ദോഹ ∙ ഖത്തറിന്റെ ജൂണിലെ വിദേശ ചരക്ക് വ്യാപാര മിച്ചത്തിൽ ഗണ്യമായ കുറവ്. 2022 ജൂണിനെ അപേക്ഷിച്ച് 42.3 % ആണ് കുറവ്. ഇക്കഴിഞ്ഞ ജൂണിൽ 1,740 കോടി റിയാൽ ആണ് വിദേശ ചരക്ക് വ്യാപാര മിച്ചം.....

ദോഹ ∙ ഖത്തറിന്റെ ജൂണിലെ വിദേശ ചരക്ക് വ്യാപാര മിച്ചത്തിൽ ഗണ്യമായ കുറവ്. 2022 ജൂണിനെ അപേക്ഷിച്ച് 42.3 % ആണ് കുറവ്. ഇക്കഴിഞ്ഞ ജൂണിൽ 1,740 കോടി റിയാൽ ആണ് വിദേശ ചരക്ക് വ്യാപാര മിച്ചം.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഖത്തറിന്റെ ജൂണിലെ വിദേശ ചരക്ക് വ്യാപാര മിച്ചത്തിൽ ഗണ്യമായ കുറവ്. 2022 ജൂണിനെ അപേക്ഷിച്ച് 42.3 % ആണ് കുറവ്. ഇക്കഴിഞ്ഞ ജൂണിൽ 1,740 കോടി റിയാൽ ആണ് വിദേശ ചരക്ക് വ്യാപാര മിച്ചം. വർഷാടിസ്ഥാനത്തിലും മാസാടിസ്ഥാനത്തിലും കുറവാണ് രേഖപ്പെടുത്തിയത്. മേയിലെ അപേക്ഷിച്ചും 4.4 % ആണ് കുറവ്.

ADVERTISEMENT

പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. പുനർ കയറ്റുമതിയും ആഭ്യന്തര ചരക്കുകളുടെ കയറ്റുമതിയും ഉൾപ്പെടെ ജൂണിലെ മൊത്തം കയറ്റുമതി 2,680 കോടി റിയാൽ ആണ്. കയറ്റുമതിയിലും 2022 ജൂണിനേക്കാൾ 32 % കുറവുണ്ട്. ഇക്കഴിഞ്ഞ മേയിലെ അപേക്ഷിച്ച് 3.5 % ആണ് കുറവ്.

ADVERTISEMENT

അതേസമയം ജൂണിലെ മൊത്തം ഇറക്കുമതി മൂല്യം 940 കോടി റിയാലാണ്. 2022 ജൂണിനെ അപേക്ഷിച്ച് 1.1 ശതമാനവും ഈ വർഷം മേയിലേക്കാൾ 1.8 ശതമാനവും കുറവുണ്ട്. പെട്രോളിയം വാതകങ്ങളുടെയും എൽഎൻജി, കണ്ടൻസേറ്റുകൾ തുടങ്ങിയ മറ്റ് വാതക ഹൈഡ്രോ കാർബണുകളുടെ കയറ്റുമതി കുറഞ്ഞതാണ് മൊത്തം കയറ്റുമതിയിൽ വർഷാടിസ്ഥാനത്തിലുള്ള കുറവിന് കാരണം.

ADVERTISEMENT

ജൂണിൽ ഖത്തറിന്റെ കയറ്റുമതി രാജ്യങ്ങളിൽ ചൈനയാണ് മുൻപിൽ. 540 കോടി റിയാലാണ് കയറ്റുമതി മൂല്യം. രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയും (320 കോടി റിയാൽ), മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ് (320 കോടി റിയാൽ). മൊത്തം കയറ്റുമതിയുടെ 11.8 ശതമാനമാണ് ഇന്ത്യയിലേക്കുള്ളത്. രാജ്യത്തേക്കുള്ള ഇറക്കുമതിയിൽ യുഎസ് ആണ് മുൻപിൽ. 180 കോടി റിയാൽ.

English Summary: Qatar trade surplus reaches QR17.4bn in June.