ഓഗസ്റ്റിൽ 2 തവണയെത്തും അതിഭീമൻ അമ്പിളിക്കിണ്ണം; യുഎഇയിൽ സൂപ്പർമൂൺ ഒന്നിനും 30 നും
ദുബായ്∙ ആകാശത്ത് അതിഭീമൻ ചാന്ദ്രക്കാഴ്ചയുമായി അടുത്ത മാസം രണ്ടു തവണ സൂപ്പർമൂൺ പ്രതിഭാസം. ഓഗസ്റ്റ് ഒന്നിനും 30നും ആണ് സൂപ്പർമൂൺ കാഴ്ചകൾ.......

ദുബായ്∙ ആകാശത്ത് അതിഭീമൻ ചാന്ദ്രക്കാഴ്ചയുമായി അടുത്ത മാസം രണ്ടു തവണ സൂപ്പർമൂൺ പ്രതിഭാസം. ഓഗസ്റ്റ് ഒന്നിനും 30നും ആണ് സൂപ്പർമൂൺ കാഴ്ചകൾ. ഈ വർഷത്തെ ഏറ്റവും വലുപ്പമേറിയ ചാന്ദ്രക്കാഴ്ചയായിരിക്കും 30നു നടക്കുകയെന്നു ദുബായ് അസ്ട്രോണമി ഏജൻസി (ഡിഎജി) അറിയിച്ചു.
ഓഗസ്റ്റ് ഒന്നിന് മുഷ്റിഫ് പാർക്കിലെ അൽ തുരയ അസ്ട്രോണമി സെന്ററിൽ ഡിഎജിയുടെ നേതൃത്വത്തിൽ സൂപ്പർ മൂൺ കാഴ്ചയ്ക്കു പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി 7 മുതൽ 9 വരെയാണ് സൗകര്യം. ഡിഎജി അംഗങ്ങൾക്കു സൗജന്യവും പൊതുജനങ്ങൾക്ക് കുറഞ്ഞ ഫീസിലും ആകാശ കാഴ്ചകൾ കാണാം. സൂപ്പർ മൂണിനെ സംബന്ധിച്ചു സംശയ നിവാരണത്തിനും ദൂർദർശനിയിലൂടെ മൊബൈലിൽ ചിത്രം പകർത്താനും അവസരം ഉണ്ട്.
ചന്ദ്രൻ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പർമൂൺ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതിൽ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഓഗസ്റ്റിൽ കാണുന്ന സൂപ്പർമൂൺ സ്റ്റർജൻ മൂൺ എന്നാണ് അറിയപ്പെടുന്നത്. കടൽ കൂരി വിഭാഗത്തിൽ പെടുന്ന മീനാണ് സ്റ്റർജൻ.
അമേരിക്കയിൽ ധാരാളമായി കൂരിമീൻ കിട്ടുന്ന സമയമാണിത്. അതുകൊണ്ടാണ് ഈ സമയത്തെ സൂപ്പർമൂണിനെ മീനിന്റെ പേരിൽ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 30ന് ആണ് ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നത്. അപ്പോൾ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം 3,57,343 കിലോമീറ്റർ ആയിരിക്കും. അടുത്ത സൂപ്പർമൂൺ വരുന്നത് നവംബർ 5ന് ആണ്. അന്ന് ചന്ദ്രൻ ഭൂമിയുമായി 3,56,979 കിലോമീറ്റർ ദൂരമുണ്ടാകും.
English Summary: 2 Supermoons Illuminate UAE Sky in August 2023.