'എയർഫോഴ്‌സിൽ ജോലി ചെയ്തപ്പോഴാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയിൽ അഭിമാനം കൊണ്ടത്'; സ്വാതന്ത്യദിനാഘോഷം ഓർത്തെടുത്ത് പ്രവാസി മലയാളി
മനാമ ∙ സ്വാതന്ത്ര്യത്തിന്റെ 76 ആണ്ടുകൾ പൂർത്തിയാകുമ്പോൾ പത്തു വയസ്സുമുതലുള്ള ഓരോ സ്വാതന്ത്യദിനങ്ങളെയും അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് ബഹ്‌റൈനിൽ വിശ്രമ ജീവിതം നയിക്കുന്ന മുൻ ഇന്ത്യൻ വ്യോസേന ഉദ്യോഗസ്ഥനും നാടക സംവിധായകനുമായ പത്തനംതിട്ട സ്വദേശി വർഗീസ് ജോസഫ് ചന്ദനപ്പള്ളി. ബന്ധുക്കളും സുഹൃത്തുക്കളും

മനാമ ∙ സ്വാതന്ത്ര്യത്തിന്റെ 76 ആണ്ടുകൾ പൂർത്തിയാകുമ്പോൾ പത്തു വയസ്സുമുതലുള്ള ഓരോ സ്വാതന്ത്യദിനങ്ങളെയും അഭിമാനത്തോടെ ഓർത്തെടുക്കുകയാണ് ബഹ്‌റൈനിൽ വിശ്രമ ജീവിതം നയിക്കുന്ന മുൻ ഇന്ത്യൻ വ്യോസേന ഉദ്യോഗസ്ഥനും നാടക സംവിധായകനുമായ പത്തനംതിട്ട സ്വദേശി വർഗീസ് ചന്ദനപ്പള്ളി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എല്ലാവരും ഉണ്ടായിട്ടും സ്വന്തം രാജ്യം ഉപേക്ഷിച്ചു മറ്റൊരു നാട്ടിൽ കഴിയേണ്ടി വരുന്ന പ്രവാസികളാണ് ഓരോ സ്വാതന്ത്ര്യദിനങ്ങളും സ്വന്തം രാജ്യത്ത് ആഘോഷിക്കുന്നതിനേക്കാൾ ഉപരി ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂൾ കാലം തൊട്ടു തന്നെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു വരുന്നുണ്ടെങ്കിലും എയർഫോഴ്‌സിൽ ജോലി ചെയ്തപ്പോഴാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയിൽ അഭിമാനം കൊണ്ടത്. ഓരോ സ്വാതന്ത്ര്യദിനങ്ങളും മറ്റേതു മേഖലയെക്കാളും കൂടുതൽ ആഘോഷമാക്കുന്നത് സേനയിലാണ്. സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ എല്ലാം തന്നെ പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്തു. സ്‌കൂൾ പഠന കാലത്തിനു ശേഷം എയർഫോഴ്‌സിൽ ചേർന്നു. രാജ്യത്തിന് വേണ്ടി സേവനം ചെയ്യുക എന്നത് വലിയ ആവേശമായിരുന്നു. അവിടെ ഇതുപോലുള്ള അവസരങ്ങളിൽ പല തവണ നാടകങ്ങൾ ചെയ്തിട്ടുണ്ട്.
യഥാർഥ സ്വാതന്ത്ര്യദിനാഘോഷം ഇവിടെ
എയർ ഫോഴ്സ് ജീവിതത്തിലെ സ്വാതന്ത്ര്യദിനങ്ങൾ വ്യത്യസ്ത അനുഭവങ്ങൾ ആയിരുന്നു. ഓരോ തവണ ഓർക്കുമ്പോഴും സന്തോഷവും സ്വയം മതിപ്പും ഉണ്ടാക്കുന്ന അനുഭവങ്ങളാണ്. കമാൻഡിങ് ഓഫിസർ മുൻപേ തന്നെ സ്വാതന്ത്ര്യദിന പരേഡിനുള്ള തയാറെടുപ്പുകൾ നടത്തും. എല്ലാ സേനാ വിഭാഗം യൂണിറ്റിലും അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങളും പരിപാടികളും കാലേക്കൂട്ടി തയാറാക്കും. നാനാജാതി മതസ്‌ഥരും ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്കാരങ്ങൾ ഉള്ള ആളുകളും ഒരുമിച്ച് ചേർന്നുള്ള ആഘോഷങ്ങളെപ്പറ്റി ഇപ്പോഴും ഓർക്കുമ്പോൾ അനുഭൂതി പകരുന്നു.
എയർഫോഴ്‌സിൽ ജോലി ചെയ്ത കാലത്തെ ജീവിതത്തിലെ ചിട്ടകൾ പിന്നീട് ജീവിതത്തിൽ പല ഘട്ടങ്ങളിലും വലിയ തരത്തിൽ പ്രയോജനം ചെയ്തിട്ടുണ്ട്. എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ശേഷം 30 വർഷം കുവൈത്തിൽ പ്രവാസിയായിരുന്നു. മകൾ അനു വർഗീസ് കുവൈത്തിൽ ആണ്. ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുന്ന മകൻ ജിബി വർഗീസിനോടൊപ്പമാണ് വർഗീസ് താമസിക്കുന്നത്. ഭാര്യ സിൽവി.
English Summary: Expatriate Malayali remembers Independence Day celebrations