യുഎഇയിൽ വീണ്ടും മെർസ്, രോഗം സ്ഥിരീകരിച്ചത് അൽഐനിലെ യുവാവിന്; ഒട്ടകങ്ങൾ വൈറസ് വാഹകർ
അൽഐൻ∙ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെഴ്സ് കോവ്) ബാധ അൽഐനിൽ സ്ഥിരീകരിച്ചു. രോഗിയുടെ സ്ഥിതി ഗുരുതരമല്ല.......
അൽഐൻ∙ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെഴ്സ് കോവ്) ബാധ അൽഐനിൽ സ്ഥിരീകരിച്ചു. രോഗിയുടെ സ്ഥിതി ഗുരുതരമല്ല.......
അൽഐൻ∙ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെഴ്സ് കോവ്) ബാധ അൽഐനിൽ സ്ഥിരീകരിച്ചു. രോഗിയുടെ സ്ഥിതി ഗുരുതരമല്ല.......
അൽഐൻ∙ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന മെർസ് കൊറോണ വൈറസ് (മെഴ്സ് കോവ്) ബാധ അൽഐനിൽ സ്ഥിരീകരിച്ചു. രോഗിയുടെ സ്ഥിതി ഗുരുതരമല്ല. സമ്പർക്കത്തിൽ വന്ന 108 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ലോകത്ത് ആയിരത്തോളം പേരുടെ മരണത്തിനു കാരണമായ മെർസ് വൈറസ് 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, രോഗ ബാധിതൻ മൃഗങ്ങളുമായി നേരിട്ടു സമ്പർക്കത്തിൽ വന്നിട്ടില്ലെന്നു കണ്ടെത്തി. അൽഐനിൽ താമസിക്കുന്ന 28 വയസ്സുള്ള വിദേശ പൗരനു വൈറസ് ബാധിച്ചത് എങ്ങനെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു ലോകാരോഗ്യ സംഘടന പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
∙ മരിച്ചത് 936 പേർ
2013ൽ ആണ് യുഎഇയിൽ ആദ്യ മെർസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 94 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12 പേർ മരിച്ചു. ലോകത്ത് 2012ൽ ആണ് ആദ്യ മെർസ് ബാധ സ്ഥിരീകരിച്ചത്. മൊത്തം 2605 പേർക്കാണ് രോഗം ബാധിച്ചത്. 936 പേർ മരിച്ചു. മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് എന്നാണ് മെർസിന്റെ പൂർണരൂപം. അബുദാബി പൊതുജനാരോഗ്യ വിഭാഗം ബോധവൽക്കരണം നടത്തുന്നുണ്ട്. രോഗ ബാധ കണ്ടെത്താനുള്ള പരിശോധനയും ഊർജിതമാക്കി.
∙ ഉയർന്ന മരണനിരക്ക്
ഉയർന്ന മരണ നിരക്കാണ് മെർസിനെ വില്ലനാക്കുന്നത്. രോഗ ബാധിതരിൽ 35 ശതമാനവും മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്നതാണ് രോഗം. പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ. ന്യുമോണിയ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും സാധാരണമല്ല. ചിലർക്ക് വയറിളക്കവും വരാം.
∙ ഒട്ടകങ്ങൾ വൈറസ് വാഹകർ
പിസിആർ പരിശോധയിലൂടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗി ആരോഗ്യ പ്രവർത്തകനല്ല. ഇദ്ദേഹത്തിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകർന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല. ഒട്ടകങ്ങളുമായി സമ്പർക്കത്തിൽ വന്നവർക്കാണ് യുഎഇയിൽ മുൻപ് മെർസ് സ്ഥിരീകരിച്ചത്. ഒട്ടകം, ആട്, ചെമ്മരിയാട് തുടങ്ങിയവയാണ് വൈറസ് വാഹകരെന്ന് പഠനങ്ങൾ പറയുന്നു
∙ ചികിത്സയില്ല, കരുതൽ പ്രധാനം
പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, കാൻസർ, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, ശ്വാസകോശ രോഗം തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളവർക്ക് രോഗം വന്നാൽ സ്ഥിതി ഗുരുതരമാകും. മെർസ് രോഗത്തിനു കൃത്യമായ ചികിത്സയോ വാക്സിനോ ലഭ്യമല്ല. ഫാമുകൾ, മാർക്കറ്റുകൾ, മൃഗങ്ങളുമായി നേരിട്ടു സമ്പർക്കമുണ്ടാകുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവർ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ വൃത്തിയാക്കണം. രോഗ ബാധയുള്ള മൃഗങ്ങളെ തൊടരുത്. പാൽ, ഇറച്ചി തുടങ്ങിയവ പച്ചയ്ക്കു കഴിക്കരുത്. നന്നായി വേവിച്ചു വേണം കഴിക്കാനെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.
English Summary: WHO identities first case MERS-CoV in UAE this year.