ദുബായ്∙ ചതുരംഗ കരുക്കളോടു തോന്നിയ കൗതുകം, അതു മാത്രമായിരുന്നു മൂന്നര വയസ്സിൽ ഷെയാൻ നൗഷാദിന് ചെസ്. പിതാവ് നൗഷാദും അമ്മ സജ്നയും ചെസ് കളിക്കുന്നിടത്ത് ഒരു എഐ ക്യാമറ പോലെ ഷെയാൻ നോക്കി നിന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗ പലകയിൽ രണ്ടു വൻ ശക്തികളുടെ യുദ്ധമാണ് മുറുകുന്നതെന്ന് അവനറിയില്ലായിരുന്നു.

ദുബായ്∙ ചതുരംഗ കരുക്കളോടു തോന്നിയ കൗതുകം, അതു മാത്രമായിരുന്നു മൂന്നര വയസ്സിൽ ഷെയാൻ നൗഷാദിന് ചെസ്. പിതാവ് നൗഷാദും അമ്മ സജ്നയും ചെസ് കളിക്കുന്നിടത്ത് ഒരു എഐ ക്യാമറ പോലെ ഷെയാൻ നോക്കി നിന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗ പലകയിൽ രണ്ടു വൻ ശക്തികളുടെ യുദ്ധമാണ് മുറുകുന്നതെന്ന് അവനറിയില്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ചതുരംഗ കരുക്കളോടു തോന്നിയ കൗതുകം, അതു മാത്രമായിരുന്നു മൂന്നര വയസ്സിൽ ഷെയാൻ നൗഷാദിന് ചെസ്. പിതാവ് നൗഷാദും അമ്മ സജ്നയും ചെസ് കളിക്കുന്നിടത്ത് ഒരു എഐ ക്യാമറ പോലെ ഷെയാൻ നോക്കി നിന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗ പലകയിൽ രണ്ടു വൻ ശക്തികളുടെ യുദ്ധമാണ് മുറുകുന്നതെന്ന് അവനറിയില്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ചതുരംഗ കരുക്കളോടു തോന്നിയ കൗതുകം, അതു മാത്രമായിരുന്നു മൂന്നര വയസ്സിൽ ഷെയാൻ നൗഷാദിന് ചെസ്. പിതാവ് നൗഷാദും അമ്മ സജ്നയും ചെസ് കളിക്കുന്നിടത്ത് ഒരു എഐ ക്യാമറ പോലെ ഷെയാൻ നോക്കി നിന്നു. കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗ പലകയിൽ രണ്ടു വൻ ശക്തികളുടെ യുദ്ധമാണ് മുറുകുന്നതെന്ന് അവനറിയില്ലായിരുന്നു. പക്ഷേ, ഓരോ കരുവിന്റെയും നീക്കങ്ങൾ ആ മനസിൽ പതിഞ്ഞു. പതിയെ പതിയെ യുദ്ധ വീര്യം ഉള്ളിൽ നിറഞ്ഞു. കച്ച മുറുക്കി പോരാടാനിറങ്ങി. ചെസ് ഒരാവേശമായ മകനിൽ നിറയുന്നത് അറിഞ്ഞു നൗഷാദ് ഒരു പരിശീലകനെ കണ്ടെത്തി നൽകി. പിന്നെ സംഭവിച്ചതെല്ലാം ചരിത്രം. ആദ്യ മൽസരത്തിൽ ചാംപ്യൻ പട്ടം നേടി തുടങ്ങിയ ഷെയാൻ ഇന്ന് ഏഴാം വയസ്സിൽ രാജ്യാന്തര ചെസിൽ ഇന്ത്യയ്ക്ക് പൊൻപതക്കം നേടിക്കൊടുത്ത് തലയെടുപ്പോടെ നിൽക്കുകയാണ്.

കഴിവുകളും താൽപര്യങ്ങളും അറിയാൻ നൗഷാദും സജ്നയും പല മേഖലകളും മക്കളായ സെയ്ഫാനും ഷെയാനും മുന്നിൽ തുറന്നു കൊടുത്തു. അതിലൊന്നിൽ െഷയാൻ ഉടക്കി നിന്നു. ചെസ് ആണ് മുന്നിലെ വഴിയെന്ന് ഷെയാനും വഴി തെളിക്കാൻ മാതാപിതാക്കളും തീരുമാനിച്ചതോടെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരത്തിന്റെ ഉദയത്തിനു പശ്ചാത്തലമൊരുങ്ങി. കോവിഡ് സമയത്താണ് ചെസ്സിനോടുള്ള താൽപര്യം തിരിച്ചറിയുന്നത്. പരിശീലനത്തിനായി തിരുവനന്തപുരത്തെ മാസ്റ്റേഴ്സ് ചെസ് അക്കാദമിയെ നൗഷാദ് സമീപിച്ചു. ഓൺലൈൻ വഴി അവർ ഷെയാനെ ചെസ് പഠിപ്പിച്ചു. ശ്രീജിത്ത് ആണ് പരിശീലകൻ. ഷെയാന്റെ കളിയിൽ നല്ല പുരോഗതി കണ്ടതോടെ അവനുമായി മൽസരങ്ങളിൽ പങ്കെടുക്കാൻ കുടുംബം തീരുമാനിച്ചു.

ADVERTISEMENT

പാലക്കാട് വെണ്ണക്കര, തിരുനെല്ലായ് ആണ് നൗഷാദിന്റെ നാട്. തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന ടി.എൻ.ശേഷന്റെ അയൽവാസി. നാട്ടിലെ ഗ്രാമീണ വായനശാലയിലും മറ്റും ചെസ് കളിച്ചുള്ള പരിചയം മാത്രമാണ് നൗഷാദിനുണ്ടായിരുന്നത്. മകന്റെ നീക്കങ്ങളിലെ വേഗവും തന്ത്രങ്ങളും മനസിലാക്കി കൂടുതൽ പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു അവർ. ആദ്യമായി ഷെയാൻ ഒരു മൽസരത്തിൽ പങ്കെടുക്കുന്നത് കഴിഞ്ഞ വർഷമാണ്. അൽവാസൽ ക്ലബിൽ നടന്ന ഒരു അൺറേറ്റഡ് ചെസ് ചാംപ്യൻഷിപ്. ആദ്യ മൽസരത്തിന് ഇറങ്ങുമ്പോൾ പ്രായം 6 വയസ്സ്. ഓപ്പൺ കാറ്റഗറിയിൽ എതിരാളികളെ എല്ലാം കീഴടക്കി കന്നിയങ്കത്തിൽ കിരീടവുമായാണ് ഷെയാൻ വീട്ടിലേക്കു മടങ്ങിയത്. 

കുഞ്ഞു ഷെയാന്റെ കളിയും കരുനീക്കങ്ങളും എല്ലാവരുടെയും ശ്രദ്ധയിൽ വന്നു. ഒരു ദിവസം കൊണ്ട് ഷെയാൻ എല്ലാവരുടെയും നോട്ടപ്പുള്ളിയായി. പ്രഫഷനൽ മൽസരത്തിന് ഇറങ്ങാൻ തീരുമാനിച്ചതോടെ ഫിഡേ ഐഡി നേടി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷാർജയിലാണ് ആദ്യമായി ഫിഡേ റേറ്റഡ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. അവിടെയും ജൈത്രയാത്ര തുടർന്നു. അണ്ടർ 8 വിഭാഗത്തിൽ ഒന്നാമനായി. ഓപ്പൺ വിഭാഗത്തിൽ റണ്ണർ അപ്പും. അൽഐനിൽ നടന്ന ഒരു ചാംപ്യൻഷിപ്പിൽ ഗ്രാൻഡ്മാസ്റ്റർ ദിമിത്രി കൊമെറോ ഷെയാന്റെ കളി കണ്ടു. 

ADVERTISEMENT

ഷെയാനു കൂടുതൽ പരിശീലനം നൽകണമെന്നും മൽസരങ്ങളെ ഗൗരവമായി കാണണമെന്നും ദിമിത്രി പറഞ്ഞു. അന്നത്തെ ചാംപ്യൻഷിപ്പിൽ 7ാം സ്ഥാനത്താണ് ഷെയാൻ മൽസരം പൂർത്തിയാക്കിയത്. രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ദേശീയ മൽസരം കളിക്കണമായിരുന്നു. നൗഷാദ് ഷെയാനുമായി ദേശീയ മൽസരത്തിന് ഇന്ത്യയിലേക്കു പോയി. കേരളത്തെ പ്രതിനിധീകരിച്ചു കളിച്ച ഷെയാൻ 13ാം സ്ഥാനം നേടി. ആദ്യ 50 സ്ഥാനങ്ങളിൽ വരുന്നവർക്കാണ് രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാൻ അർഹത. 

ദേശീയ മൽസരത്തിൽ കളിച്ചതോടെ രാജ്യാന്തര മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഓൾ ഇന്ത്യാ ചെസ് ഫെഡറേഷൻ അനുമതി നൽകി. കഴിഞ്ഞ മാസം ജോർജിയയിൽ നടന്ന രാജ്യാന്തര മൽസരത്തിൽ ആദ്യമായി ഷെയാൻ ഇന്ത്യൻ കുപ്പായമണിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചാംപ്യന്മാരെ ഒന്നിനു പിറകെ ഒന്നായി തോൽപ്പിച്ചു ഒന്നാമനായി. ഏഴാം വയസ്സിൽ ഇന്ത്യയ്ക്കായി ഒരു ചെസ് കിരീടം, ഷെയാൻ വക. ജോർജിയയിൽ മെഡൽ സമ്മാനിക്കുന്ന വേദിയിൽ ഷെയാനിലൂടെ ഇന്ത്യൻ ദേശീയ ഗാനം മുഴങ്ങി. ആ നിമിഷം നിറ കണ്ണുകളോടെയാണ് കണ്ടതെന്നു നൗഷാദ് പറഞ്ഞു. 

ADVERTISEMENT

ദുബായ് ക്ലബിലും ഷെയാൻ മൽസരിച്ചു. ഫിഡേ റേറ്റഡായ മുതിർന്ന പാക്കിസ്ഥാൻ കളിക്കാരെ റാപ്പിഡ് റൗണ്ടിൽ തോൽപ്പിച്ചതോടെ വീണ്ടും ഷെയാൻ ശ്രദ്ധാ കേന്ദ്രമായി. മികച്ച പ്രകടനം കണക്കിലെടുത്ത് ഷാർജ ചെസ് ക്ലബ് ഏറ്റെടുത്തു. ആഴ്ചയിൽ 4 ദിവസം സൗജന്യ പരിശീലനമാണ് അവർ നൽകുന്നത്. ഗ്രാൻഡ് മാസ്റ്റർ അലക്സി ബാർസോ, ഇന്റർനാഷനൽ മാസ്റ്റർ മുഗ്‌ലി എന്നിവരാണ് ഇപ്പോഴത്തെ പരിശീലകർ. ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ഷെയാൻ. 

 English Summary: shayan noushad wins in international chess championship