കലാപ്രകടനങ്ങളുമായി നഴ്സസ് ഡേ ഔട്ട്
ദുബായ്∙ ഏയ്ഞ്ചൽ അവാർഡിന്റെ ഭാഗമായി നഴ്സുമാരുടെ കുടുംബ സംഗമം നടത്തി. നഴ്സസ് ഡേ ഔട്ട് എന്നു പേരിട്ട പരിപാടിയിൽ ആതുരസേവന മേഖലയിലെ പ്രതിഭകൾ കലാപ്രകടനങ്ങളുമായി നിറഞ്ഞാടി.......
ദുബായ്∙ ഏയ്ഞ്ചൽ അവാർഡിന്റെ ഭാഗമായി നഴ്സുമാരുടെ കുടുംബ സംഗമം നടത്തി. നഴ്സസ് ഡേ ഔട്ട് എന്നു പേരിട്ട പരിപാടിയിൽ ആതുരസേവന മേഖലയിലെ പ്രതിഭകൾ കലാപ്രകടനങ്ങളുമായി നിറഞ്ഞാടി.......
ദുബായ്∙ ഏയ്ഞ്ചൽ അവാർഡിന്റെ ഭാഗമായി നഴ്സുമാരുടെ കുടുംബ സംഗമം നടത്തി. നഴ്സസ് ഡേ ഔട്ട് എന്നു പേരിട്ട പരിപാടിയിൽ ആതുരസേവന മേഖലയിലെ പ്രതിഭകൾ കലാപ്രകടനങ്ങളുമായി നിറഞ്ഞാടി.......
ദുബായ്∙ ഏയ്ഞ്ചൽ അവാർഡിന്റെ ഭാഗമായി നഴ്സുമാരുടെ കുടുംബ സംഗമം നടത്തി. നഴ്സസ് ഡേ ഔട്ട് എന്നു പേരിട്ട പരിപാടിയിൽ ആതുരസേവന മേഖലയിലെ പ്രതിഭകൾ കലാപ്രകടനങ്ങളുമായി നിറഞ്ഞാടി. എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇക്വിറ്റ പ്ലസിന്റെ നേതൃത്വത്തിൽ നിക്കായിയും ഫെഡറൽ ബാങ്കും ചേർന്ന് അവതരിപ്പിക്കുന്ന ഏയ്ഞ്ചൽ അവാർഡിലെ അന്തിമ പട്ടികയിൽ എത്തിയവരെ സംഗമത്തിൽ പ്രഖ്യാപിച്ചു. മലയാളം, ഹിന്ദി, ഫിലിപ്പീനി വിഭാഗങ്ങളിലായി 5 വീതം പേരെയാണ് പ്രഖ്യാപിച്ചത്.
20000ൽ ഏറെ നാമ നിർദേശങ്ങളിൽ നിന്നാണ് ആദ്യം 150 പേരെയും സൂക്ഷ്മ പരിശോധനയിലൂടെ അന്തിമ പട്ടികയിലേക്കുള്ള 15 പേരെയും കണ്ടെത്തിയത്. അവാർഡിന്റെ അന്തിമ പട്ടികയിലുള്ള 15 പേർ: ബിബിൻ ഏബ്രഹാം (ഹത്ത ഹോസ്പ്പിറ്റൽ), മുഹ്സിന മുഹമ്മദ് (ഫുജൈറ ഗവ. ഹോസ്പ്പിറ്റൽ) ജിഷാ ജോസ് (ദുബായ് ഡയബറ്റിസ് സെന്റർ) ബിബി വർഗീസ് (ഇന്നോവോ ബിൽഡ് ക്ലിനിക്, കെ.ആർ. കവിത, ഇന്ദുജ രഞ്ചേഷ് (എൻഎംസി ഹോസ്പ്പിറ്റൽ ഷാർജ), അഫ്സൽ നജീമുദ്ദീൻ (ഹെൽത്ത് ഹബ് ക്ലിനിക്സ് അൽ ഫുത്തേം) ജോജി മാത്യു (ദിബ്ബ ഹോസ്പ്പിറ്റൽ) പ്രകാശിനി പുതിയ വീട്ടിൽ മാരാർ (ദുബായ് ഹോസ്പ്പിറ്റൽ) ജോവാന തോമസ് (കനേഡിയൻ സ്പെഷൽറ്റി ഹോസ്പ്പിറ്റൽ), ഐലീൻ ദെല ക്രൂസ് ടാൻ (അൽ മദീന ഹെൽത്ത് സെന്റർ) ജനിത അതെൻസ ഗമ്പോവ (ഓണസ്റ്റ് ഹോം ഹെൽത്ത് കെയർ സർവീസസ്) ആൻ ജിം ഡാനുകോ പെറോയി (ജൂപ്പിറ്റർ സ്പെഷൽറ്റി മെഡിക്കൽ സെന്റർ) ജൂലയെറ്റ ടി സൊലസ് (ലത്തീഫ ഹോസ്പ്പിറ്റൽ) മാ കോൺസപ്സിയോ തുറൽബ ടൊറസ് (റാഷിദ് ഹോസ്പ്പിറ്റൽ). ഓരോ റേഡിയോ സ്റ്റേഷൻ വഴിയും അവാർഡിലേക്ക് നാമനിർദേശം നൽകിയ 150 പേർക്ക് 500 ദിർഹത്തിന്റെ ഗിഫ്റ്റ് ഹാംപർ സമ്മാനമായി ലഭിക്കും. മലയാള മനോരമയും മനോരമ ഓൺലൈനുമാണ് പരിപാടിയുടെ മാധ്യമ പങ്കാളികൾ.
ഏയ്ഞ്ചൽ അവാർഡിന്റെ അന്തിമ വിജയികളെ സെപ്റ്റംബറിൽ പ്രഖ്യാപിക്കും. ഓരോ വിഭാഗത്തിലും വിജയിക്കുന്നവർക്ക് 1 ലക്ഷം രൂപയും നിക്കായിയുടെ സമ്പൂർണ ഗൃഹോപകരണങ്ങളും നാട്ടിലേക്കുള്ള വിമാന ടിക്കറ്റുമാണ് സമ്മാനം. അപാർ ട്രാവൽസ്, കോറൽ പെർഫ്യൂംസ്, ഭീമ ജ്വല്ലേഴ്സ്, ചിക്കിങ്, അൽമദല്ല ഹെൽത്ത് കെയർ മാനേജ്മെന്റ്, ഹോട്പായ്ക്ക്, റീമ സ്പൈസസ്, ഇൻസ്റ്റന്റ് ക്യാഷ്, ഖലീജ് ടൈംസ് തുടങ്ങിയവരാണ് പരിപാടിയുടെ മറ്റു പങ്കാളികൾ.