ദമാം പാരഗൺ റസ്റ്ററന്റിലെ മാനേജർ കോയ മൊയ്തീൻ അന്തരിച്ചു; പ്രവാസി മലയാളികൾക്ക് ഏറെ പ്രിയങ്കരൻ
ദമാം. സൗദിയിലെ മലയാളി റസ്റ്റോറൻറ് ശൃംഖലയായ പാരഗണിന്‍റെ ദമാമിലെ മാനേജർ ഫ്രാൻസിസ് റോഡ്, പുതിയതോപ്പ് തൊടുക, ഫർഹത്ത് മൻസിലിൽ, കറുത്തേടകത്ത് കോയ മൊയ്തീൻ (61) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഞായറാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. മലയാളികളുടെ സംഗമ കേന്ദ്രം കൂടിയായ

ദമാം∙ സൗദിയിലെ മലയാളി റസ്റ്ററന്റ് ശൃംഖലയായ പാരഗണിന്‍റെ ദമാമിലെ മാനേജർ ഫ്രാൻസിസ് റോഡ്, പുതിയതോപ്പ് തൊടുക, ഫർഹത്ത് മൻസിലിൽ, കറുത്തേടകത്ത് കോയ മൊയ്തീൻ (61) അന്തരിച്ചു. ഇന്നലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലയാളികളുടെ സംഗമ കേന്ദ്രം കൂടിയായ പാരഗൺ റസ്റ്റോറന്റിൽ എത്തുന്നവർക്ക് തങ്ങളെ നിറപുഞ്ചിരിയോടെ വരവേൽക്കുന്ന കോയ ഏറെ പ്രിയപ്പെട്ടവനായിരുന്നു. ദീർഘകാലമായി പ്രവാസിയായ അദ്ദേഹം കെഎംസിസിയുടെ സജീവ പ്രവർത്തകനായിരുന്നു. ഒപ്പം പ്രാദേശിക കൂട്ടായ്മ ഉൾപ്പടെ പ്രവാസി സംഘടനകളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മുസ്ലീം ലീഗ് കുറ്റിച്ചിറ കമ്മറ്റിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
പരേതരായ ചെറിയ നാലകത്ത് അഹ്മദ് കോയയുടെയും കറുത്തേടത്ത് ബീവിയുടെയും മകനാണ്. പരേതയായ പലാക്കി മാളിയക്കൽ ഫർഹത്ത്, ചെറിയ അറക്കൽ സൈനബ എന്നിവരാണ് ഭാര്യമാർ. മക്കൾ. പി.എം. അഹ്മദ് തെഹനീം, പി.എം. അർഷിദ, സി.എ. കാതിരിക്കോയ, സി.എ. അമീൻ അലി, സി.എ. സഫിയ. മരുമക്കൾ. പഴയതോപ്പ് ഉസ്മാൻ, കിൻസാൻറകം ഫിദ, സ്രാങ്കിൻറകം ഫാദിയ, മാക്രാൻ വീട് അലി സാലിം. സഹോദരങ്ങൾ.കറുത്തേടത്ത് ആലിക്കോയ (ആലു), കച്ചു, ആമി (എറണാകുളം), പരേതരായ യാക്കൂബ്, മമ്മു, ഉമർ, ആയിശ.
ദമാം മെഡിക്കൽ കോംപ്ലക്സിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമാം ഖബർസ്ഥാനിൽ സംസ്കരിക്കുമെന്ന് പാരഗൺ മാനേജ്മെന്റ് അറിയിച്ചു.
English Summary: Dammam Paragon Restaurant Manager Koya Moideen Died