ജിദ്ദ∙ 93-ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ 13 നഗരങ്ങളിൽ വിവിധ ദിവസങ്ങളിലായി വ്യോമ സേന നടത്തുന്ന എയർഷോ ആരംഭിച്ചു. ഈ മാസം 17 ന് തുടങ്ങിയവിവിധ ദിവസങ്ങളിലായി ഒക്ടോബർ 2 വരെയാണ് വിവിധ നഗരങ്ങളിൽ വ്യോമാഭ്യാസം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദ്, ജിദ്ദ, ദഹ്‌റാൻ, ദമാം, അൽജൗഫ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിദ്ദ∙ 93-ാമത് ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി സൗദിയിലെ 13 നഗരങ്ങളിൽ വിവിധ ദിവസങ്ങളിലായി വ്യോമ സേന നടത്തുന്ന എയർഷോ  ആരംഭിച്ചു. ഈ മാസം 17 ന്  തുടങ്ങിയവിവിധ ദിവസങ്ങളിലായി  ഒക്ടോബർ 2 വരെയാണ് വിവിധ നഗരങ്ങളിൽ വ്യോമാഭ്യാസം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദ്, ജിദ്ദ, ദഹ്‌റാൻ, ദമാം, അൽജൗഫ്, ജുബൈൽ, അൽഹസ, തായിഫ്, അൽബാഹ, തബൂക്ക്, അബഹ, ഖമീസ്മുഷൈത്, അൽ കോബാർ എന്നീ 13 നഗരങ്ങളിലാണ്  വ്യോമ സേനയുടെ കരുത്തും ശക്തിയും കാഴ്ചവച്ച് കൌതുകവും ഉണർത്തുന്ന ആവേശരമായ  ആകാശ പ്രദർശനം നടത്തുന്നത്.  റോയൽ സൗദി വ്യോമസേനയുടെ  ടൈഫൂൺ, എഫ്-15 എസ്, ടൊർണാഡോ, എഫ്-15 സി  എന്നിവയാണ് ആകാശത്ത് വിസ്മയമൊരുക്കി പങ്കെടുക്കുന്നത്.

ADVERTISEMENT

∙തീയതിയും സ്ഥലവും സമയവും: 

–ഇൗ മാസം 20 വരെ വൈകിട്ട് അഞ്ചിന് ജിദ്ദയിലെ വാട്ടർഫ്രണ്ടിൽ  

ADVERTISEMENT

–18, 19 തീയതികളിൽ വൈകിട്ട്  4.30 ന് ദമാം ഈസ്റ്റേൺ കോർണിഷ്, വൈകിട്ട് 4.30 ന് അൽകോബാർ വാട്ടർഫ്രണ്ട്,  ജുബൈലിലെ ഫനാതീർ കോർണിഷ്,

 വൈകിട്ട് 5.10 ന് അൽ ഹസയിലെ കിങ് അബ്ദുല്ല എൻവയൺമെൻറൽ പാർക്ക്, കിങ് അബ്ദു റോഡ്.

ADVERTISEMENT

 –22, 23 തീയതികളിൽ വൈകിട്ട് 4.30 ന് റിയാദ് അൽഖൈറവാൻ ഡിസ്ട്രിക്റ്റിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അവ്വൽ റോഡിനും ഉമ്മു അജ്‌ലാൻ പാർക്കിനും വടക്കുഭാഗത്ത് .

കൂടാതെ, വൈകിട്ട് അഞ്ചിന് അബഹയിൽ കിങ് ഖാലിദ് റോഡിലും ആർട്ട് സ്ട്രീറ്റിലും, വൈകിട്ട്  അഞ്ചിന് ഖമീസ് മുഷൈത്തിലെ  ബോളിവാർഡ്,സാരത് അബിദാ,തമ്നിയ, കിങ് ഖാലിദ് എയർ ബേസ് എന്നി 4 കേന്ദ്രങ്ങളിലും.വൈകിട്ട് 5.45 ന് തബൂക്കിൽ കിങ് ഫൈസൽ റോഡ് ഭാഗത്തും അമീർ ഫഹദ് ബിൻ സുൽത്താൻ പാർക്കിലും, വൈകിട്ട് 5.30 ന് തായിഫിൽ അൽറുദഫ്, അൽഷിഫ, അൽഹദ പാർക്ക് എന്നിവിടങ്ങളിൽ. വൈകീട്ട് അഞ്ചിന് അൽബാഹയിലെ അമീർ മുഹമ്മദ് ബിൻ സൗദ് പാർക്ക്, റഗദാൻ ഫോറസ്റ്റ് പാർക്ക്, അമീർ ഹുസാം ബിൻ സൗദ് പാർക്ക് എന്നിവിടങ്ങളിൽ.

–26, 27 തീയതികളിൽ വൈകീട്ട് 4.30 ന് അൽകോബാർ വാട്ടർഫ്രണ്ടിൽ  

–30ന് വൈകീട്ട് 4.30 ന് ഹഫർ അൽ ബാത്ത്നിൽ ഹാല മാൾ പരിസരത്ത് 

–ഒക്‌ടോബർ രണ്ടിന് വൈകീട്ട് 4.30 ന് അൽജൗഫിൽ ദുമത് അൽജൻഡൽ തടാകം, അൽജൗഫ് സർവകലാശാല, അൽ-ജൗഫ് എയർ ബേസ് എന്നിവിടങ്ങളിലുമാണ് എയർഷോ നടക്കുന്നത്.