മസ്‌കത്ത്∙ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോലും ജനങ്ങളുടെ പ്രശ്നങ്ങൾ അടങ്ങിയ ഫയലുകളുടെ കെട്ടുമായി യാത്ര ചെയ്തിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം മസ്കത്ത് ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പോലും ജനങ്ങളുടെ പ്രശ്നങ്ങൾ അടങ്ങിയ ഫയലുകളുടെ കെട്ടുമായി യാത്ര ചെയ്തിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം മസ്കത്ത് ദാർ സൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്  ഹാളിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുന്ന ഉമ്മൻചാണ്ടിയേക്കാൾ എത്രയോ കരുത്തനാണ്  മരിച്ച ഉമ്മൻ ചാണ്ടിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ  ഇബ്രാഹിം ഒറ്റപ്പാലം പറഞ്ഞു.

ADVERTISEMENT

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ  സന്തോഷ്, സാമൂഹിക, സാംസ്കാരിക, പൊതു പ്രവർത്തകരായ ,  റഹീം വറ്റല്ലൂർ, കുര്യാക്കോസ് മാളിയേക്കൽ, ഓ കെ മുഹമ്മദലി, പ്രജീഷ് വർക്കി, തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ജോയിന്‍റ് ട്രഷറർ അനീഷ് കടവിൽ,കൾച്ചറൽ സെക്രട്ടറി അബ്ദുൽ കരീം, സ്പോട്സ് സെക്രട്ടറി താജുദ്ധീൻ റൂവി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചിൽഡ്രൻസ് വിങ് സെക്രട്ടറി നിധീഷ് മാണി, സ്വാഗതവും വനിതാ കോർഡിനേറ്റർ ജെസ്‌ല മുഹമ്മദ് നന്ദിയും പറഞ്ഞു.

ADVERTISEMENT

English Summary: Chief Minister Oommen Chandy who traveled with files : Babu Rajendran