ദുബായ് ∙ യുഎഇയിൽ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ സ്‌കൂൾ കാന്റീനുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി സജീവമായ നടപടികൾ സ്വീകരിക്കുന്നു. ചൊവ്വാഴ്ച ദുബായിലെ എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളിൽ പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്ക് ആരോഗ്യകരവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിൽ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ സ്‌കൂൾ കാന്റീനുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ദുബായ് മുനിസിപ്പാലിറ്റി സജീവമായ നടപടികൾ സ്വീകരിക്കുന്നു. ചൊവ്വാഴ്ച ദുബായിലെ എല്ലാ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാന്റീനുകളിലും പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു.  വിദ്യാർഥികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

ഈ പരിശോധനകൾ എമിറേറ്റിന്റെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായി അധികൃതർ പറഞ്ഞു. എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് നേരിട്ട് സന്ദർശനം നടത്തി റിപ്പോർട്ട് ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉയർന്ന ഭക്ഷ്യസുരക്ഷാ നിലവാരം ഉറപ്പുനൽകുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നീക്കം. ഭക്ഷണം തയാറാക്കുന്നതും സൂക്ഷിക്കുന്നതും ഉചിതമായ ഊഷ്മാവിൽ ആണെന്നും പച്ചക്കറികളും പഴങ്ങളും ബോക്സുകളിൽ വയ്ക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്നും പരിശോധനയിലൂടെ ഉറപ്പാക്കുന്നു. ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായി കാന്റീനുകൾ വിലയിരുത്തുന്നതിലും പരിശോധനകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. 

ADVERTISEMENT

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചിത്വം; ഉയർന്ന നിലവാരം വേണം 

വിദ്യാർഥികൾക്ക് സുരക്ഷിതവും പോഷകപ്രദവുമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അംഗീകൃത ഭക്ഷ്യവസ്തുക്കളാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കുന്നു. വിദ്യാർഥികൾക്ക് മികച്ച ആരോഗ്യവും ഭക്ഷ്യസുരക്ഷയും പ്രദാനം ചെയ്യുന്നതിന് സുരക്ഷയുടെയും ശുചിത്വത്തിന്റെയും മാനദണ്ഡങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ശ്രമങ്ങൾ ദുബായ് മുനിസിപ്പാലിറ്റിയുടെ വാർഷിക സംരംഭമായ "നമ്മുടെ സ്കൂളുകൾ ആരോഗ്യകരവും സുരക്ഷിതവുമാണ്"എന്ന പ്രമേയത്തിൽ നടക്കുന്നു. ദുബായിലുടനീളമുള്ള 500 ലേറെ വിദ്യാഭ്യാസ-വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി. 

ADVERTISEMENT

English Summary: Dubai Municipality ensures food safety in school canteens.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT