കുവൈത്ത് സിറ്റി∙ ശസ്ത്രക്രിയ നടത്തി വിരലടയാളം മാറ്റി കുവൈത്തിൽ തിരിച്ചെത്തിയ 2 ഏഷ്യക്കാരെ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വിരലടയാള രേഖകൾ വ്യക്തമായി കാണാത്തവിധം മുകളിലത്തെ പാളികൾ മുറിച്ചുമാറ്റുകയായിരുന്നു ഇരുവരും. മുറിവ് ഉണങ്ങിയതോടെ രേഖകൾ അവ്യക്തമായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി∙ ശസ്ത്രക്രിയ നടത്തി വിരലടയാളം മാറ്റി കുവൈത്തിൽ തിരിച്ചെത്തിയ 2 ഏഷ്യക്കാരെ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വിരലടയാള രേഖകൾ വ്യക്തമായി കാണാത്തവിധം മുകളിലത്തെ പാളികൾ മുറിച്ചുമാറ്റുകയായിരുന്നു ഇരുവരും. 

മുറിവ് ഉണങ്ങിയതോടെ രേഖകൾ അവ്യക്തമായതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി കുവൈത്തിലേക്കു വിമാനം കയറുകയായിരുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിൽ സംശയം തോന്നി അധികൃതർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് 5 വിരലുകളുടെയും അഗ്രഭാഗത്ത് ശസ്ത്രക്രിയ നടത്തിയത് കണ്ടത്. ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ പ്രവേശന വിലക്കേർപ്പെടുത്തി നാടുകടത്തപ്പെട്ടവർക്ക് വീണ്ടും കുവൈത്തിൽ പ്രവേശിക്കാനാവില്ല. ഇതു മറികടക്കാനാണ് ഇരുവരും ശസ്ത്രക്രിയയിലൂടെ വിരലടയാളം മാറ്റിയത്.

ADVERTISEMENT

Also Read: യുഎഇയിൽ പുതിയ അധ്യയന വർഷം നാളെ തുടങ്ങും; ഇനി പഠനോത്സവം

നാടുകടത്തപ്പെട്ടവർ പുതിയ മാർഗം ഉപയോഗിച്ച് തിരിച്ചുവരുന്ന പ്രവണത കൂടിയതിനാൽ അത്യാധുനിക ബയോമെട്രിക് സ്കാനിങ് സംവിധാനം പ്രവേശന കവാടങ്ങളിൽ സജ്ജമാക്കി പരിശോധന ഊർജിതമാക്കുകയാണ് കുവൈത്ത്.

ADVERTISEMENT

English Summary: 2 Asian people arrested at the Kuwait international airport.