അരികിലെത്താത്തതിൽ ഭാര്യ പരിതപിക്കുന്നില്ല. കാരണം അവർക്കറിയാം,  ഭർത്താവ് ഒരുപാടുപേരുടെ പ്രതീക്ഷയും തണലുമാണെന്ന്. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഭാര്യയുടെ നാട്ടിൽ വീട് നിർമിച്ചത്. സെയ്തു തങ്ങൾ മൂന്നര ലക്ഷത്തോളം രൂപ നൽകി. ബാക്കി ഭാര്യയുടെ വീട്ടുകാർ ചേർന്ന് സ്വരൂപിച്ചു. അങ്ങനെയെങ്കിലും പ്രിയതമയുടെ ആഗ്രഹം സഫലീകരിച്ചുകൊടുക്കാനായതിലുള്ള സംതൃപ്തിയും വിവരണാതീതമാണെന്ന് ഇദ്ദേഹം പറയുന്നു.

 

∙ ഇടതുകോട്ടയിലാണെങ്കിലും വോട്ട് രേഖപ്പെടുത്തിയത് അപൂർവം

 

 

കൂത്തുപ്പറമ്പ് എന്ന കമ്യൂണിസ്റ്റ് കോട്ടയിലാണ് ജനിച്ചതെങ്കിലും സമ്മതിദാനാവകാശം അപൂർവമായേ സെയ്തു തങ്ങൾ വിനിയോഗിച്ചിട്ടുള്ളൂ. വോട്ടവകാശം ലഭിച്ച കാലം മുതൽ നാട്ടിൽ നിന്ന് അകലെയായായിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞ് നേരെ അന്നത്തെ ബോംബെയിലേയ്ക്ക്. പിന്നീട് ഗൾഫിലും. നാട്ടിൽ തിരഞ്ഞെടുപ്പ് വരുമ്പോഴും ആളുകൾ വോട്ട് രേഖപ്പെടുത്തുമ്പോഴും ഇദ്ദേഹം മരുഭൂമിയിലെ അടുക്കളയിൽ ജീവിതത്തോട് പൊരുതുകയായിരുന്നു. അതിനിടയ്ക്ക് എന്ത് സമ്മതിദാനാവകാശം, എന്ത് പാർട്ടി!

 

എങ്കിലും വാർത്തകളൊക്കെ അപ്പപ്പോൾ അറിയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗമൊക്കെ അറിഞ്ഞു. അവധി ദിവസങ്ങളി‍ൽ നേരെ ദുബായ് കറാമയിൽ ചെല്ലും. അവിടെയൊരു കട്ട ദോസ്തുണ്ട്– പത്രവിതരണക്കാരനായ മലയാളി സലീം. കറാമയിലെ റസ്റ്ററന്‍റിൽ ജോലി ചെയ്തിരുന്ന കാലത്ത് പരിചയപ്പെട്ടതാണ്. സന്തോഷ, സന്താപങ്ങളിൽ കൂടെ നിൽക്കുന്ന ഉറ്റ ചങ്ങായി ആയി മാറാൻ അധിക നാള്‍ വേണ്ടിവന്നില്ല. ഉച്ചയോടെ അദ്ദേഹത്തിന്‍റെ അരികിലെത്തുന്ന സെയ്തു തങ്ങൾ ഹൃദയത്തിൽ ഭാരമായി കിടക്കുന്ന വിഷമങ്ങളെല്ലാം അവിടെ ഇറക്കിവയ്ക്കും. പിന്നെ കുറച്ച് കഥകൾ പറഞ്ഞ് ചിരിച്ചുല്ലസിച്ച്, ചായ കുടിച്ച് പിരിയും.

 

∙ കൂന് സന്തത സഹചാരി, ഇനി രക്ഷയില്ല

 

കൂത്തുപറമ്പിലെ തൊക്കിലകണ്ടിയിൽ നിന്ന് വിറക് വാങ്ങി തലയിൽവച്ച് വീട്ടിലേയ്ക്ക് വരുമായിരുന്നു, ബാലനായിരുന്നപ്പോൾ സെയ്തു തങ്ങൾ. വർഷങ്ങളോളം ഇപ്പണി ചെയ്ത് ചെയ്താണ് കൂനു വന്നതെന്ന് അദ്ദേഹം പറയുന്നു. പിന്നീട് അതു മാറ്റാൻ ഡോക്ടർമാരെ സമീപിച്ചെങ്കിലും പരിഹാര സാധ്യതയില്ലെന്ന് വിധിയെഴുതി. ചികിത്സയ്ക്ക് കുറേ പണം വേണ്ടിവരുമെന്നതിനാൽ കൂട‌ുതൽ പരീക്ഷണത്തിനും നിന്നില്ല. ബോംബെയിൽ ജോലി ചെയ്യുമ്പോൾ തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. യുഎഇയിലെത്തിയപ്പോൾ 900 ദിർഹം ആദ്യ ശമ്പളം. പിന്നീട് അതു കൂടിക്കൂടി 1.400 ദിർഹം വരെയെത്തി. താമസവും ഭക്ഷണവും സൗജന്യമാണ്. റസ്റ്ററന്‍റ് ഉടമയും സഹപ്രവർത്തകരുമൊക്കെ ഉറച്ച പിന്തുണയാണ് നൽകുന്നത്. അതുകൊണ്ട് തന്നെ ജോലിസ്ഥലത്തും ഹാപ്പി തന്നെ. 

 

എങ്കിലും, ഓഗസ്റ്റിൽ നാട്ടിലേയ്ക്ക് പോകുമ്പോൾ സഹോദരിക്ക് ആ സുവർണ സമ്മാനം കൊണ്ടുപോകണം. അഞ്ച് നേരത്തെ പ്രാർഥനകളിൽ അതിനായി മനമുരുകി കേഴും. ആ സുവർണ ലക്ഷ്യം സാധിച്ചുതരണേ നാഥാ. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന സഹോദരിക്കും മറ്റു സഹോദരിമാർക്കും സഹോദരന്മാർക്കുമെല്ലാം സന്തോഷം നൽകണേ എന്നും പ്രാർഥിക്കും. പലർക്കും നിസാരമായി തോന്നിയേക്കാവുന്ന സെയ്തു തങ്ങളുടെ ലക്ഷ്യപൂർത്തീകരണത്തിനായി അദ്ദേഹത്തെ സഹായിക്കാൻ താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം: 0567371376(വാട്സാപ്പ്).

 

 

 

English Summary: Restaurant worker dreams of buying gold necklaces for his sister's wedding in the midst of crisis