ദുബായ് ∙ എമിറേറ്റിലെ മെഡിക്കൽ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്നതിന് പുതിയ ശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരിലാകും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എമിറേറ്റിലെ മെഡിക്കൽ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്നതിന് പുതിയ ശാസ്ത്ര ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പേരിലാകും പുതിയ കേന്ദ്രം പ്രവർത്തിക്കുക. ഷെയ്ഖ് റാഷിദ് ബിൻ ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിനെ പ്രസിഡന്റായും നിയമിച്ചു. എമിറേറ്റിലെ മെഡിക്കൽ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്തുന്നതിന് സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.  

അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കുന്ന കേന്ദ്രം രാജ്യാന്തര നിലവാരത്തിൽ പ്രവർത്തിക്കും. വിദ്യാഭ്യാസ, ശാസ്ത്ര മേഖലകളിലെ പ്രതിഭകളെ വാർത്തെടുക്കുക, ശാസ്ത്ര ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, മതിയായ പിന്തുണ നൽകുക എന്നിവയും കേന്ദ്രത്തിന്റെ ചുമതലയാണ്. വിദ്യാഭ്യാസ, മെഡിക്കൽ മികവ് ഉയർത്തുന്ന പദ്ധതികൾ വികസിപ്പിക്കുക, സ്കോളർഷിപ്പുകളിലൂടെ മികച്ച വിദ്യാർഥികൾക്ക് മെച്ചപ്പെട്ട അവസരം നൽകുക, നൂതന ലബോറട്ടറികൾ രൂപകൽപ്പന ചെയ്യുക, പ്രാദേശിക–രാജ്യാന്തര പങ്കാളിത്തം ഉറപ്പാക്കുക എന്നിവയും കേന്ദ്രത്തിന്റെ കടമയാണ്.

ADVERTISEMENT

പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ, യുദ്ധക്കെടുതികൾ തുടങ്ങിയ സന്ദർഭങ്ങളിൽ സന്നദ്ധസേവനം ഏറ്റെടുക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കും. കൂടാതെ മെഡിക്കൽ, ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നവരെ ആദരിക്കുന്നതോടൊപ്പം പ്രാദേശിക ശാസ്ത്രജ്ഞരും ഫിസിഷ്യന്മാരും രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയം സജീവമാക്കാനും സൗകര്യമൊരുക്കും.

English Summary: New scientific research center to improve medical and educational sector in the UAE.