ദോഹ∙വർഷാദ്യ പകുതിയിൽ റെക്കോർഡ് യാത്രക്കാരുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. 6 മാസത്തിനിടെ കടന്നു പോയത് 2,07,75,087 യാത്രക്കാർ. കഴിഞ്ഞ വർഷം ആദ്യ പകുതിയെക്കാൾ 33.5 ശതമാനമാണ് ഈ വർഷത്തെ വർധന. യാത്രക്കാരുടെ എണ്ണത്തിൽ വളർച്ചാ സ്ഥിരത ഉറപ്പാക്കിയാണ് വിമാനത്താവളം മുന്നോട്ടു പോകുന്നത്. ഈ വർഷം ആദ്യ പാദത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙വർഷാദ്യ പകുതിയിൽ റെക്കോർഡ് യാത്രക്കാരുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. 6 മാസത്തിനിടെ കടന്നു പോയത് 2,07,75,087 യാത്രക്കാർ. 

കഴിഞ്ഞ വർഷം ആദ്യ പകുതിയെക്കാൾ 33.5 ശതമാനമാണ് ഈ വർഷത്തെ വർധന. യാത്രക്കാരുടെ എണ്ണത്തിൽ വളർച്ചാ സ്ഥിരത ഉറപ്പാക്കിയാണ് വിമാനത്താവളം മുന്നോട്ടു പോകുന്നത്. ഈ വർഷം ആദ്യ പാദത്തിൽ  10,31,5,695, രണ്ടാം പാദത്തിൽ 10,45,9,392 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. 

ADVERTISEMENT

അതേസമയം ആദ്യ പകുതിയിൽ 1,16,296 വിമാനങ്ങളാണ് വന്നുപോയത്. 2022 ആദ്യ പകുതിയെക്കാൾ വിമാന നീക്കത്തിൽ 18.1 ശതമാനമാണ് വർധന. ഈ വർഷം ആദ്യ പാദത്തിൽ 56,417, രണ്ടാം പാദത്തിൽ 59,879 എന്നിങ്ങനെയാണ് വിമാനത്താവളത്തിൽ വന്നുപോയ വിമാനങ്ങളുടെ എണ്ണം. ആദ്യ പകുതിയിൽ 11, 21,382 ടൺ കാർഗോയും 11,376,483 ട്രാൻസ്ഫർ ഉൾപ്പെടെ 17,596,776 ബാഗുകളുമാണ് കൈകാര്യം ചെയ്തത്. 

  ഈ വർഷം രണ്ടാം പാദത്തിലാണ് യാത്രക്കാരുടെ എണ്ണം പൊതുവേ വർധിച്ചത്. 2022 രണ്ടാം പാദത്തെക്കാൾ 24 ശതമാനമാണ് വർധന. ഇക്കഴിഞ്ഞ ഏപ്രിലിൽ 32,81,773, മെയിൽ 34,40,047, ജൂണിൽ 37,37,572 എന്നിങ്ങനെയായിരുന്നു കടന്നു പോയ യാത്രക്കാരുടെ എണ്ണം.

ADVERTISEMENT

 അത്യാധുനിക സാങ്കേതിക വിദ്യകളും നൂതന ഉപകരണങ്ങളുമാണ് സുരക്ഷാ പരിശോധനകൾക്കായി ഹമദ് വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത് എന്നതിനാൽ യാത്രാ നടപടികളുടെ സമയം കുറയ്ക്കാനും സുരക്ഷ ശക്തിപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തോടെ സുരക്ഷാ പരിശോധനാ പോയിന്റുകളിൽ യാത്രക്കാരുടെ ട്രാൻസ്ഫർ നടപടികളുടെ സമയം ഓരോ യാത്രക്കാരനും 28 സെക്കൻഡ് ആയി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 

വിമാനത്താവളത്തിലെ ആഡംബര സൗകര്യങ്ങളും കട്ടിങ് എഡ്ജ് സാങ്കേതിക വിദ്യകളുമെല്ലാം കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സഹായകമായി. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിന് മുൻപായി ആരംഭിച്ച വിപുലീകരണ പദ്ധതി നിലവിൽ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്.

ADVERTISEMENT

പ്രതിവർഷം 7 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ തക്കവിധം വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. 2040 നകം മിഡിൽ ഈസ്റ്റിലെ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് അയാട്ട പറയുന്നത്.

English Summary: Hamad International Airport records over 33.5% increase in passenger traffic during first half of 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT