ദുബായ്∙ പോളണ്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് മലയാളികളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ദുബായിലെ വ്യാജ റിക്രൂട്ടിങ് ഏജൻസിക്കെതിരെ കൂടുതൽ ഇരകൾ രംഗത്ത്. വാർത്ത മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരുടേയും യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള

ദുബായ്∙ പോളണ്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് മലയാളികളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ദുബായിലെ വ്യാജ റിക്രൂട്ടിങ് ഏജൻസിക്കെതിരെ കൂടുതൽ ഇരകൾ രംഗത്ത്. വാർത്ത മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരുടേയും യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പോളണ്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് മലയാളികളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ദുബായിലെ വ്യാജ റിക്രൂട്ടിങ് ഏജൻസിക്കെതിരെ കൂടുതൽ ഇരകൾ രംഗത്ത്. വാർത്ത മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരുടേയും യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ പോളണ്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് മലയാളികളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ ദുബായിലെ വ്യാജ റിക്രൂട്ടിങ് ഏജൻസിക്കെതിരെ കൂടുതൽ ഇരകൾ രംഗത്ത്. വാർത്ത മനോരമ ഒാൺലൈനിൽ പ്രസിദ്ധീകരിച്ച ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലരുടേയും യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, തട്ടിപ്പ് അറിയാത്ത കൂടുതൽ പേരിൽ നിന്ന് സംഘം ഇപ്പോഴും പണം കൈക്കലാക്കിക്കൊണ്ടിരിക്കുകയുമാണ്. 

മലയാളികൾക്ക് സുപരിചിതമായ പോളണ്ടിലെത്താനുള്ള ആഗ്രഹത്താൽ ദുബായിലെ വ്യാജ ഏജൻസിക്ക് ലക്ഷക്കണക്കിന് രൂപ നൽകി വഴിയാധാരമായ മലയാളി യുവതീ യുവാക്കൾ തങ്ങളുടെ പണം തിരിച്ചുകിട്ടാനുള്ള ശ്രമമാണ് നടത്തുന്നത്. കൂടിപ്പോയാൽ 90 ദിവസത്തിനകം പോളണ്ടിലേയ്ക്ക് പോകാം എന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി ദുബായ് ഹൂർ അൽ അൻസിൽ ഒാഫീസുള്ള, മൂന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിലറിയപ്പെടുന്ന ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസിയാണ് ഉദ്യോഗാർഥികളായ യുവതീ യുവാക്കളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. ആദ്യ ഘട്ടത്തിലെ തുക കൈമാറിയ പലരും വ്യാജ ഏജൻസിയുമായി ബന്ധപ്പെടുമ്പോൾ തുടക്കത്തിൽ കാര്യങ്ങൾ സംസാരിച്ചിരുന്നവരല്ലായിരുന്നു ഫോണെടുക്കുന്നത് എന്നും ഇപ്പോഴുള്ളവർ തങ്ങൾക്കൊന്നും അറിയില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയുമാണെന്ന് ഇരകളിൽ ചിലർ പറഞ്ഞു. ആദ്യം പണം നൽകി കുടുങ്ങിയവർ ഇപ്പോൾ ബന്ധപ്പെടുമ്പോൾ ആ ഫോൺ സ്വിച്ഡ് ഒാഫാണെന്നാണ് മനസിലാകുന്നത്. തന്റെ ബന്ധുവിന് വേണ്ടി ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ഇതായിരുന്നു അനുഭവമെന്ന് ദുബായിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ADVERTISEMENT

മലയാളികൾ മാത്രമല്ല, ഇതര സംസ്ഥാനക്കാരും  മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും കൂടി തട്ടിപ്പില്‍പ്പെട്ടിരിക്കാൻ സാധ്യതയേറെയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇരകളായ മലയാളികളെ ഇത്തരത്തിൽ പലരും ബന്ധപ്പെടുന്നുണ്ട്. എങ്കിൽ പുരുഷന്മാരും സ്ത്രീകളുമടക്കമുള്ള സംഘം ഇതിലും ഭീമമായ തുകയായിരിക്കും തട്ടിയെടുത്തിരിക്കുക. ഒരു വർഷത്തിലേറെയായി പലരുടേയും മൂന്ന് ലക്ഷത്തോളം രൂപയാണ് ഇവർ കൈയടക്കിവച്ചിരിക്കുന്നത്. ഇനി ഇരകൾക്ക് ആർക്കും പോളണ്ടിലേയ്ക്ക് പോകാൻ ആഗ്രഹമില്ല. അതുകൊണ്ട് ഉടൻ ശരിയാകുമെന്ന മറുപടിയൊന്നും കേൾക്കണ്ട, എത്രയും പെട്ടെന്ന് തന്ന പണം തിരിച്ചുകിട്ടിയാൽ മതിയെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്. പണം തിരിച്ചു കിട്ടാനുള്ള നിയമ നടപടികൾ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ.പ്രീത ശ്രീറാം മാധവിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. അതേസമയം, വാർത്ത ദുബായ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും ഏജൻസിക്കെതിരെ അവർ നടപടിക്കൊരുങ്ങുകയും ചെയ്യുന്നുണ്ട്.

ജോലിതട്ടിപ്പിനിരയായവർ. ചിത്രം: സ്‍പെഷ്യൽ അറേഞ്ച്മെന്റ്

ഒരു വർഷം മുൻപാണ് കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നുമുള്ള യുവതീ യുവാക്കൾ തട്ടിപ്പു സംഘത്തിന് പണം നൽകിയത്. ഒാരോരുത്തരും മൂന്ന് ലക്ഷത്തോളം രൂപ സംഘത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെയെല്ലാം രേഖകൾ ഇവരുടെ കൈയിലുണ്ട്. ഇതിൽ ഇരുപത് വയസ്സ് പിന്നിട്ടവർ മുതൽ അമ്പതിനോടടുത്തവരും ബിരുദക്കാരും ബിരുദാനന്തര ബിരുദക്കാരും എൻജിനീയർമാരും ബിബിഎ, എൽഎൽബി അടക്കമുള്ള ഉയർന്ന പ്രഫഷനലുകളും ഉണ്ട്. വെയർഹൗസ്, പാക്കിങ് മുതൽ വലിയ ഹോട്ടലുകളിലെ ജോലിവരെയായിരുന്നു വാഗ്ദാനം  ചെയ്തിരുന്നത്. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ശമ്പളം കിട്ടുമെന്നും അറിയിച്ചിരുന്നു. 

കോവിഡ്19ന് ശേഷം ജോലിയോ കൂലിയോ ശരിക്കും ലഭിക്കാതെ ആകെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്താണ് ഇവരെ പോളണ്ട് മാടിവിളിച്ചത്. 60 ദിവസത്തിനകം സ്ഥിരം വർക് പെർമിറ്റിൽ പോളണ്ടിലെത്താം. മികച്ച ജോലി, ഉയർന്ന ശമ്പളം എന്നിവ ലഭിക്കുമെന്നതിനാൽ ജീവിതം രക്ഷപ്പെട്ടു എന്ന സന്തോഷത്താൽ വ്യാജ ഏജൻസി ആവശ്യപ്പെട്ട പണം കുടുംബത്തിലെ ആളുകളുടെ സ്വർണം പണയം വച്ചും ബ്ലെയിഡിൽ നിന്ന് കൊള്ളപ്പലിശയ്ക്ക് വായ്പയെടുത്തും പറഞ്ഞ സമയത്ത് തന്നെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ഇട്ടുകൊടുത്തു. പിന്നീട് നടന്ന കാര്യങ്ങളെല്ലാം ദുഃസ്വപ്നം പോലെ ഇരകളെ വേട്ടയാടുന്നു. ഡേവിഡ്, അലീഷ, ഐഷു , അഞ്ജലി ,അഞ്ചു , സുമൈറ , സാറ, ശരണ്യ, റാം, ജോൺ , സോണിയ , ഹന്ന, ഫാത്തിമ  തുടങ്ങിയ വ്യാജ പേരുകളിലാണ് തട്ടിപ്പുസംഘം ആളുകളെ ബന്ധപ്പെടുന്നത്. ഇതിൽ ഡേവിഡ് എന്ന് പേരുള്ളയാളടക്കം പലരും മലയാളികൾ തന്നെ. കൂടുതൽ വിശ്വാസ്യതയ്ക്ക് ഗ്രൂപ്പ് വീഡിയോ കോൾ ചെയ്തും മോഹന വാഗ്ദാനങ്ങൾ നൽകുന്നു. ഇവർക്കെതിരെ ഗൂഗിൾ റിവ്യു ഇട്ടാൽ അവരുടെ റേറ്റിങ് കുറയുന്നത് കൊണ്ട് പൈസ കൊടുത്ത് പുറത്തു നിന്നോ അല്ലെങ്കിൽ അവരുടെ ജീവനക്കാരെ വച്ചോ പോസിറ്റീവ് കമന്റ് ഇട്ട് റേറ്റിങ് കൂട്ടും. അവരുടെ ഫേസ്ബുക്കിലുള്ള എല്ലാ വീഡിയോയും  വർക്ക് പെർമിറ്റ് തരണമെങ്കിൽ വീഡിയോ അയച്ചു തരണമെന്ന് പറഞ്ഞ് പേടിപ്പിച്ചു ചെയ്യിക്കുന്നതാണ്. അവരാരും തന്നെ പോളണ്ടിലേയ്ക്കോ കാനഡയിലേയ്ക്കോ പോയിട്ടില്ല. വീഡിയോ ചെയ്താലും ചെയ്തില്ലെങ്കിലും അവർ 6 മാസത്തെ സീസണൽ വർക്ക് പെർമിറ്റ് മാത്രമേ തരികയുള്ളു എന്നും ഇവർ പറയുന്നു.

പോളണ്ട് എംബസിയിൽ ഡോക്യുമെന്റ് സബ്മിറ്റ് ചെയ്യാൻ വിഎഫ്എസ് അപ്പോയിന്റ്മെന്റ് എടുക്കണം. അതിന് അവർ  ഒരിക്കലും സഹായം ചെയ്യില്ല. വർക്ക് പെർമിറ്റ് എടുത്തു കഴിഞ്ഞാൽ അവരുടെ ഭാഗത്ത് നിന്നുള്ള എല്ലാ ജോലിയും തീർന്നു,  അപേക്ഷകരുമായി ഇനി അവർക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് കൈയ്യൊഴിയും. 6 മാസത്തെ വർക്ക് പെർമിറ്റ് പുതുക്കി തരികയുമില്ല. അതിന് ആദ്യം മുടക്കിയ അത്രയും തന്നെ പണം കൊടുക്കണം. പൈസ ഒരു കാരണത്താലും റീഫണ്ട് ചെയ്യുകയുമില്ല.. ടിക്കറ്റും വിഎഫ്സ്, വർക്ക് പെർമിറ്റ് എല്ലാം ഉൾപടെ ആണ് എന്ന് പറഞ്ഞ് 12,250 ദിർഹത്തിലേറെ വാങ്ങി കിട്ടിയത് 6 മാസം പോലും കാലാവധി ഇല്ലാത്ത സീസണൽ വർക് പെർമിറ്റ് മാത്രമാണ്. 6 മാസത്തെയും 4 മാസത്തെയും ഒരിക്കലും പോവാൻ കഴിയാത്ത വർക്ക് പെർമിറ്റിനായി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയവരുണ്ട് .

ADVERTISEMENT

∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ

ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിെഎഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.  

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക

ADVERTISEMENT

1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഒാസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഇൗടാക്കുകയില്ലെന്നും ഒാർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ചതിയിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവാക്കളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

English Summary: Poland Job Scam: More Victims, Agency not answering to Tele-calls

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT