ദോഹ∙ ഫാൽക്കണറിയുടെ പൈതൃകപ്പെരുമയിൽ ആഗോള പങ്കാളിത്തം ഊട്ടിയുറപ്പിച്ച് ഏഴാമത് രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനത്തിന് സമാപനം. ഫാൽക്കണുകളുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പ്രദർശനം എന്ന നിലയിൽ വ്യത്യസ്തത പുലർത്താൻ മേളയ്ക്കു കഴിഞ്ഞു. 5 ദിവസം നീണ്ട ഫെസ്റ്റിവലിൽ 18 രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കണുകൾ, വേട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ ഫാൽക്കണറിയുടെ പൈതൃകപ്പെരുമയിൽ ആഗോള പങ്കാളിത്തം ഊട്ടിയുറപ്പിച്ച് ഏഴാമത് രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശനത്തിന്  സമാപനം.  ഫാൽക്കണുകളുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പ്രദർശനം എന്ന നിലയിൽ വ്യത്യസ്തത പുലർത്താൻ മേളയ്ക്കു കഴിഞ്ഞു. 5 ദിവസം നീണ്ട ഫെസ്റ്റിവലിൽ 18 രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കണുകൾ, വേട്ട ആയുധങ്ങൾ,  ഉപകരണങ്ങൾ, ക്യാംപിങ് സാമഗ്രികൾ, ഓഫ്-റോഡ് വാഹനങ്ങൾ, കാരവനുകൾ എന്നീ മേഖലകളിലുള്ള 190 രാജ്യാന്തര, മേഖലാ, പ്രാദേശിക കമ്പനികളാണ് പങ്കെടുത്തത്. ഖത്തറിന്റെ ഫാൽക്കണറി പൈതൃകം പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനും ഫെസ്റ്റിവൽ വേദിയൊരുക്കി. ഫാൽക്കണുകളുടെ സൗന്ദര്യ മത്സരം, ലേലം ഉൾപ്പെടെയുള്ളവയും സന്ദർശക ശ്രദ്ധ നേടി.

ഫാൽക്കൺ പൈതൃകം ആസ്പദമാക്കിയുള്ള സ്വദേശി, പ്രവാസി കലാകാരന്മാരുടെ തൽസമയ ചിത്ര രചനയും സന്ദർശകരെ ആകർഷിച്ചു. 40 ഫാൽക്കണുകളെയാണ് ഇത്തവണത്തെ ലേലത്തിൽ വിറ്റത്. ഏറ്റവും ഉയർന്ന ലേല തുക 8,00,000 റിയാൽ ആയിരുന്നു. ഏകദേശം 1,81,76,000 രൂപ. 5 ദിവസങ്ങളിലായി നടന്ന ഓൺലൈൻ ലേലത്തിൽ കുറഞ്ഞ തുക 40,000 റിയാൽ ആയിരുന്നു. 

8 ലക്ഷം റിയാലിന് ലേലത്തില്‍ വിറ്റ ഫാല്‍ക്കണ്‍.
ADVERTISEMENT

മികച്ച ഫാൽക്കൺ ഹുഡ് മത്സരത്തിൽ കുവൈത്തിൽ നിന്നുള്ള ജാബർ നാസർ അൽ ഷുഎയ്‌ലിന്റെ അൽ ഷുഎയ്ൽ എന്ന ഫാൽക്കൺ ഒന്നാം സമ്മാനമായ 3,000 ഡോളർ നേടി വ്യത്യസ്ത മുന്തിയ ഇനം ഫാൽക്കണുകളുടെ പ്രത്യേക പ്രദർശനവും സന്ദർശകരെ ആകർഷിച്ചു. സ്വദേശികൾ മാത്രമല്ല പ്രവാസികളും മേളയിൽ സജീവമായിരുന്നു. സന്ദർശകരുടെയും പ്രദർശകരുടെയും പങ്കാളിത്തം കൊണ്ട് ഇത്തവണയും വലിയ ശ്രദ്ധ നേടിയാണ് ഫെസ്റ്റിവൽ സമാപിച്ചത്. 

English Summary: Katara international hunting and falcons exhibition (S'hail) concluded on 10 September.