ദേശസ്നേഹം വാനോളമുയർത്തി പ്രവാസി സംഘടനകളുടെ സ്വാതന്ത്യ്രദിനാഘോഷം
അബുദാബി ∙ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ അബുദാബിയിൽ ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ അരങ്ങേറി. പ്രവാസികളുടെ ദേശസ്നേഹത്തിന്റെ നേർകാഴ്ചയായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ (ഐഎസ്‌സി) അരങ്ങേറിയ പരിപാടികൾ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യാതിഥിയായി.അബുദാബി കേരള സോഷ്യൽ

അബുദാബി ∙ അംഗീകൃത ഇന്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ അബുദാബിയിൽ ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ അരങ്ങേറി. പ്രവാസികളുടെ ദേശസ്നേഹത്തിന്റെ നേർകാഴ്ചയായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ (ഐഎസ്‌സി) അരങ്ങേറിയ പരിപാടികൾ.
ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യാതിഥിയായി.അബുദാബി കേരള സോഷ്യൽ സെന്റർ അവതരിപ്പിച്ച ‘ഒരു ധീര സ്വപ്നം’ സംഗീത ശിൽപം പ്രശംസ നേടി.
കവി കരിവെള്ളൂർ മുരളിയുടെ രചനയ്ക്ക് സംഗീതാവിഷ്കാരം നൽകിയത് കോട്ടയ്ക്കൽ മുരളിയും ശ്രീജിത്ത് കാഞ്ഞിലശ്ശേരിയുമാണ്.
ഒരു മുത്തശ്ശിയും കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെയുള്ള യാത്രയായിരുന്നു സംഗീത ശിൽപം. ഉപ്പു സത്യഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല, ലഹോർ ഗൂഢാലോചനക്കേസ് തുടങ്ങിയവ വിഷയമായി.
അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഐഎസ്‌സി പ്രസിഡന്റ് ജോൺ പി. വർഗീസ്, ജനറൽ സെക്രട്ടവി.പ്രദീപ് കുമാർ, വിനോദ വിഭാഗം സെക്രട്ടറി കെ.കെ അനിൽകുമാർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി കെ.വി മുഹമ്മദ് കുഞ്ഞി, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി മോന മാത്തൂർ, മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
English Summary: Indian Independence day celebrated in Abu Dhabi