മനാമ∙ പ്രവാസലോകത്തെത്തി 23 വർഷമായി ഒരിക്കൽ പോലും നാട്ടിലേയ്ക്ക് പോകാൻ കഴിയാതിരുന്ന തമിഴ് നാട്ടിലെ കിള്ളിക്കുറിശി സ്വദേശി കേശവൻ രംഗസ്വാമിക്ക് ഇത് രണ്ടാം ജന്മം. ജനിച്ച മണ്ണിലേയ്ക്ക് ഇനി ഒരിക്കലും മടങ്ങാൻ കഴിയില്ലെന്ന് കരുതിയിരുന്ന കേശവൻ രംഗസ്വാമിക്ക് തുണയായത് ഒരു കൂട്ടം സാമൂഹ്യപ്രവർത്തകരും ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ പ്രവാസലോകത്തെത്തി 23 വർഷമായി ഒരിക്കൽ പോലും നാട്ടിലേയ്ക്ക് പോകാൻ കഴിയാതിരുന്ന തമിഴ് നാട്ടിലെ കിള്ളിക്കുറിശി സ്വദേശി കേശവൻ രംഗസ്വാമിക്ക് ഇത് രണ്ടാം ജന്മം. ജനിച്ച മണ്ണിലേയ്ക്ക് ഇനി ഒരിക്കലും മടങ്ങാൻ കഴിയില്ലെന്ന് കരുതിയിരുന്ന കേശവൻ രംഗസ്വാമിക്ക് തുണയായത് ഒരു കൂട്ടം സാമൂഹ്യപ്രവർത്തകരും ഇന്ത്യൻ എംബസിയും.

കേശവൻ രംഗസ്വാമിയും അണ്ണൈ തമിഴ് മൻട്രം പ്രവർത്തകരും ബഹ്‌റൈൻ എയർപോർട്ടിൽ. ചിത്രം: സപ്ലൈഡ്
ADVERTISEMENT

തമിഴ്നാട് കിള്ളിക്കുറിശി സ്വദേശിയായ കേശവൻ  2000 ത്തിൽ ആണ് മറ്റേതൊരു പ്രവാസിയെയും പോലെ കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ ഒരു വീസ സംഘടിപ്പിച്ച് ബഹ്റൈനിലേയ്ക്ക് പറന്നത്. കെട്ടിട നിർമ്മാണ തൊഴിലാളി ആയിരുന്ന കേശവന് ബഹ്‌റൈനിലും ഈ ജോലി തന്നെയാണ് ലഭിച്ചത്. എന്നാൽ കൃത്യമായ ശമ്പളമോ താമസ സ്‌ഥലമോ നൽകാതെ കമ്പനി തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന് മനസിലാക്കിയ കേശവന്  ഏറെ നാൾ ആ കമ്പനിയിൽ തുടരാൻ കഴിഞ്ഞില്ല. അന്നത്തെ അറിവില്ലായ്മയും സഹപ്രവർത്തകരുടെ 'ഉപദേശവും ' കേട്ട്  കമ്പനിയിൽ ഒരു അറിയിപ്പും നൽകാതെ ആ  ജോലി വിട്ടു. അതിനിടയിൽ വീസ കാലാവധിയും കഴിഞ്ഞു. കുറെ കാലം പല തൊഴിലിടങ്ങളിലും  ലേബർ സപ്ലൈ കമ്പനികൾക്ക് കീഴിലും പല ജോലികളും ചെയ്തു ജീവിച്ചു. ഇതിനിടയിൽ വീസ കാലാവധി കഴിഞ്ഞെങ്കിലും  സാമ്പത്തിക പരാധീനകൾ കാരണം പുതുക്കാൻ കഴിഞ്ഞില്ല.  

കേശവൻ രംഗസ്വാമിയും അണ്ണൈ തമിഴ് മൻട്രം പ്രവർത്തകരും ബഹ്‌റൈൻ എയർപോർട്ടിൽ. ചിത്രം: സപ്ലൈഡ്
ADVERTISEMENT

അതിനിടെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പാസ്പോർട്ടിന്റെയും കാലാവധി അവസാനിച്ചെങ്കിലും അതും പുതുക്കിയില്ല. മാനസികമായും ശാരീരികമായും ആകെ തളർന്ന ഇദ്ദേഹം വർഷങ്ങളായി അലച്ചിൽ തന്നെ ആയിരുന്നു. വീട്ടുകാരുമായും ബന്ധപ്പെടുന്നതും അപൂർവമായി.അതിനിടെയാണ് ബഹ്‌റൈനിൽ കേശവനെ അറിയുന്ന  ഒരാൾ അവധിക്ക് നാട്ടിലേയ്ക്ക് മടങ്ങിയത്. കേശവന്റെ അവസ്‌ഥ അദ്ദേഹം വീട്ടുകാരെ അറിയിച്ചു.  ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കേശവന്റെ പത്നി  ബഹ്‌റൈനിലെ തമിഴ് നാട്ടുകാരുടെ കൂട്ടായ്മയായ അണ്ണൈ തമിഴ് മൻട്രം പ്രവർത്തകരുമായി ബന്ധപ്പെടുകയും തന്റെ ഭർത്താവിനെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള സഹായം അഭ്യർഥിക്കുകയുമായിരുന്നു. അണ്ണൈ തമിഴ് മൻട്രം പ്രസിഡന്റ് സെന്തിൽ ജി.കെ, ജനറൽ സെക്രട്ടറി ഡോ. താമരയ്ക്കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ ഇത് സംബന്ധിച്ച   നിവേദനങ്ങൾ നൽകുകയും കേശവനെ നാട്ടിലയക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. 

ADVERTISEMENT

23 വർഷത്തിനുശേഷം മതിയായ രേഖകളില്ലാതെ പാസ്‌പോർട്ട് പുതുക്കുന്നതിൽ പലതരത്തിലുള്ള നിയമ പ്രശ്‌നങ്ങളുണ്ടെന്ന് അപ്പോഴാണ് മനസിലായത്. ഉടൻ തന്നെ അണ്ണൈ തമിഴ് മൻട്രം  അഡ്മിനിസ്‌ട്രേറ്റർ പളനിച്ചാമി ചെന്നൈയിലെ പാസ്‌പോർട്ട് ഓഫീസുമായും കിള്ളിക്കുറിച്ചി  ജില്ലാ കളക്ടറുമായി  ബന്ധപ്പെട്ടു. തമിഴ് നാട് സർക്കാരിന്റെ സഹായത്തോടെ വില്ലേജ് ഓഫീസ് മുതൽ പാസ്പോർട്ട് ഓഫീസ് വരെയുള്ള ഓരോ ഇടങ്ങളിൽ നിന്നും   രേഖകൾ  പൂർണമാക്കി  എടുക്കുവാനും അപ്പപ്പോൾ ഇന്ത്യൻ എംബസിയിൽ അപ്‌ഡേറ്റ് ചെയ്തു കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും 9 മാസമെടുത്തു. നിയമാനുസൃതമല്ലാതെ രാജ്യത്ത് തങ്ങിയതിന് പിഴ ഒടുക്കേണ്ടി വന്നതല്ലാതെ  അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു വിധ കേസുകളും  ഇല്ലാതിരുന്നത് കാരണം ബഹ്‌റൈൻ മന്ത്രാലയത്തിൽ നിന്നുള്ള രേഖകളും പെട്ടെന്ന് തന്നെ ശരിയാക്കി എടുക്കാൻ സാധിച്ചു.അതോടെ  ഇന്ത്യൻ എംബസി അദ്ദേഹത്തിന് പാസ്പോർട്ട് അനുവദിച്ചു നൽകുകയും നാട്ടിലേയ്ക്ക് മടങ്ങാനുള്ള എല്ലാ അനുമതിയും നൽകുകയായിരുന്നു. ബുധനാഴ്ച വൈകീട്ടത്തെ വിമാനത്തിൽ അദ്ദേഹം ചെന്നൈയിലേയ്ക്ക് മടങ്ങി. 

തുടക്കം മുതൽ എയർപോർട്ട് വരെയും കൂടെ നിന്ന സാമൂഹിക പ്രവർത്തകർക്കും ഇത് ചാരിതാർഥ്യത്തിന്റെ നിമിഷങ്ങളായിരുന്നു.  23 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തോടൊപ്പം  ഒത്തു ചേർന്ന  കേശവനും കുടുംബവും അണ്ണൈ തമിഴ് മൻട്രം, ഇന്ത്യൻ എംബസി ബഹ്‌റൈൻ, ബഹ്‌റൈൻ മന്ത്രാലയം, തമിഴ്‌നാട് സർക്കാർ എന്നിവരോട് നന്ദി അറിയിച്ചു

English Summary: Tamilnadu native stranded in Bahrain for 23 years returns with the help of Indian Embassy.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT