ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ വിടചൊല്ലി യുഎഇ
അബുദാബി∙ ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ഇനി ജനഹൃദയങ്ങളിൽ. ഇന്ന് ഉച്ചയ്ക്ക് നടന്ന മയ്യിത്ത് നമസ്‌കാരത്തിൽ അൽ നഹ്യാൻ കുടുംബാംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയുടെ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.

അബുദാബി∙ ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ അന്തരിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഭൗതികശരീരം കബറടക്കി. സംസ്‌കാര ചടങ്ങുകൾക്ക് അബുദാബിയിലെ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ഒന്നാം പള്ളിയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകി.
അൽ നഹ്യാൻ കുടുംബത്തിലെ ഷെയ്ഖുമാരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. മരിച്ചയാൾക്ക് സമാധാനവും കാരുണ്യവും നൽകണമെന്നും തന്റെ രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിക്കപ്പെട്ട ജീവിതത്തിന് പ്രതിഫലം നൽകണമെന്നും പ്രാർത്ഥിച്ചു. ഷെയ്ഖ് മുഹമ്മദ്, മറ്റു ഷെയ്ഖുമാര്‍ക്കൊപ്പം ഷെയ്ഖ് സയീദിന്റെ അന്ത്യവിശ്രമസ്ഥലമായ അബുദാബിയിലെ അൽ ബത്തീൻ കബർ സ്ഥാനിലേയ്ക്ക് പോയി.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. പ്രസിഡൻഷ്യൽ കോടതിയാണ് മരണവാർത്ത പുറത്തുവിട്ടത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ന്(വ്യാഴം) മുതൽ ഈ മാസം 29 വരെ മൂന്ന് ദിവസത്തേയ്ക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. അബുദാബിയിലെ അൽ മുഷ്‌രിഫ് പാലസിൽ ഇന്ന് വൈകിട്ട് 4.30 മുതൽ 6.30 വരെ അനുശോചനം സ്വീകരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ ഇന്ന് 6.30 വരെ അനുശോചനം സ്വീകരിക്കും. രാജ്യത്ത് ഇന്ന് മുതൽ 3 ദിവസത്തേയ്ക്ക് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നു.
അതേസമയം, വിയോഗത്തിൽ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ അനുശോചിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി എന്നിവരും അനുശോചിച്ചു. വിവിധ എമിറേറ്റുകളിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യുഎഇ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.
1965ൽ അൽഐനിൽ ജനിച്ച ഷെയ്ഖ് സയീദ് 1988ൽ യുഎഇ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ബിരുദം നേടിയ ശേഷം അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായി നിയമിതനായി. 1991 മുതൽ 1996 വരെ തുറമുഖ വകുപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം ഒട്ടേറെ ഔദ്യോഗിക രാജ്യാന്തര സന്ദർശനങ്ങൾ നടത്തി. 2002 നും 2003 നും ഇടയിൽ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. കൂടാതെ, യുഎഇയിലെ വിവിധ പ്രധാന വികസന പദ്ധതികളിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, അബുദാബി കൗൺസിൽ ഫോർ ഇക്കണോമിക് ഡെവലപ്‌മെന്റ് , അൽ വഹ്ദ സ്‌പോർട്‌സ് ക്ലബ്ബിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
English Summary: UAE bids farewell to Sheikh Saeed bin Zayed Al Nahyan