സിനിമ പ്രവർത്തകർക്കും സിനിമയോട് താൽപര്യമുള്ളവർക്കുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) ഓൺലൈൻ പ്രോഗ്രാം 28ന് തുടങ്ങും...

സിനിമ പ്രവർത്തകർക്കും സിനിമയോട് താൽപര്യമുള്ളവർക്കുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) ഓൺലൈൻ പ്രോഗ്രാം 28ന് തുടങ്ങും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙സിനിമ പ്രവർത്തകർക്കും സിനിമയോട് താൽപര്യമുള്ളവർക്കുമായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്‌ഐ) ഓൺലൈൻ പ്രോഗ്രാം  28ന് തുടങ്ങും. ക്ലാസിക്കുകൾ കാണുന്നു എന്ന തലക്കെട്ടിൽ നടക്കുന്ന ഓൺലൈൻ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത് ലോക സിനിമയിലെ പ്രശസ്തനായ റിച്ചാർഡ് പെന ആണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫിലിം സ്റ്റഡീസ് പ്രൊഫസറും ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിന്റെ എമറിറ്റസ് ഡയറക്ടറുമാണ്. 

പ്രോഗ്രാം   മനസ്സിലാക്കാൻ ഓരോ സെഷനുകൾക്കും മുൻപും തിരഞ്ഞെടുത്ത ചിത്രങ്ങൾ കാണണമെന്നും ഡിഎഫ്‌ഐ വ്യക്തമാക്കി. ആഴത്തിലുള്ള ചർച്ചകളും ക്ലാസുകളുമാണ് പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുക. പങ്കെടുക്കുന്നവർക്ക് സിനിമ സംബന്ധിച്ച തങ്ങളുടെ സംശയങ്ങൾ റിച്ചാർഡ് പെനയോട് ചോദിക്കാം.  ഓരോ മാസവും അവസാനത്തെ തിങ്കളാഴ്ചയാണ് പ്രോഗ്രാം നടത്തുന്നത്. 9 ഭാഗമായാണ് പ്രോഗ്രാം നടക്കുന്നത്. 1950 ന്റെ അവസാനത്തിലും 1960 ന്റെ തുടക്കത്തിലും സിനിമയിൽ സംഭവിച്ച വലിയ മാറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ പ്രോഗ്രാം സഹായിക്കും.

ADVERTISEMENT

English summary: Doha Film Institute's (DFI) online program for filmmakers and those interested in cinema will begin on the 28th.