ദോഹ∙ഹമദ് രാജ്യാന്തര തുറമുഖത്തെ 5 അറബ് രാജ്യങ്ങളുമായി ബന്ധിപ്പിച്ചുള്ള പുതിയ സമുദ്ര പാതകൾക്ക് (മിഡിൽ ഈസ്റ്റ്-6) തുടക്കമായി. സൗദി, ഒമാൻ, ഈജിപ്ത്, യുഎഇ, മൊറോക്കോ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിച്ചാണ് പുതിയ റൂട്ടുകൾ പ്രവർത്തനം തുടങ്ങിയത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഹമദ് രാജ്യാന്തര തുറമുഖത്തെ 5 അറബ് രാജ്യങ്ങളുമായി ബന്ധിപ്പിച്ചുള്ള പുതിയ സമുദ്ര പാതകൾക്ക് (മിഡിൽ ഈസ്റ്റ്-6) തുടക്കമായി. സൗദി, ഒമാൻ, ഈജിപ്ത്, യുഎഇ, മൊറോക്കോ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിച്ചാണ് പുതിയ റൂട്ടുകൾ പ്രവർത്തനം തുടങ്ങിയത്.

ADVERTISEMENT

ഖത്തറും മറ്റു രാജ്യങ്ങളുമായി നേരിട്ടുള്ള വ്യാപാരത്തിനുള്ള കൂടുതൽ അവസരങ്ങളാണ് പുതിയ റൂട്ടുകളിലൂടെ ലഭിക്കുന്നതെന്ന് തുറമുഖം ഓപ്പറേറ്റർമാരായ ക്യു ടെർമിനൽസ് അധികൃതർ വ്യക്തമാക്കി. ഹമദ് തുറമുഖവുമായി ബന്ധിപ്പിച്ച് 5 രാജ്യങ്ങളിലെ 9 തുറമുഖങ്ങളിലൂടെയാണ് പുതിയ റൂട്ടുകൾ കടന്നു പോകുന്നത്.

ADVERTISEMENT

സൗദിയിലെ ദമാം, ജുബൈൽ, യുഎഇയിലെ ജബൽ അലി പോർട്ട് ടി2, ഒമാനിലെ ദുഖം, സലാല, ഈജിപ്തിലെ സൂയസ്, പോർട്ട് സെയ്ദ്, മൊറോക്കോയിലെ ടാൻജിയർ മെഡ്, ടാൻജിയർ മെഡ് 2 എന്നീ തുറമുഖങ്ങളിലൂടെയാണ് പുതിയ റൂട്ടുകൾ. ലോക ‌സമുദ്ര വ്യാപാരത്തിന് ആക്കം കൂട്ടാൻ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി കപ്പൽ സർവീസുകളും പുതിയ റൂട്ടുകളും ഹമദ് തുറമുഖത്ത് നിന്ന് സജീവമാണ്.

ADVERTISEMENT

ഈ വർഷം മേയിൽ തടസ്സമില്ലാത്ത കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉപഭൂഖണ്ഡങ്ങൾ, ചെങ്കടൽ, പടിഞ്ഞാറൻ മെഡിറ്ററേനിയൻ മേഖല എന്നിവയുമായി ഹമദിനെ നേരിട്ട് ബന്ധപ്പെടുത്തി പുതിയ സർവീസും തുടങ്ങിയിരുന്നു. വേഗത്തിലുള്ള, ചെലവു കുറഞ്ഞ ട്രാൻസിറ്റ് സൗകര്യമാണ് ഈ സർവീസിന്റെ നേട്ടം. കഴിഞ്ഞ വർഷം ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പെടെ 5 സർവീസുകളാണ് തുടങ്ങിയത്.

2017ലെ അയൽ രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്നാണ് മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്ന് കൂടിയായ ഹമദ് തുറമുഖത്ത് നിന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് പുതിയ കപ്പൽ റൂട്ടുകൾക്ക് തുടക്കമായത്. രാജ്യത്തിന്റെ വിപണിയിലേക്ക് ഉൽപന്നങ്ങളുടെ തടസ്സമില്ലാതെയുള്ള ഇറക്കുമതിയും എണ്ണ, വാതകം ഉൾപ്പെടെയുള്ള കയറ്റുമതിയും സുഗമമാക്കാൻ ലക്ഷ്യമിട്ടായിരുന്നു സർവീസുകൾക്ക് തുടക്കമിട്ടത്.

English Summary: Qatar Terminals starts new Middle East 6 maritime route.