ബ്യൂട്ടിപാർലറുകളിലും വ്യായാമ കേന്ദ്രങ്ങളിലും ശുചിത്വ പരിശോധന
അബുദാബി∙ വൃത്തി, സുരക്ഷ, രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ എമിറേറ്റിലെ ബ്യൂട്ടിപാർലറുകളിലും വ്യായാമ കേന്ദ്രങ്ങളിലും മുനിസിപ്പൽ അധികൃതർ പരിശോധന നടത്തി......

അബുദാബി∙ വൃത്തി, സുരക്ഷ, രോഗപ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ എമിറേറ്റിലെ ബ്യൂട്ടിപാർലറുകളിലും വ്യായാമ കേന്ദ്രങ്ങളിലും മുനിസിപ്പൽ അധികൃതർ പരിശോധന നടത്തി.
രോഗം വ്യാപനം തടയാനുള്ള എല്ലാ മുൻകരുതലുകളും ഇത്തരം സ്ഥാപനങ്ങളിൽ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉൽപ്പന്നവും ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.
സൗന്ദര്യവർധക വസ്തുക്കൾക്ക് കാലാവധിയുണ്ടാകണം. ഉപകരണങ്ങളുടെ നിലവാരവും പരിശോധിച്ചു. ബ്യൂട്ടിപാർലറുകളിൽ ആവശ്യമായ ആരോഗ്യ സുരക്ഷ സംവിധാനങ്ങളെക്കുറിച്ചും ശുചിത്വ അന്തരീക്ഷത്തെക്കുറിച്ചും ജനം ബോധവാന്മാരാകണമെന്നും മുനിസിപ്പൽ അധികൃതർ നിർദേശിച്ചു.
ഏതെങ്കിലും സ്ഥാപനത്തിൽ വൃത്തിഹീനമായ അന്തരീക്ഷമോ ഉപകരണങ്ങളുടെ കാലപ്പഴക്കമോ സൗന്ദര്യവർധക വസ്തുക്കളുടെ നിലവാരക്കുറവോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണം. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യങ്ങളിൽ ഉദാസീനത പാടില്ലെന്നും അധികൃതർ അറിയിച്ചു.
English Summary: Abu Dhabi carries out inspections at beauty salons, fitness centres.