അബുദാബി∙ 12 ലക്ഷത്തോളം വിദ്യാർഥികൾ ഇന്നു സ്കൂളിലേക്ക്. 2 മാസത്തെ കളിയാരവങ്ങൾക്ക് വിട പറഞ്ഞു ക്ലാസിലെത്തുന്ന വിദ്യാർഥികളെ സ്നേഹപാഠം പകർന്ന് അധ്യാപകർ സ്വീകരിക്കും. നാട്ടിലേക്കു പോയ ഭൂരിഭാഗം കുടുംബങ്ങളും തിരിച്ച് എത്തിയെങ്കിലും വിമാന ടിക്കറ്റു വർധന മൂലം നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളും ഏറെയുണ്ട്. ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙  12 ലക്ഷത്തോളം വിദ്യാർഥികൾ ഇന്നു സ്കൂളിലേക്ക്. 2 മാസത്തെ കളിയാരവങ്ങൾക്ക് വിട പറഞ്ഞു ക്ലാസിലെത്തുന്ന വിദ്യാർഥികളെ സ്നേഹപാഠം പകർന്ന് അധ്യാപകർ  സ്വീകരിക്കും. 

നാട്ടിലേക്കു പോയ ഭൂരിഭാഗം കുടുംബങ്ങളും തിരിച്ച് എത്തിയെങ്കിലും വിമാന ടിക്കറ്റു വർധന മൂലം നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളും ഏറെയുണ്ട്. ഇവർ  ടിക്കറ്റ് കുറയുന്നതും കാത്തിരിക്കുകയാണ്.  കൂടിയ തുക നൽകിയാലും നേരിട്ടുള്ള വിമാനത്തിൽ സീറ്റില്ലാത്തതാണ് വിനയായത്. എന്നാൽ ചില കുടുംബങ്ങൾ നാട്ടിൽ ഓണം കൂടിയ ശേഷം സെപ്റ്റംബർ ആദ്യവാരം വരാനിരിക്കുകയാണ്.

ADVERTISEMENT

ചെറിയ ക്ലാസുകളിൽ മുഴുവൻ കുട്ടികളും തിരിച്ചെത്തിയ ശേഷമേ പഠനത്തിലേക്കു കടക്കൂ. എന്നാൽ 10, 12 ക്ലാസുകളിൽ  ഇന്നു മുതൽ പഠനം സജീവമാകും. കെ.ജി ക്ലാസുകളിൽ എത്തുന്ന വിദ്യാർഥികളെ ചോക്കലേറ്റും സമ്മാനങ്ങളും നൽകിയാണ് സ്വീകരിക്കുക. ക്ലാസ് മുറികൾ അലങ്കരിച്ചും ഇഷ്ടകഥാപാത്രങ്ങളുടെ മാതൃകയിൽ  അക്ഷരങ്ങളും അക്ഷരങ്ങളും ഒരുക്കിയുമാണ് കുട്ടിപ്പട്ടാളങ്ങളെ സ്വാഗതം ചെയ്യുന്നത്.ആദ്യമായി സ്കൂളിൽ എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ  സൂപ്പർഹീറോകളുടെ വേഷം ധരിച്ച കലാകാരന്മാരും ഉണ്ടാകും.

ഇന്ത്യൻ സ്കൂളുകളിൽ വാരാന്ത്യങ്ങളിൽ ഓണാഘോഷത്തിനും പദ്ധതിയിട്ടിട്ടുണ്ട്. അധ്യാപകരുടെ നേതൃത്വത്തിലും തിരുവാതിര ഉൾപ്പെടെ വിവിധ കലാപരിപാടികൾ ഒരുക്കുന്നുണ്ട്. നാളെ തിരുവോണത്തിന് ചില ഇന്ത്യൻ സ്കൂളുകൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റു ചില സ്കൂളുകൾക്ക് വെള്ളിയാഴ്ചയായിരിക്കും അവധി. അവധി ദിവസമായ ഇന്നലെ ഷോപ്പിങ് മാളിലെ ബാക് ടു സ്കൂൾ പ്രോമോഷനിൽ വൻ തിരക്കായിരുന്നു. 

ADVERTISEMENT

ആശംസയുമായി യുഎഇ പ്രസി‍ഡന്റ്

പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വിജയകരമായ അധ്യയന വർഷം ആശംസിച്ച് യുഎഇ പ്രസി‍ഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. വിദ്യാഭ്യാസ മികവ് രാജ്യത്തിന്റെ ഭാവിയിലെ നിക്ഷേപമാണ്.സ്കൂളിലും പുറത്തും ആജീവനാന്ത പഠിതാക്കളെ വികസിപ്പിക്കുന്നതിനുള്ള അടിത്തറയാണ് നിങ്ങൾ ഒരുമിച്ച് ഉറപ്പാക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ ഉടനീളം ഉയർന്ന വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനും പഠന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും പദ്ധതികൾ ആവിഷ്ക്കരിച്ചതായും പറഞ്ഞു.

ADVERTISEMENT

സ്‌കൂളുകളുടെ തിരിച്ചുവരവ് പോസിറ്റിവിറ്റിയുടെയും ചടുലതയുടെയും മനോഹര ചൈതന്യം രാജ്യത്ത് പടർത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ഞങ്ങൾക്ക് വിദ്യാർഥികളിൽ ശുഭാപ്തി വിശ്വാസമുണ്ട്, മാതൃരാജ്യത്തിന്റെ മനോഹര ഭാവി നിങ്ങളിൽ കാണുന്നു. ദൈവം നിങ്ങളെ സംരക്ഷിക്കുകയും പുതിയ അധ്യയന വർഷത്തിൽ വിജയം നൽകുകയും ചെയ്യട്ടെ എന്നും ആശംസിച്ചു.

English Summary: UAE Students head back to school today.