മനാമ∙ തിരുവോണം കഴിഞ്ഞാലും ബഹ്‌റൈനിലും മറ്റു ഗൾഫ് നാടുകളിലും മാസങ്ങൾ നീണ്ടു നിൽക്കുന്ന അവധി ദിവസങ്ങളിലെ ഓണ ആഘോഷങ്ങൾ തുടരും. തിരുവോണ ദിവസം ഗൾഫിൽ പ്രവൃത്തിദിനം ആയതു കൊണ്ട് തന്നെ ഫ്‌ളാറ്റുകളിൽ കുടുംബങ്ങൾ ഒരുമിച്ച് ഒരുക്കുന്ന ഓണാഘോഷങ്ങൾ ഇത്തവണ കുറവായിരുന്നു. തിരുവോണം കഴിഞ്ഞുള്ള ആദ്യ അവധിദിനമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ∙ തിരുവോണം കഴിഞ്ഞാലും ബഹ്‌റൈനിലും മറ്റു ഗൾഫ് നാടുകളിലും മാസങ്ങൾ നീണ്ടു നിൽക്കുന്ന അവധി ദിവസങ്ങളിലെ ഓണ ആഘോഷങ്ങൾ തുടരും. തിരുവോണ ദിവസം ഗൾഫിൽ പ്രവൃത്തിദിനം ആയതു കൊണ്ട് തന്നെ ഫ്‌ളാറ്റുകളിൽ കുടുംബങ്ങൾ ഒരുമിച്ച് ഒരുക്കുന്ന ഓണാഘോഷങ്ങൾ ഇത്തവണ കുറവായിരുന്നു. തിരുവോണം കഴിഞ്ഞുള്ള ആദ്യ അവധിദിനമായ സെപ്റ്റംബർ ഒന്നിനും തുടർത്തിനുള്ള വെള്ളിയാഴ്ച ദിവസങ്ങളിലും  ഇനി ഫ്‌ളാറ്റുകളിലും  മറ്റു ബാച്ചിലർമാർ താമസിക്കുന്ന ഇടങ്ങളിലും ഓണാഘോഷങ്ങളുടെ മേളമായിരിക്കും. 

ADVERTISEMENT

ബഹ്റൈനിലെ പൊതു അവധി ദിനമായ വെള്ളിയാഴ്ചകളിലാണ് മലയാളി സംഘടനകളുടെ ഓണാഘോഷങ്ങളും ഇനി വരാനിരിക്കുന്നത്. മലയാളികളുടെ പ്രധാന കൂട്ടായ്‌മയായ ബഹ്‌റൈൻ കേരളീയ സമാജത്തിൽ  ഇൗ മാസം 3ന് ആരംഭിച്ച ഓണാഘോഷങ്ങൾ സെപ്റ്റംബർ 29 വരെ നീണ്ടു നിൽക്കും. അത് കഴിഞ്ഞാൽ ഒക്ടോബറിലെ വെള്ളിയാഴ്ചകൾ പലതും സംഘടനകകളുടെ ഓണസദ്യകളും ഓണപ്പരിപാടികളുമാണ്. ഓണാഘോഷം ഇത്തരത്തിൽ മാസങ്ങളോളം  നീണ്ടു നൽക്കുന്നത് കാരണം കൊണ്ട്  തന്നെ ഇതുമായി ബന്ധപ്പെട്ട മേഖല എല്ലാം  ഈ ആഘോഷങ്ങളുടെ ഗുണഭോക്താക്കളാണ്. ഓണസദ്യയ്ക്ക് വേണ്ടുന്ന പച്ചക്കറി മുതൽ വാഴയില വരെ  എത്തിക്കുന്ന മൊത്ത വിതരണക്കാർക്കും പ്രത്യക്ഷത്തിൽ  ഈ ആഘോഷങ്ങൾ വളരെ ഗുണം ചെയ്യുന്നു. ഓരോ ഓണാഘോഷങ്ങൾക്കും വേണ്ടി കലാപരിപാടികൾ ഏറ്റെടുക്കുന്ന പ്രാദേശിക കലാകാരന്മാർ , വാദ്യ കലാകാരന്മാർ തുടങ്ങിയവർക്കും ഓണക്കാലത്ത് പരിപാടികൾ അവതരിപ്പിക്കുന്നതിനും അതിലൂടെ ചെറിയ തോതിൽ എങ്കിലുമുള്ള സാമ്പത്തിക നേട്ടവും ഉണ്ടാകുന്നുണ്ട്. അത് പോലെ  സൗണ്ട് ഓപറേറ്റർമാർ,പബ്ലിക്ക് സിസ്റ്റം വാടകയ്ക്ക് നൽകുന്നവർ ,ഈവന്റ് കമ്പനികൾ, വീഡിയോ ക്യാമറ,സ്റ്റിൽ ഫോട്ടോ ഗ്രാഫി  തുടങ്ങി വലുതും ചെറുതുമായ എല്ലാ മേഖലയ്ക്കും ഇത്തരം പരിപാടികൾ ആശ്വാസമാണ്. നൃത്താധ്യാപകർ, മെയ്ക്കപ്പ് കലാകാരന്മാർ തുടങ്ങിയ മേഖലയിലും സംഘടനകളുടെ ഓണാഘോഷങ്ങൾ വഴി നേട്ടം തന്നെയാണ് ഉണ്ടാകുന്നത്. കേരളത്തിൽ  ഓണം കഴിഞ്ഞാൽ  കേരളീയ  വസ്ത്രങ്ങൾക്കും  ഓണക്കോടികൾക്കും വിപണി ഇല്ലാതാവുമെങ്കിലും പ്രവാസ ലോകത്ത് ഓണം കഴിഞ്ഞാലും ഇത്തരത്തിലുള്ള വിപണി സജീവമായി തുടരാൻ കഴിയുന്നു എന്നതും വസ്ത്ര മേഖലയിലെ  പ്രത്യേകതയാണ്.

ADVERTISEMENT

∙ ഘോഷയാത്രയിൽ പ്രതീക്ഷിക്കുന്നത് 150 പുലികളെ: വേഷങ്ങൾ പണിപ്പുരയിൽ

മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായ ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ശ്രദ്ധേയമായ പരിപാടിയായ ഘോഷയാത്രയ്ക്ക് ഒരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചു. ഇത്തവണ ഘോഷയാത്രയ്ക്ക് വേണ്ടി മാത്രം പത്തോളം പുലിക്കളി കലാകാരന്മാർ തൃശൂരിൽ നിന്നെത്തുന്നു എന്നതാണ് പ്രത്യേകത. നാട്ടിൽ നിന്നെത്തുന്നവരുടെ നേതൃത്വത്തിൽ ബഹ്‌റൈനിലും പുലിക്കളിക്ക് തയാറായി വിവിധ സംഘടനാ പ്രതിനിധികൾ പേര് നൽകിയിട്ടുള്ളതായി ഘോഷയാത്രാ കൺവീനർ അർജുൻ എത്തിക്കാട്ട് പറഞ്ഞു. 

ADVERTISEMENT

150 ഓളം പുലികളെ ഇറക്കാനാണ് പദ്ധതി. ബഹ്‌റൈൻ സമാജം ചിത്രകലാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുലിക്കളിക്ക് വേണ്ടുന്ന പ്രത്യേക വേഷങ്ങൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകൾ അടക്കം പുലിക്കളിയിൽ പങ്കെടുക്കുന്നത് കൊണ്ടും ദേഹത്ത് വരച്ചെടുക്കുന്ന പുലികൾക്ക്  സമയമെടുക്കുമെന്നുള്ളതുകൊണ്ടും 'പ്രഫഷണൽ പുലി ' ഒഴികെ ഉള്ള പുലികൾക്ക് പ്രത്യേകം പെയിന്റ് ചെയ്ത വസ്ത്രങ്ങളാണ് ഉപയോഗിക്കുക എന്ന് സംഘാടകർ പറഞ്ഞു. ഓരോ കലാകാരന്മാരും അവരുടെ ഭാവനയ്ക്കനുസൃതമായി വരച്ചെടുക്കുന്ന പുലികൾ ആയത് കൊണ്ട് ഘോഷയാത്രയിലെ പുലികൾ എല്ലാം വ്യത്യസ്ത ഭാവങ്ങളിൽ ആയിരിക്കും എന്നും കലാകാരന്മാർ പറയുന്നു. 

English Summary: Bahrain Onam Celebrations will Continue for Months