ദുബായ് നഗരത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്ത ദെയ്റ ക്ലോക്ക് ടവറിന് പുതിയ മുഖം; ചെലവ് 1 കോടി ദിർഹം
ദുബായ് ∙ അഞ്ചു പതിറ്റാണ്ടു മുൻപ് ദുബായ് നഗരത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്ത ദെയ്റ ക്ലോക്ക് ടവർ നവീകരിച്ചു. ആധുനിക ദുബായ്ക്ക് ഇണങ്ങുംവിധം ഒട്ടേറെ പരിഷ്കാരങ്ങളോടെയാണ് നവീകരണം. പുതുക്കിപ്പണിയുന്നതിന് ഒരു കോടി ദിർഹം ദുബായ് നഗരസഭ ചെലവഴിച്ചു. നഗരമധ്യത്തിലുള്ള ക്ലോക്ക് ടവറിന്റെയും ചുറ്റുമുളള റൗണ്ട്

ദുബായ് ∙ അഞ്ചു പതിറ്റാണ്ടു മുൻപ് ദുബായ് നഗരത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്ത ദെയ്റ ക്ലോക്ക് ടവർ നവീകരിച്ചു. ആധുനിക ദുബായ്ക്ക് ഇണങ്ങുംവിധം ഒട്ടേറെ പരിഷ്കാരങ്ങളോടെയാണ് നവീകരണം. പുതുക്കിപ്പണിയുന്നതിന് ഒരു കോടി ദിർഹം ദുബായ് നഗരസഭ ചെലവഴിച്ചു. നഗരമധ്യത്തിലുള്ള ക്ലോക്ക് ടവറിന്റെയും ചുറ്റുമുളള റൗണ്ട് എബൗട്ടിന്റെയും പ്രൗഢി നഷ്ടപ്പെടാതെയായിരുന്നു പുനർനിർമാണം. റൗണ്ട് എബൗട്ടിൽ ഈന്തപ്പനകളും കൂടുതൽ ചെടികളും വച്ചുപിടിപ്പിച്ചതിനൊപ്പം ലൈറ്റുകളും സ്ഥാപിച്ചു.
പുതിയ വാട്ടർ ഫൗണ്ടൻ ഡിസൈനും ആകർഷകം. ടവറിന്റെ അടിത്തറ പുതുക്കുകയും തൂണുകളും മറ്റും മോടി കൂട്ടുകയും ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. ദുബായിലെ ഏറ്റവും പ്രമുഖ എൻജിനീയറിങ്, ആർക്കിടെക്‌ചറൽ ലാൻഡ്‌മാർക്കുകളിൽ ഒന്നായ ക്ലോക്ക് ടവർ റൗണ്ട്‌എബൗട്ടിന് പുതിയ മുഖം നൽകാനായിന്റെ ആഹ്ലാദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: Dubai municipality completes redevelopment of deira's iconic clock tower roundabout.