വിദ്യാലയ മുറ്റത്ത് വീണ്ടും കളിചിരി ആരവം
അബുദാബി ∙ മധ്യവേനൽ അവധിക്കുശേഷം സ്കൂൾ തുറന്നതോടെ 2 മാസത്തിലേറെ ശൂന്യമായിരുന്ന വിദ്യാലയ മുറ്റത്ത് കളിചിരിയുടെ ആരവങ്ങൾ. അവധിക്കാലത്തിന്റെ ആലസ്യത്തിൽനിന്ന് വീണ്ടും സ്കൂളിൽ എത്തിയ കൊച്ചുകൂട്ടുകാരിൽ ചിലർ കരഞ്ഞും മടിച്ചും കവാടത്തിൽ നിന്നപ്പോൾ മിഠായിയും ബലൂണും സമ്മാനപ്പൊതികളും നൽകിയാണ് അധ്യാപകർ വരവേറ്റത്.

അബുദാബി ∙ മധ്യവേനൽ അവധിക്കുശേഷം സ്കൂൾ തുറന്നതോടെ 2 മാസത്തിലേറെ ശൂന്യമായിരുന്ന വിദ്യാലയ മുറ്റത്ത് കളിചിരിയുടെ ആരവങ്ങൾ. അവധിക്കാലത്തിന്റെ ആലസ്യത്തിൽനിന്ന് വീണ്ടും സ്കൂളിൽ എത്തിയ കൊച്ചുകൂട്ടുകാരിൽ ചിലർ കരഞ്ഞും മടിച്ചും കവാടത്തിൽ നിന്നപ്പോൾ മിഠായിയും ബലൂണും സമ്മാനപ്പൊതികളും നൽകിയാണ് അധ്യാപകർ വരവേറ്റത്. ഇടവേളയ്ക്കുശേഷം സഹപാഠികളെ കണ്ട സന്തോഷത്തിലായിരുന്നു മുതിർന്ന കുട്ടികൾ.
ഫ്ലാഷ് മോബ് ഉൾപ്പെടെ വിവിധ കലാപരിപാടികൾ ഒരുക്കിയാണ് പ്രാദേശിക, വിദേശ സ്കൂളുകൾ വിദ്യാർഥികളെ സ്വീകരിച്ചത്. സൂപ്പർഹീറോകളുടെ വേഷം ധരിച്ചെത്തിയവർ കരയുന്ന കുട്ടികളെ ചിരിയിലേക്കു നയിച്ചു. ഇഷ്ട കഥാപാത്രങ്ങൾക്കൊപ്പമുള്ള ഫോട്ടോ ഉടൻ നൽകിയും അധ്യാപകർ വിദ്യാർഥികളുടെ മനസ്സിൽ ചേക്കേറി. 9–12 ക്ലാസുകളിലാണ് പഠനം ആരംഭിച്ചത്. വിമാന ടിക്കറ്റു നിരക്കു കുറയുന്നതോടെ കേരളത്തിൽ നിന്നുള്ള കൂടുതൽ കുട്ടികൾ അടുത്ത ദിവസങ്ങളിൽ എത്തും.
Read also: കേരളത്തിലേക്ക് സർവീസ് ‘ഇരട്ടിപ്പിച്ച് ’ഇത്തിഹാദ്
സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 12 ലക്ഷത്തോളം പേരാണ് ഇന്നലെ സ്കൂളിൽ എത്തിയത്. 2.9 ലക്ഷം പേർ പുതുതായി എത്തി. സ്കൂൾ തുറന്നതോടെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഗതാഗതക്കുരുക്കുണ്ടായി. സുഗമമായ യാത്രയ്ക്ക് പൊലീസ് പട്രോളിങ് ശക്തമാക്കിയെങ്കിലും രാവിലെ ഓഫിസിൽ പോകുന്നവരോടൊപ്പം മക്കളെ കൊണ്ടുവിടാൻ രക്ഷിതാക്കളും റോഡിൽ ഇറങ്ങിയതോടെയാണ് കുരുക്ക് രൂപപ്പെട്ടത്.
English Summary: New academic year in UAE started on Monday