അബുദാബി രാജകുടുംബാംഗത്തിന്റെ നിര്യാണത്തിൽ സുൽത്താൻ അനുശോചിച്ചു
മസ്‌കത്ത്∙ അബുദബി രാജകുടുംബാഗം ഷെയ്ക് സായീദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കേബിൾ സന്ദേശമയച്ചു...

മസ്‌കത്ത്∙ അബുദബി രാജകുടുംബാഗം ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് കേബിൾ സന്ദേശമയച്ചു.
പരേതനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനും ശൈഖ് മുഹമ്മദിനും കുടുംബത്തിനും എമിറേറ്റ്‌സിലെ ജനങ്ങൾക്കും ക്ഷമ നൽകാനും സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്ന് സുൽത്താൻ സന്ദേശത്തിൽ പറഞ്ഞു.
സുൽത്താന്റെ സന്ദേശവുമായി പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സയീദിന്റെ നേതൃത്വത്തിലുള്ള സംഘം അബൂദബിയിലെത്തി. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഗവർണേഴ്‌സ് ബോർഡ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സയീദ്, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, പ്രൈവറ്റ് ഓഫീസ് തലവൻ ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി, ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹർറാസി, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി, യു എ ഇിലേക്കുള്ള ഒമാന്റെ അംബാസഡർ സയ്യിദ് ഡോ. അഹമദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവർ ഉപപ്രധാനമന്ത്രിയെ അനുഗമിച്ചു.