റിയാദ്: സൗദിയിലേക്ക് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്നു ശേഖരം വിവിധ സ്ഥലങ്ങളില്‍ സുരക്ഷസേന പിടികൂടി. കടത്താൻ ശ്രമിച്ചവരെയും കസ്റ്റഡിയിലെടുത്തതായി സകാത്ത് ആന്റ് ടാക്‌സ് വിഭാഗം അറിയിച്ചു. സൗദിയിലേക്കു വന്ന ബസിന്റെ ടയര്‍ ബാലന്‍സ് കിറ്റുകളില്‍ അതിസമര്‍ഥമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്നു ശേഖരം വിവിധ സ്ഥലങ്ങളില്‍ നിന്നും സുരക്ഷസേന പിടികൂടി. കടത്താൻ ശ്രമിച്ചവരെയും കസ്റ്റഡിയിലെടുത്തതായി സകാത്ത് ആന്റ് ടാക്‌സ് വിഭാഗം അറിയിച്ചു. സൗദിയിലേക്കു വന്ന ബസിന്റെ ടയര്‍ ബാലന്‍സ് കിറ്റുകളില്‍ അതിസമര്‍ഥമായി കുത്തിനിറച്ച 45346 ലഹരി മരുന്നു ഗുളികകൾ പിടികൂടിയിട്ടുണ്ട്. ജോര്‍ദാന്‍ അതിര്‍ത്തി കവാടമായ അല്‍ ഹദീസ അതിര്‍ത്തി ചെക്ക് പോയന്റു വഴിയായിരുന്നു ഈ ബസ് വന്നത്.

മറ്റൊരു കേസില്‍ വാഹനത്തിന്റെ എന്‍ജിനില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 43000 ലഹരി മരുന്നു ഗുളികകൾ പിടികൂടിയിട്ടുണ്ട്. മൂന്നാമത്തെ സംഭവത്തില്‍ കാറിന്റെ എയര്‍കണ്ടിഷനില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 62790 ലഹരി മരുന്നു ഗുളികകളും പിടികൂടിയിട്ടുണ്ട്. സുരക്ഷ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെത്തിയതെന്ന് സകാത്ത് ആൻഡ് ടാക്‌സ് വിഭാഗം അറിയിച്ചു.

ADVERTISEMENT

English Summary: Saudi authorities siezed smuggled drugs in three seperate raids.