ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയാണ് സൗദിയെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
ജിദ്ദ ∙ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയാണ് സൗദി അറേബ്യയെന്നും രാജ്യം വികസിക്കുന്നതും അതിവേഗത്തിൽ പുരോഗതി പ്രാപിക്കുന്നതും തുടരുക തന്നെ ചെയ്യുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിമുഖത്തില്‍ വ്യക്തമാക്കി. സൗദി അറേബ്യയുടെയും അവിടുത്തെ ജനങ്ങളുടെയും താൽപര്യങ്ങൾ

ജിദ്ദ ∙ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയാണ് സൗദി അറേബ്യയെന്നും രാജ്യം വികസിക്കുന്നതും അതിവേഗത്തിൽ പുരോഗതി പ്രാപിക്കുന്നതും തുടരുക തന്നെ ചെയ്യുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിമുഖത്തില്‍ വ്യക്തമാക്കി. സൗദി അറേബ്യയുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് തന്റെ സമയം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം വികസിക്കുന്നതും അതിവേഗത്തിൽ പുരോഗതി പ്രാപിക്കുന്നതും തുടരുക തന്നെ ചെയ്യും. ഒരു ദിവസം പോലും അത് നിലയ്ക്കുകയോ നിർത്തുകയോ ചെയ്യില്ല.
ഏതെങ്കിലും രാജ്യത്തിന് ആണവായുധങ്ങൾ ലഭ്യമാകുന്നത് നല്ല കാര്യല്ല. ലോകത്തിന് ഇനിയൊരു ഹിരോഷിമ താങ്ങാനുള്ള കരുത്തുമില്ല. ഇറാൻ ആണവായുധം സ്വന്തമാക്കുകയാണെങ്കിൽ സൗദിയും അതു നേടേണ്ടതുണ്ട്. ഈ മേഖലയിലെ അധികാര സന്തുലിതാവസ്ഥയ്ക്ക് അത് ആവശ്യമാണ്. ഇറാനുമായുള്ള ബന്ധം നല്ല രീതിയിൽ പുരോഗമിക്കുകയാണ്, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കയുമായി വരാനിരിക്കുന്ന കരാറുകൾ ഇരു രാജ്യങ്ങൾക്കും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും ഗുണകരമാണ്. സൗദിയും ഇസ്രായേലും തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നതിൽ ബൈഡൻ ഭരണകൂടം വിജയിച്ചാൽ ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും ഇത്.
എണ്ണ വിപണികളുടെ സ്ഥിരതയ്ക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ബ്രിക്സ് ഗ്രൂപ്പ് അമേരിക്കയ്ക്കോ പാശ്ചാത്യ രാജ്യങ്ങൾക്കോ വേണ്ടിയുള്ള ഏതെങ്കിലും തരത്തിലുള്ള ഭൗമരാഷ്ട്രീയ മത്സരത്തെ പ്രതിനിധീകരിക്കുന്നില്ല. സൗദിക്കും ഇറാനുമിടയിലെ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ തീരുമാനിച്ചത് ചൈനയാണ്.
കഴിഞ്ഞ കാലത്തും ഇന്നും ഭാവിയിലും യെമനെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന രാജ്യമാണ് സൗദി. ഒരു സുസ്ഥിര രാഷ്ട്രീയ പരിഹാരത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായുള്ള സൗദിയുടെ ബന്ധം വ്യത്യസ്തമാണ്. നിരവധി പൊതുവായ വിഷയങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
English Summary: Saudi Arabia is biggest success story of 21st century : Mohammed bin Salman