ദുബായ്∙ പ്രവാസ ജീവിതത്തിലെ ഓണ വിശേഷങ്ങൾ പങ്കുവച്ച് നടി ജ്യോതികൃഷ്ണ. ആറ് വർഷമായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നടി ഈ വർഷങ്ങളിലെല്ലാം ഇവിടെ തന്നെയാണ് ഓണമാഘോഷിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലിലെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജ്യോതികൃഷ്ണ. നാട്ടിലേതിനേക്കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പ്രവാസ ജീവിതത്തിലെ ഓണ വിശേഷങ്ങൾ പങ്കുവച്ച്  നടി ജ്യോതികൃഷ്ണ. ആറ് വർഷമായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന നടി ഈ വർഷങ്ങളിലെല്ലാം ഇവിടെ തന്നെയാണ് ഓണമാഘോഷിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റലിലെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജ്യോതികൃഷ്ണ.

ഇസിഎച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയോടൊപ്പം ജ്യോതികൃഷ്ണ. ചിത്രം: മനോരമ

നാട്ടിലേതിനേക്കാൾ യുഎഇയിലാണ് ഏറ്റവും കൂടുതൽ ഓണാഘോഷമുള്ളതെന്നാണ് അനുഭവം. ആഘോഷത്തിന്‍റെ എല്ലാ പ്രതീതിയും ഇവിടെ കാണാനാകും. നാട്ടിൽ ആഘോഷം ഓണത്തോടെ തീരുമെങ്കിലും ഇവിടെ അതു കഴിഞ്ഞ് ഓരോ വാരാന്ത്യങ്ങളിലും ആഘോഷിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. മിക്കപ്പോഴും അത് ക്രിസ്മസ് കടന്നു പുതുവർഷം വരെ നീളുന്നു. 25 വയസുവരെ നാടായ തൃശൂരായിരുന്നു ഓണമാഘോഷിച്ചത്. വീട്ടിൽ സദ്യയുണ്ടാക്കി കഴിച്ചു, പുലിക്കളി കണ്ടു കഴിഞ്ഞാൽ ആഘോഷം തീർന്നു. എന്നാൽ, തൃശൂരായതിനാൽ പുലിക്കളിയൊക്കെയുള്ളത് രസം തന്നെ. 

ജ്യോതി കൃഷ്ണ ദുബായിൽ. ചിത്രം: മനോരമ
ADVERTISEMENT

ഇവിടെ നടക്കുന്ന സംഘടനകളുടേയും അല്ലാതെയുമുള്ള ഓണാഘോഷങ്ങളിലെല്ലാം പങ്കുചേരുകയാണ് മലയാളത്തിന്‍റെ പ്രിയ താരം. അടിപൊളി ഓണാഘോഷമാണ് ദുബായിൽ നടക്കുന്നതെന്ന് ജ്യോതികൃഷ്ണ പറയുന്നു. പലതിലും പങ്കെടുക്കാൻ ഇതിനകം വാക്ക് നൽകിയിട്ടുണ്ട്. അതിനർഥം  ആഘോഷം ഇനിയും നീളുമെന്ന് തന്നെ. കഴിഞ്ഞ 20 വർഷത്തോളമായി ദുബായിലുള്ള ജ്യോതികൃഷ്ണയുടെ ഭർത്താവ് ഒരു ഹോട്ടൽ ശൃംഖലയിലെ സെയിൽസ് ഡയറക്ടറാണ്. 

ADVERTISEMENT

Read also: കേരളത്തിലേക്ക് സർവീസ് ‘ഇരട്ടിപ്പിച്ച് ’ഇത്തിഹാദ്

കമലാ സുരയ്യയുടെ ജീവിത കഥ പറഞ്ഞ, മഞ്ജുവാര്യർ നായികയായ ആമി എന്ന ചിത്രത്തിലാണ് അവസാനമായി ജ്യോതികൃഷ്ണ അഭിനയിച്ചത്. അതിന് മുൻപ് ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ നായികയായി.

ADVERTISEMENT

English Summary: Jyothi Krishna Onam Celebration UAE

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT