മനാമ∙ തെറ്റായ രോഗ നിർണയം നടത്തുകയും അത് കാരണം രോഗിയുടെ വൃഷണം തന്നെ നീക്കം ചെയ്യേണ്ടി വരികയും ചെയ്‌ത സംഭവത്തിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഡോക്ടർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്തു.

മനാമ∙ തെറ്റായ രോഗ നിർണയം നടത്തുകയും അത് കാരണം രോഗിയുടെ വൃഷണം തന്നെ നീക്കം ചെയ്യേണ്ടി വരികയും ചെയ്‌ത സംഭവത്തിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഡോക്ടർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ തെറ്റായ രോഗ നിർണയം നടത്തുകയും അത് കാരണം രോഗിയുടെ വൃഷണം തന്നെ നീക്കം ചെയ്യേണ്ടി വരികയും ചെയ്‌ത സംഭവത്തിൽ ഡോക്ടർ കുറ്റക്കാരനാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് ഡോക്ടർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ തെറ്റായ രോഗ നിർണയം നടത്തുകയും അത് കാരണം  രോഗിയുടെ വൃഷണം തന്നെ നീക്കം ചെയ്യേണ്ടി വരികയും ചെയ്‌ത  സംഭവത്തിൽ   ഡോക്ടർ കുറ്റക്കാരനാണെന്ന്  നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അന്വേഷണത്തിൽ  കണ്ടെത്തി. ഇതേത്തുടർന്ന്  ഡോക്ടർ   നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്തു. കുട്ടിക്ക് 15 വയസ്സുള്ളപ്പോൾ  2019 ജനുവരിയിലാണ്  കേസിന് ആസ്പദമായ സംഭവം നടന്നത്.

 

ADVERTISEMENT

ചികിത്സാ പിഴവിലൂടെ കുട്ടിക്കും തന്റെ  കുടുംബത്തിനും കനത്ത നഷ്ടങ്ങൾ ഉണ്ടായതും ഡോക്ടർ ചെയ്ത ഈ തെറ്റിലൂടെ തങ്ങൾക്ക്  ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങൾ സംഭവിച്ചതിനും  ഡോക്ടർ 1,00000 ദിനാർ  നഷ്ടപരിഹാരം നൽകണമെന്നാണ് ബഹ്‌റൈൻ പൗരൻ ആവശ്യപ്പെട്ടത്. ഇരു കക്ഷികൾക്കും വാദങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കുന്നതിനായി കേസ് നടപടികൾ  സെപ്റ്റംബർ  അഞ്ചിലേക്ക്  മാറ്റിവയ്ക്കാൻ കോടതി തീരുമാനിച്ചിരിക്കുകയാണ്.

Read also: വിദേശികളെ അതിശയിപ്പിച്ച് ഓണസദ്യ; സ്പെഷ്യൽ പാചകക്കാരുടെ മികവിൽ സൗദിയിൽ ഇത്തവണ ഹോട്ടലോണം


ഛർദ്ദി, ഓക്കാനം, കടുത്ത വയറുവേദനയും വൃഷ്ണത്തിന്‍റെ ഇടതുവശത്ത് വേദനയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു  കുട്ടിയെ സ്വകാര്യ  ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയത്. പരിശോധനാ മുറിയിൽ കുട്ടിയെ  പരിശോധിച്ചതിനു ശേഷം  വേദനസംഹാരികളും ഓക്കാനം തടയുന്നതിനുള്ള മരുന്നുകളും മാത്രം മതിയെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. എന്നാൽ തൊട്ടടുത്ത ദിവസം  അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ  സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ എമർജൻസി വാർഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ അഡ്‌മിറ്റ്‌ ചെയ്ത് എക്സ്-റേ, മറ്റ് വിദഗ്ധ മെഡിക്കൽ നടപടിക്രമങ്ങൾ  നടത്തിയപ്പോഴാണ് വൃഷ്ണത്തിന് കേടുപാട് ( testicular torsion ) ഉണ്ടായതായി  ഡോക്ടർമാർ സ്‌ഥിരീകരിച്ചത്‌.

 

ADVERTISEMENT

 വൃഷ്ണത്തിലേക്കുള്ള രക്ത ചംക്രമണം  തടസ്സപ്പെട്ടത് കാരണം ഇടത് വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിയും വന്നു. തലേന്നാൾ തന്നെ ഈ അവസ്ഥയ്ക്ക് ഉടനടി ചികിത്സ ആവശ്യമായിരുന്നു. അത്തരം ലക്ഷണങ്ങൾക്ക് പാലിക്കേണ്ട സ്റ്റാൻഡേർഡ് നടപടിക്രമങ്ങൾ അവഗണിച്ച് ഡോക്ടർ വേദനസംഹാരികൾ മാത്രമേ നിർദ്ദേശിച്ചിട്ടുള്ളൂവെന്ന് വ്യക്തമായതായും  ആറു മണിക്കൂറിനുള്ളിൽ ശരിയായ ഇടപെടൽ നടന്നിരുന്നെങ്കിൽ വൃഷ്ണ കോശങ്ങളെ കേടുപാടുകളിൽ നിന്ന് രക്ഷിക്കാമായിരുന്നുവെന്നും മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാർ രോഗിയുടെ പിതാവിനോട് പറഞ്ഞു. തെറ്റായ രോഗനിർണയവും രോഗിയെ കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായ  വീഴ്ചയും  കുട്ടിയുടെ  വൃഷ്ണം നീക്കം ചെയ്യുന്നതിൽ കലാശിച്ചത്  വലിയ കുറ്റമാണെന്നും വിദഗ്ധർ വിലയിരുത്തി.  

 

വൈകിയ വേളയിലും സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഡോക്ടർമാരുടെ  പെട്ടെന്നുള്ള  ഇടപെടൽ കാരണം  വലത് വൃഷ്ണം എങ്കിലും നീക്കം ചെയ്യാതെ രക്ഷിക്കപ്പെട്ടു. തുടർന്ന് പരാതിക്കാരൻ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിക്ക് (എൻഎച്ച്ആർഎ) പരാതി നൽകുകയായിരുന്നു. രണ്ട് വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ ചികിത്സാ പിഴവും ഡോക്ടറുടെ അനാസ്‌ഥയും സ്‌ഥിരീകരിക്കുകയായിരുന്നു. രോഗിയുടെ കുടുംബത്തിനുണ്ടായ ശാരീരികവും വൈകാരികവുമായ നാശനഷ്ടങ്ങൾ പരാതിക്കാരൻ ഉയർത്തിക്കാട്ടി.

Read also: മലയാള മണ്ണിനെ നെഞ്ചോടു ചേർത്ത് സദ്യയിൽ മനം നിറഞ്ഞ് കേരളത്തിന്‍റെ പാക്ക് മരുമകൻ; മലയാളികളുടെ പെരുമാറ്റം ഹൃദ്യമെന്ന് തൈമൂർ


ADVERTISEMENT

 

മുമ്പ് പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും ഈ  സംഭവം  രോഗിയുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധച്ചു. അവന്റെ  മാതാവിന്  തന്റെ കുട്ടിയെ പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടിവന്നുവെന്നും  പരാതിക്കാരൻ  ബോധിപ്പിച്ചിട്ടുണ്ട്. ഈ നഷ്ടങ്ങൾക്കെല്ലാം കൂടിയാണ് പരാതിക്കാരൻ 100,000 ദിനാർ  നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്.

 

English Summary: Doctor failed to provide proper treatment, resulting in testicle removal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT