ഫാൽക്കണുകളുടെ പ്രദർശനം, ലേലം, സൗന്ദര്യമത്സരം; അറബ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ പ്രദർശനത്തിന് തുടക്കം
ദോഹ∙കത്താറ കൾചറൽ വില്ലേജിന്റെ ഏഴാമത് രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനത്തിന് (സുഹെയ്ൽ) ഇന്ന് തുടക്കം. പ്രാദേശിക, രാജ്യാന്തര തലത്തിലെ 190 കമ്പനികളുടെ പങ്കാളിത്തത്തിലാണ് മേള നടക്കുന്നത്. 18 രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. അറബ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ പ്രദർശനങ്ങളിലൊന്നാണിത്. വ്യത്യസ്ത ഇനം

ദോഹ∙കത്താറ കൾചറൽ വില്ലേജിന്റെ ഏഴാമത് രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനത്തിന് (സുഹെയ്ൽ) ഇന്ന് തുടക്കം. പ്രാദേശിക, രാജ്യാന്തര തലത്തിലെ 190 കമ്പനികളുടെ പങ്കാളിത്തത്തിലാണ് മേള നടക്കുന്നത്.
18 രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. അറബ് മേഖലയിലെ ഏറ്റവും വലിയ ഫാൽക്കൺ പ്രദർശനങ്ങളിലൊന്നാണിത്. വ്യത്യസ്ത ഇനം ഫാൽക്കണുകളുടെ പ്രദർശനം, ലേലം, സൗന്ദര്യമത്സരം, ഫാൽക്കൺ വേട്ടയ്ക്കുള്ള നൂതന ഉപകരണങ്ങൾ, ആയുധങ്ങൾ, വാഹനങ്ങൾ, സാങ്കേതിക വിദ്യകൾ എന്നിവയുടെ പ്രത്യേക വിപണിയും ഇവിടെയുണ്ട്.
3 സോണുകളായാണ് ഇത്തവണത്തെ പ്രദർശനം. സോൺ എയിൽ ഫാൽക്കണറിയുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കൾ, ക്യാംപിങ് ഉപകരണങ്ങൾ, ഫാൽക്കൺ ലേലം എന്നിവയാണുള്ളത്. സോൺ ബിയിൽ വേട്ടയ്ക്കുള്ള തോക്കുകളും ആയുധങ്ങളും സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രിയുടെ പവിലിയനും ഉണ്ടാകും. വേട്ടയ്ക്കുള്ള ഓഫ്-റോഡ് വാഹനങ്ങളും ഉപകരണങ്ങളുമാണ് സോൺ സിയിലുള്ളത്. ആഡംബര മൊബൈൽ കാരവനുകളുടെ പ്രത്യേക പ്രദർശനവും ഇത്തവണയുമുണ്ട്.
ഈ മാസം 9 വരെയാണ് മേള. S'hail എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ എൻട്രി ടിക്കറ്റ് എടുക്കാം. പ്രവേശനം സൗജന്യം. ഒറ്റ ടിക്കറ്റിൽ എല്ലാ ദിവസവും പ്രവേശനം അനുവദിക്കും.
English Summary: Katara Cultural Village International Falcon Exhibition Opens at Qatar