സയാമീസ് ഇരട്ടകളായ ഹസ്സനും ഹുസൈനും വേർപിരിയലിനായി റിയാദിൽ, മുഴുവൻ ചിലവും വഹിക്കാൻ സൽമാൻ രാജാവ്
റിയാദ്∙ സയാമീസ് ഇരട്ടകളായ ഹസ്സനും ഹുസൈനും വേർപിരിയലിനായി റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് ടാൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിൽ എത്തിച്ചത്. ടാൻസാനിയയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ റിയാദിലേയ്ക്ക് കൊണ്ടുവന്നത്. ഹസനും ഹുസൈനുമൊപ്പം ഇവരുടെ കുടുംബാംഗങ്ങളും

റിയാദ്∙ സയാമീസ് ഇരട്ടകളായ ഹസ്സനും ഹുസൈനും വേർപിരിയലിനായി റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരമാണ് ടാൻസാനിയൻ സയാമീസ് ഇരട്ടകളെ റിയാദിൽ എത്തിച്ചത്.
ടാൻസാനിയയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് ഇവരെ റിയാദിലേയ്ക്ക് കൊണ്ടുവന്നത്. ഹസനും ഹുസൈനുമൊപ്പം ഇവരുടെ കുടുംബാംഗങ്ങളും റിയാദിലെത്തി. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ഇരട്ടകളെ വേർപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ നടക്കും. അൻപത് സയാമീസ് ഇരട്ടകളെയാണ് ഇതോടെ ശസ്ത്രക്രിയയിലൂടെ സൗദിയിൽ വേർപ്പെടുത്തുന്നത്.
ഇതിനാവശ്യമായ മുഴുവൻ ചെലവും കിങ് സൽമാൻ സെന്റർ ഫോർ റിലീഫ് ആൻഡ് ഹ്യുമാനിറ്റേറിയനാണ് വഹിക്കുന്നത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിനായി ലോകത്ത് ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ സൗദി ഒന്നാമതെത്തി.
English Summary: Tanzanian Cojoined Twins Reached Saudi for Separation Surgery